HOME
DETAILS

മുഖ്യമന്ത്രി ആര്? പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകുമെന്ന് കെ. മുരളീധരൻ

  
May 11, 2026 | 12:35 PM

kerala chief minister announcement likely within 48 hours says k muraleedharan

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം 48 മണിക്കൂറിനുളളിൽ ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ദീപ ദാസ് മുൻഷി വിളിച്ചെന്നും നാളെ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ചർച്ചക്ക് ആയിരിക്കാം വിളിച്ചതെന്നും, നാളെയോ മറ്റന്നാളോ തീരുമാനം ഉണ്ടാകാമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. 

നാളെ രാവിലെ ഡൽഹിയിലേക്ക് പോകും. ഹൈക്കമാൻഡ് നിരീക്ഷകരോട് തന്റെ നിലപാടുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുരളീധരൻ പറഞ്ഞു.

എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ശരിയാകണമെന്നില്ല. "നിങ്ങൾ പറയുന്ന പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണ" എന്നായിരുന്നു പിന്തുണ സംബന്ധിച്ച ചോദ്യത്തിന് മുരളീധരന്റെ മറുപടി.

കെ.വി. തോമസിന്റെ പുസ്തകത്തെക്കുറിച്ച് ചോദിച്ചപ്പോൾ "ഇപ്പോൾ സ്ഥാനം പോയില്ലേ, ഇനി പുസ്തകം എഴുതാമല്ലോ" എന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് മാറുമ്പോൾ മാത്രമേ പുസ്തകം എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Senior Congress leader K. Muraleedharan has said that the announcement regarding the next Chief Minister of Kerala is likely within the next 48 hours. He stated that Deepa Dasmunsi had called him and asked him to reach Delhi on Tuesday, adding that the discussions could be related to the Chief Minister selection process.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  10 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  11 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  11 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  11 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  11 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  11 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  11 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  11 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  11 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  11 days ago