HOME
DETAILS

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

  
Ashraf
July 19 2025 | 16:07 PM

KFC in Ghaziabad Removes Chicken Items Following Hindu Raksha Dal Protest

ഗാസിയാബാദ്: ഹിന്ദു രക്ഷാദളിന്റെ പ്രതിഷേധത്തിന് പിന്നാലെ ഗാസിയാബാദിലെ കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പുതിയ മെനു തയ്യാറാക്കിയതായും കെഎഫ്‌സി അധികൃതര്‍ അറിയിച്ചു. ഹിന്ദുക്കള്‍ക്ക് പുണ്യമാക്കപ്പെട്ട മാസമായ ശ്രാവണ്‍ മാസത്തില്‍ മാംസാഹാരം വില്‍ക്കുന്നതിനെതിരെയാണ് ഹിന്ദു രക്ഷാദള്‍ പ്രതിഷേധം നടത്തിയത്. 

കഴിഞ്ഞ ദിവസമാണ് കെഎഫ്‌സി ഔട്ട്‌ലെറ്റിലേക്ക് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായി എത്തിയത്. അക്രമാന്തരീക്ഷം സൃഷ്ടിച്ച ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ കട താഴിട്ട് പൂട്ടൂകയും, ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഇന്ദിരാപുരം മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്. ശ്രാവണ്‍ മാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മാംസാഹാരം വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നാലെ പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

അതേസമയം സംഭവത്തില്‍ കെഎഫ്‌സി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കടയുടെ മുന്നില്‍ 'നിലവില്‍ സസ്യാഹാരം മാത്രം ലഭ്യമാണ്' എന്ന നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.

ശ്രാവണം എന്നും അറിയപ്പെടുന്ന സാവൻ മാസം ഹിന്ദു കലണ്ടറിൽ വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ശിവഭക്തർ ഈ കാലയളവിൽ ഉപവാസം അനുഷ്ഠിക്കുകയും മാംസം, മദ്യം, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. ഈ മാസത്തിൽ നടക്കുന്ന കൻവാർ യാത്രയിൽ ആയിരക്കണക്കിന് ഭക്തർ ഗംഗാ ജലം ശേഖരിച്ച് ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നു. ചില പ്രദേശങ്ങളിൽ പ്രാദേശിക അധികാരികൾ മാംസ വിൽപ്പനയ്ക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും, സംസ്ഥാന വ്യാപകമായി നിരോധനം നിലവിലില്ല.

Following protests by the Hindu Raksha Dal, the KFC outlet in Ghaziabad has removed all chicken items from its menu. KFC officials stated that a new menu featuring only vegetarian dishes has been introduced at the outlet in response to the protest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  3 hours ago
No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  4 hours ago
No Image

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait
  •  4 hours ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  4 hours ago
No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  4 hours ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  4 hours ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  5 hours ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  5 hours ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  5 hours ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  5 hours ago