HOME
DETAILS

വി.എസ് നിലപാടുകളിലും ജീവിതചിട്ടയിലും കാര്‍ക്കശ്യക്കാരന്‍

  
Web Desk
July 22 2025 | 03:07 AM

The Disciplined Life of VS Achuthanandan A Routine Rooted in Principles and Health

 

തിരുവനന്തപുരം: നിലപാടുകള്‍ പോലെ തന്നെയായിരുന്നു വി.എസിന്റെ ജീവിതചിട്ടയും. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിലുമെല്ലാം കാര്‍ക്കശ്യക്കാരനായിരുന്നു വിഎസ്. ആരോഗ്യമുള്ളയത്രയും എത്ര വലിയ തിരക്കുണ്ടെങ്കിലും വ്യായാമത്തിനും യോഗക്കും മുടക്കം വരുത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നടത്തമായിരുന്നു വി.എസിന്റെ കരുത്ത്. തൊണ്ണൂറ് കഴിഞ്ഞിട്ടും 30ന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതില്‍ ഈ നടത്തത്തിന് വലിയ പങ്കുണ്ടെന്നാണ് വി.എസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നത്. രാവിലെ നാല് മണിക്ക് ഉണരും.

 ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കും. ഒരു മണിക്കൂര്‍ നടക്കും. പത്രവായന, കുളി, യോഗ, ശേഷം പ്രാതല്‍. വ്യായാമത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണത്തിലും കൃത്യമായ രാഷ്ട്രീയം പുലര്‍ത്തിയിരുന്നയാളാണ് വി.എസ്. ദുര്‍മേദസ്സുണ്ടാക്കുന്ന എല്ലാത്തരം ഭക്ഷണങ്ങളും വേലിക്ക് പുറത്ത് നിര്‍ത്താന്‍ നിതാന്തശ്രദ്ധ പുലര്‍ത്തിയിരുന്നു. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും കൃത്യമായ അളവില്‍ മാത്രമേ വി.എസ് കഴിക്കാറുള്ളൂ. ഇഡ്ഡലിയായാലും ദോശയായാലും രണ്ടെണ്ണം മാത്രം. ഉച്ചഭക്ഷണം കൃത്യം ഒരുമണിക്ക് കഴിക്കും. പച്ചക്കറിയാണ് ഏറെ ഇഷ്ടവിഭവം.

രാവിലെ 11നും വൈകുന്നേരം അഞ്ചിനും ഓരോ ഗ്ലാസ് കരിക്കിന്‍വെള്ളം. വൈകീട്ട് രണ്ട് കഷണം പപ്പായ. ശേഷം ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ്. ഇതൊക്കെയായിരുന്നു മെനു. എണ്ണ, ഉപ്പ് എന്നിവക്ക് വി.എസിന്റെ പാത്രത്തില്‍ സ്ഥാനം കുറവാണ്. അതുകൊണ്ട് തന്നെ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും കാര്യമായ അസുഖങ്ങളൊന്നും ഈ ശരീരത്തെ പിടികൂടിയിരുന്നില്ല. ഇതൊക്കെയായിരുന്നു വിഎസ്. അദ്ദേഹത്തിന്റെ ജീവിത രീതിയില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്. പതിറ്റാണ്ടുകളോളം കേരളത്തിന്റെ രാഷ്ട്രീയമേഖലയിലെ സജീവ സാന്നിധ്യമായ വി.എസിന്റെ ജീവിത രീതിയില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കനത്ത മഴ തുടരും: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത

Kerala
  •  a day ago
No Image

കോഴിക്കോട് രണ്ടുമാസത്തിനിടയില്‍ മുങ്ങിമരിച്ചത് 14 പേര്‍

Kerala
  •  a day ago
No Image

ബരാക് ഒബാമയെ കുടുക്കാന്‍ നീക്കം; മുന്‍ പ്രസിഡന്റിനെതിരായ രഹസ്യ രേഖകള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്

National
  •  a day ago
No Image

ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണം: 52 ലക്ഷം പേരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമോ?

National
  •  a day ago
No Image

രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 

National
  •  a day ago
No Image

ഇറാനും ഇസ്‌റാഈലും വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിൽ: ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും തുടരുമെന്ന് ഇറാൻ 

International
  •  a day ago
No Image

ജഗ്ധീപ് ധന്‍കറിന്റെ രാജി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസിനില്ല; ജയറാം രമേശിന്റെ ആവശ്യത്തോട് ഹൈക്കമാന്റിന് താല്‍പ്പര്യമില്ലെന്ന് സൂചന

National
  •  a day ago
No Image

മകനും മരുമകളും വീടുപൂട്ടി; തുറക്കാത്ത വീടിന്റെ മുറ്റത്ത് വെച്ച് അനാഥാലയത്തില്‍ മരിച്ച വയോധികന് യാത്രാമൊഴി

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  a day ago
No Image

ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര

National
  •  a day ago