HOME
DETAILS

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

  
Ashraf
July 19 2025 | 16:07 PM

CRPF Jawan Brutally Assaulted by Kanwar Yatris in UP 7 Arrested

ലക്‌നൗ: യുപിയില്‍ സിആര്‍പിഎഫ് ജവാനെ ക്രൂരമായി മര്‍ദ്ദിച്ച് കാവഡ് യാത്രികര്‍. ട്രെയിന്‍ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പ്രകോപിതരായ കാവഡ് യാത്രികര്‍ ജവാനെ കൂട്ടമായി മര്‍ദ്ദിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. 

കാവി വസ്ത്രം ധരിച്ച കാവഡ് യാത്രികര്‍ ജവാനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റിപ്പോര്‍ട്ട് പ്രകാരം ബ്രഹ്‌മപുത്ര മെയിലില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ജവാന് നേരെ ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുണ്ടായിരുന്ന സഹയാത്രികരൊന്നും തന്നെ അക്രമം തടയാന്‍ ശ്രമിച്ചതുമില്ല. അടിയേറ്റ് ജവാന്‍ വീഴുന്നതും ഏഴുപേര്‍ ക്രൂരമായി നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കാവഡ് യാത്രയുടെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ പല നെറ്റിസണ്‍സും ആശങ്ക പ്രകടിപ്പിച്ചു. 

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴ് കാവഡ് യാത്രക്കാരെ കസ്റ്റഡിയില്‍ എടുത്തതായി ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ചമന്‍ സിങ് തോമര്‍ മാധ്യമങ്ങളോടെ പറഞ്ഞു.  രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കാവഡ് യാത്രികര്‍ ഒരു വനിതയെ നടുറോഡില്‍ വെച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമാനമായി ഭക്ഷണത്തില്‍ ഉള്ളി ഉപയോഗിച്ചെന്ന് ആരോപിച്ച് യാത്രികര്‍ കട അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. 

കാവഡ് യാത്ര

ശിവനെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തര്‍ നടത്തുന്ന വാര്‍ഷിക തീര്‍ഥാടനമാണ് കാവഡ് യാത്ര (KANWAR YATRA). ഹിന്ദു വിശ്വാസപ്രകാരം ശ്രാവണ്‍ (SAWAN) മാസത്തിലാണ് കാവഡ് യാത്ര നടത്തുക. ഈ വര്‍ഷത്തെ കാവഡ് യാത്ര ജൂലൈ 11 നാണ് ആരംഭിച്ചത്. യാത്രയുടെ ഭാഗമായി വിശ്വാസികള്‍ ഗംഗാ ജലം വഹിച്ച കുടങ്ങളുമായി നഗ്നപാദരായി പ്രധാന ശിവക്ഷേത്രങ്ങളിലേക്ക് (ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി)തീര്‍ഥാടനം നടത്തുന്നു. ഗംഗാജലം വഹിച്ച ഈ കുടങ്ങള്‍ക്കാണ് കാവഡ് (Kanwar) എന്ന് പറയുന്നത്.  

group of Kanwar Yatris brutally assaulted a CRPF jawan in Uttar Pradesh, reportedly following a dispute over train ticket booking. The situation escalated quickly, and the yatris, dressed in saffron, were seen beating the jawan and stomping on him while he lay on the ground. Shocking visuals of the attack have gone viral on social media.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  10 hours ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  11 hours ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  11 hours ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  11 hours ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  11 hours ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  12 hours ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  12 hours ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  12 hours ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  12 hours ago
No Image

രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി

Kerala
  •  12 hours ago