
ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ

ക്രിക്കറ്റിലെ ഗോട്ട് ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രെയാൻ ലാറ. ഗ്ലെൻ മഗ്രാത്ത്, ആദം ഗിൽക്രിസ്റ്റ്, ജാക്വസ് കാലിസ്, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെയാണ് ലാറ ക്രിക്കറ്റിലെ ഗോട്ട് എന്ന് വിശേഷിപ്പിച്ചത്. സ്റ്റിക്ക് ടു ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് വിൻഡീസ് ഇതിഹാസം തന്റെ തെരഞ്ഞെടുപ്പ് നടത്തിയത്.
ജസ്പ്രീത് ബുംറ നിലവിൽ ലോകത്തിൽ ഏതൊരു ബാറ്ററും പേടിക്കുന്ന ബൗളർ ആണ്. ബുംറ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ നിർണായകമായ പ്രകടനം കാഴ്ചവെച്ചത് ബുംറയായിരുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ ആയിരുന്നു ബുംറ നേടിയിരുന്നത്.
ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഒരുപിടി തകർപ്പൻ റെക്കോർഡുകൾ ബുംറ സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ സേന രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഏഷ്യൻ താരമായും ബുംറ മാറിയിരുന്നു. 146 വിക്കറ്റുകൾ നേടിയ മുൻ പാക്കിസ്ഥാൻ താരം വസിം അക്രമിനെ മറികടന്നുകൊണ്ടാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി എവേ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഫൈഫർ സ്വന്തമാക്കുന്ന ബൗളറായി മാറാനും ബുംറക്ക് സാധിച്ചു. 12 തവണയാണ് എതിരാളികളുടെ തട്ടകത്തിൽ ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 64 ഇന്നിംഗ്സുകളിൽ നിന്നുമാണ് ബുംറ ഈ റെക്കോർഡ് കൈപ്പിടിയിലാക്കിയത്. ഇതോടെ 108 ഇന്നിങ്സുകളിൽ നിന്നും 12 ഫൈഫറുകൾ നേടിയ മുൻ ഇന്ത്യൻ താരം കപിൽദേവിന്റെ റെക്കോർഡിന് ഒപ്പമെത്താനും ബുംറക്ക് സാധിച്ചു.
ഗ്ലെൻ മഗ്രാത്തും ആദം ഗിൽക്രിസ്റ്റും ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ്. കാലിസ് സൗത്ത് ആഫ്രിക്കയുടെ ഏറ്റവും മികച്ച ഓൾ റൗണ്ടറും ആയിരുന്നു. കാലിസ് 13289 റൺസും 292 വിക്കറ്റുകളും ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. 11579 റൺസും 273 വിക്കറ്റുകളും ആണ് താരം ഏകദിനത്തിൽ നേടിയിട്ടുള്ളത്.
West Indies legend Brian Lara has named the goats of cricket He has named Glenn McGrath Adam Gilchrist Jacques Kallis and Jasprit Bumrah as the goats of cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസ് നിലപാടുകളിലും ജീവിതചിട്ടയിലും കാര്‍ക്കശ്യക്കാരന്‍
Kerala
• 3 hours ago
വി.എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം; ഉച്ചയോടെ വിലാപയാത്ര ആരംഭിക്കും
Kerala
• 4 hours ago
കേരളത്തിൽ വ്യാഴാഴ്ച്ച ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 5 hours ago
വിഎസിന്റെ വിയോഗം; പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
Kerala
• 5 hours ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?
National
• 12 hours ago
വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി
Kerala
• 13 hours ago
ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ
Kuwait
• 13 hours ago
ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ
National
• 13 hours ago
വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ
uae
• 14 hours ago
ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു
Cricket
• 14 hours ago
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്
National
• 14 hours ago
അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 15 hours ago
ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി
International
• 15 hours ago
മകന് ഉണരുമെന്ന് പ്രതീക്ഷിച്ച് 20 വര്‍ഷം കാത്തിരുന്ന പിതാവ്; പ്രത്യാശയുടെ പര്യായമായി മാറിയ ഖാലിദ് ബിന്‍ തലാല്‍
Saudi-arabia
• 15 hours ago
വിപ്ലവ സൂര്യന് തമിഴ്നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ
Kerala
• 16 hours ago
ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Kerala
• 16 hours ago
സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു
uae
• 17 hours ago
തേയില കുന്നുകളെ വിറപ്പിച്ച മുഖ്യമന്ത്രി ; വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയപ്പോള്‍ ഞെട്ടിയത് കേരളം
Kerala
• 17 hours ago
ഇല്ല, ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
Kerala
• 15 hours ago
വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം
Kerala
• 16 hours ago
ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്
International
• 16 hours ago