HOME
DETAILS

പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

  
May 11, 2026 | 1:28 PM

dubai gold prices drop sharply bringing relief to jewellery buyers

ദുബൈ: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കുമിടയിൽ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്. സമാധാന പദ്ധതിയോടുള്ള ഇറാന്റെ പ്രതികരണം അമേരിക്ക നിരസിച്ചതിന് പിന്നാലെ തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോൾ ഗ്രാമിന് 5 ദിർഹത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. | uae gold rate.

തിങ്കളാഴ്ച രാവിലെ 24K സ്വർണ്ണത്തിന് 563.00 ദിർഹം എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ ഇത് 568.25 ദിർഹമായിരുന്നു. അതായത് ഒറ്റയടിക്ക് ഗ്രാമിന് 5.25 ദിർഹത്തിന്റെ ഇടിവുണ്ടായി.

വിവിധ വേരിയന്റുകളുടെ വില നിലവാരം (ഗ്രാമിന്)

  • 24K: 563.00 ദിർഹം
  • 22K: 521.25 ദിർഹം
  • 21K: 499.75 ദിർഹം
  • 18K: 428.25 ദിർഹം

ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ 0.28 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഔൺസിന് 4,673.06 ഡോളർ എന്ന നിരക്കിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ 1.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിലക്കുറവിന് പിന്നിൽ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ 34-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും അനിശ്ചിതത്വം തുടരുന്നതാണ് വിപണിയെ ബാധിച്ചത്. വെടിനിർത്തൽ നിർദ്ദേശത്തോടുള്ള ഇറാന്റെ മറുപടി തികച്ചും അസ്വീകാര്യമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാഷ്യം. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ തുടരുന്നതും കൃത്യമായ ധാരണയിൽ എത്താൻ കഴിയാത്തതും നിക്ഷേപകരെ സ്വാധീനിക്കുന്നുണ്ട്.

മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിലും ലെബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധയെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും ജലപാതകൾ തുറക്കുന്ന കാര്യത്തിൽ കൃത്യമായ സമയപരിധി നൽകിയിട്ടില്ല. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വിപണിയിലെ അസ്ഥിരത തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Gold buyers in Dubai have received positive news as gold prices witnessed a sharp decline. The latest price drop is expected to boost jewellery purchases, attract shoppers, and offer better deals for residents and tourists alike.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  2 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  3 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  3 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  3 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  3 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  3 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  3 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  3 days ago