HOME
DETAILS

ഷാർജയിൽ 140 മില്യൺ ദിർഹത്തിന്റെ പുതിയ പാലം വരുന്നു; മലീഹ റോഡിൽ നിന്ന് E311 ലേക്ക് ഇനി വേ​ഗത്തിലെത്താം

  
May 11, 2026 | 4:10 PM

sharjah announces new dh140 million bridge linking maliha road to e311

ഷാർജ: നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമേകുന്ന പുതിയ പദ്ധതിക്ക് അം​ഗീകാരം നൽകി ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. മലീഹ റോഡിനെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി (E311) ബന്ധിപ്പിക്കുന്ന മൂന്ന് വരി പാലമാണ് നിർമ്മിക്കുന്നത്. 140 മില്യൺ ദിർഹമാണ് (ഏകദേശം 315 കോടിയിലധികം രൂപ) പദ്ധതിയുടെ ആകെ ചിലവ്.

ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റും മലീഹ റോഡും സംഗമിക്കുന്ന കവലയിലാണ് ഈ പുതിയ പാലം വരുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയത്തിൽ ഏകദേശം 9 മിനിറ്റോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നിലവിൽ ഈ മേഖലയിൽ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് പാലം വരുന്നതോടെ ശാശ്വത പരിഹാരമാകും. ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ ഷാർജയിലെ റോഡ് ശൃംഖലയെ കൂടുതൽ കരുത്തുറ്റതാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

Sharjah has unveiled plans for a new Dh140 million bridge project aimed at improving traffic flow and connectivity. The upcoming bridge will provide faster access from Maliha Road to E311, reducing congestion and easing daily commutes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ ചൂട് കൂടും; മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 hours ago
No Image

പാസ്‌പോര്‍ട്ട് തിരിച്ചയച്ച പോസ്റ്റുമാനെ റോഡിലിട്ട് തല്ലി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  3 hours ago
No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  4 hours ago
No Image

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച 

National
  •  4 hours ago
No Image

സിബിഎസ്ഇ പ്ലസ് ടു ഫലം ഉടനെയെത്തും; എങ്ങനെ പരിശോധിക്കാം; വെബ്‌സൈറ്റുകള്‍ അറിഞ്ഞിരിക്കാം 

Domestic-Education
  •  5 hours ago
No Image

ഈദ് ഷോപ്പിംഗ് ചതിക്കുഴിയാകരുത്! വമ്പൻ ഓഫറുകളുമായി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്

uae
  •  5 hours ago
No Image

 ലൈഫ് മിഷൻ പദ്ധതിക്ക് പണം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ 

Kerala
  •  5 hours ago
No Image

അസമില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശര്‍മ്മ 

National
  •  5 hours ago
No Image

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം; മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കും ജാ​ഗ്രത നിർദേശം 

Kerala
  •  6 hours ago
No Image

പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

uae
  •  6 hours ago