
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

തിരുനാവായ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാകുന്നതിനായി പ്രവൃത്തി ദിനങ്ങളിൽ അതിരാവിലെ നടത്തുന്ന പി.എസ്.സി പരീക്ഷകളുടെ സമയം വീണ്ടും നേരത്തെയാക്കുന്നത് ഉദ്യോഗാർഥികൾക്കും പരീക്ഷണമാവുമെന്ന് ആശങ്ക. നിലവിൽ, രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് കൃത്യസമയത്ത് എത്താനാകുന്നില്ലെന്ന ഉദ്യോഗാർഥികളുടെ പരാതിക്കിടെയാണ്, കാൽ മണിക്കൂർ നേരത്തെ ഏഴിന് പരീക്ഷ നടത്താനുള്ള പുതിയ നീക്കം. സെപ്റ്റംബർ മുതലുള്ള പരീക്ഷകൾ രാവിലെ ഏഴിന് നടത്താനാണ് തീരുമാനം.
ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് പരീക്ഷാ കേന്ദ്രങ്ങളിൽ അതിരാവിലെ എത്തുക എന്നത് ഉദ്യോഗാർഥികൾക്ക് ഇപ്പോൾ തന്നെ പ്രയാസം സൃഷ്ടിക്കുന്നതാണ്. വൈകിയെത്തിയാൽ പരീക്ഷ എഴുതാൻ പറ്റാതെ മടങ്ങിപ്പോകേണ്ടിയും വരും. പലപ്പോഴും ഉദ്യോഗാർഥികൾ കുറയുമ്പോൾ എല്ലാ താലൂക്കിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാവാറില്ല. അതുകൊണ്ടു തന്നെ കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ഉദ്യോഗാർഥികളാണ് ബുദ്ധിമുട്ടിലാകുന്നത്. രാവിലെ ആറിന് ശേഷമാണ് ഗ്രാമപ്രദേശങ്ങളിൽ നിന്ന് ബസ് സർവിസുകൾ ആരംഭിക്കുന്നത്. ബസിറങ്ങിയാലും സ്‌കൂളും മറ്റും കണ്ടെത്തി അവിടെയെത്താനും പലപ്പോഴും കഴിയാറില്ല. ഇതിനിടയിലാണ് സമയം കാൽമണിക്കൂർ കൂടി നേരത്തെയാക്കുന്നത്.
ഈ മാസവും 23ന് കാലത്ത് നടത്തുന്ന ഓവർസിയർ, ഡ്രാഫ്റ്റ്‌സ്മാൻ തസ്തികയ്ക്കുള്ള പരീക്ഷയ്ക്ക് 33,880 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. 31ന് നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്ക് 41,176 പേരും വനം ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഡ്രൈവർ തസ്തികയിലേക്ക് അന്നു തന്നെയുള്ള പരീക്ഷയ്ക്ക് 74,528 അപേക്ഷകരും ഉണ്ട്. കാലത്ത് നടക്കുന്ന ഇൗ പരീക്ഷകൾ കൂടാതെ പതിനഞ്ചിലധികം തസ്തികയിലേക്ക് വേറെയും പരീക്ഷകൾ ഇനി വരുന്നുണ്ട്. നിലവിൽ ക്ളാസ് സമയം അടക്കം മാറിയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് പ്രവൃത്തി ദിനങ്ങളിലെ പരീക്ഷകൾ നേരത്തെയാക്കുന്നതെന്നാണ് പി.എസ്.സി യുടെ വിശദീകരണം.
The decision to reschedule PSC exams to an even earlier time in the morning on working days—so they finish before educational institutions begin operations—has sparked concern among candidates. Currently, exams begin at 7:15 AM, but many candidates have reported difficulties in reaching the exam centers on time. In response, the Kerala Public Service Commission (Kerala PSC) is planning to advance the exam start time to 7:00 AM starting from September 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• 9 hours ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• 10 hours ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 10 hours ago
സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി
Weather
• 10 hours ago
സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• 10 hours ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• 11 hours ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 19 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 19 hours ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 19 hours ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 19 hours ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 20 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 20 hours ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 20 hours ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
uae
• 20 hours ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 21 hours ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• a day ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• a day ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• a day ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 21 hours ago
ഫ്ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
Kerala
• 21 hours ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 21 hours ago