HOME
DETAILS

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

  
Muhammed Salavudheen
July 19 2025 | 02:07 AM

kerala state hajj committee has begun the detailed verification process of applications

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ തീർഥാടനത്തിനായി സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന തുടങ്ങി. സ്വീകാര്യയോഗ്യമായ അപേക്ഷകൾക്കാണ് കവർ നമ്പറുകൾ അനുവദിച്ചു നൽകുന്നത്. ഇതുവരെയായി 5164 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 894 അപേക്ഷകൾ 65  വയസ് വിഭാഗത്തിലും, 713 എണ്ണം ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റമില്ലാത്ത) വിഭാഗത്തിലും 3557 അപേക്ഷകൾ ജനറൽ വിഭാഗത്തിലുള്ളതുമാണ്.  

സൂക്ഷ്മ പരിശോധന പൂർത്തിയാകുന്ന മുറക്ക് കവർ നമ്പർ തുടർന്നുള്ള ദിവസങ്ങളിൽ മുഖ്യഅപേക്ഷകന് എസ്.എം.എസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ്   പരിശോധിച്ചും കവർ നമ്പർ മനസിലാക്കാവുന്നതാണ്. ആദ്യ കവർ നമ്പർ അലോട്ട്‌മെന്റ്  സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, പി.കെ അസ്സയിൻ, മുഹമ്മദ് ജസീം, കെ ഷാഫി, നബീൽ സംബന്ധിച്ചു. 

കവർ നമ്പറിനൊപ്പം 65 വയസ് വിഭാഗത്തിന് കെ.എൽ.ആർ എന്നും വിത്തൗട്ട് മെഹ്റത്തിന് കെ.എൽ.ഡബ്ല്യു.എം എന്നും  ജനറൽ കാറ്റഗറിക്ക് കെ.എൽ.എഫ് എന്നുമാണ് ചേർത്തിരിക്കുന്നത്. ഈമാസം 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.

 

The Kerala State Hajj Committee has begun the detailed verification process of applications submitted for next year’s Haj pilgrimage (Haj 2025). Only eligible applications will be allotted cover numbers as part of the initial processing. So far, a total of 5,164 online applications have been received



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍

Kerala
  •  2 days ago
No Image

46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര

Cricket
  •  2 days ago
No Image

ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ

National
  •  2 days ago
No Image

പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 days ago
No Image

വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ

Cricket
  •  2 days ago
No Image

‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത് 

Football
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

qatar
  •  2 days ago
No Image

സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി; കണ്ണീർക്കടലിൽ തേവലക്കര, സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ

Kerala
  •  2 days ago
No Image

മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്

Kuwait
  •  2 days ago