HOME
DETAILS

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

  
Ashraf
July 19 2025 | 17:07 PM

High Court has imposed restrictions on the use of Artificial Intelligence AI tools for drafting court order

കൊച്ചി: കോടതി ഉത്തരവുകള്‍ തയ്യാറാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. അംഗീകൃത ടൂളുകള്‍ മാത്രം ഉപയോഗിക്കണമെന്നും, എല്ലാ ഘട്ടത്തിലും കൃത്യമായ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രത്യേക മാര്‍ഗനിര്‍ദേശം ജുഡീഷ്യന്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് കൈമാറി. 

ഉത്തരവുകള്‍ എഴുതാനും, സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനും നിലവില്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ തെറ്റ് വരാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ മേല്‍നോട്ടം നടത്തണമെന്നാണ് നിര്‍ദേശം. ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണമില്ലാത്ത എഐ ടൂള്‍ ഉപയോഗം സ്വകാര്യതയെയും, ഡേറ്റയുടെ സുരക്ഷയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

അംഗീകൃത ടൂളുകള്‍ ഉപയോഗിക്കുന്നതിന് ജുഡീഷ്യല്‍ അക്കാദമിയിലോ, ഹൈക്കോടതിയിലോ പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ നിര്‍ബന്ധമായും ഈ ക്ലാസുകളില്‍ പങ്കെടുക്കണം. അംഗീകൃത ടൂളുകളില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ അറിയിക്കാനും നിര്‍ദേശമുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

The High Court has imposed restrictions on the use of Artificial Intelligence (AI) tools for drafting court orders. The court directed that only approved AI tools should be used, and emphasized the need for strict supervision at every stage of the process. Specific guidelines related to this have been issued to judicial officers and concerned staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  11 hours ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  11 hours ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  11 hours ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  12 hours ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  12 hours ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  12 hours ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  12 hours ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  12 hours ago
No Image

രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി

Kerala
  •  12 hours ago
No Image

മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  13 hours ago