HOME
DETAILS

എസ്.സി, എസ്.ടി, മുസ് ലിം വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വർധിച്ചു

  
July 20 2025 | 02:07 AM

Unemployment has increased among SC ST and Muslim communities

കോഴിക്കോട്: പട്ടികജാതി, പട്ടികവർഗ,  മുസ് ലിം വിഭാഗങ്ങൾക്കിടയിൽ തൊഴിലില്ലായ്മ വർധിച്ചുവെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സർവേ. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾ സർക്കാർ ജോലികൾ ഭൂരിപക്ഷവും കൈയടക്കിയപ്പോൾ എസ്.സി, എസ്.ടി വിഭാഗത്തിന്റെയും മുസ് ലിംകളുടെയും പ്രാതിനിധ്യം ജനസംഖ്യാനുപാതത്തിലും എത്രയോ താഴെയാണ്.

പരിഷത്ത് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കേരള പഠനം രണ്ടിലാണ് 2004ൽ നിന്ന് 2019ലെത്തുമ്പോഴുള്ള മാറ്റത്തെ വ്യക്തമാക്കുന്ന കണക്കുള്ളത്. മുന്നോക്ക ഹിന്ദുക്കളിൽ 20.9 ശതമാനത്തിന്റെയും മുന്നോക്ക ക്രിസ്ത്യാനികൾക്കിടയിൽ 2.7 ശതമാനത്തിന്റെയും കുറവാണ് തൊഴിലില്ലായ്മയിൽ രേഖപ്പെടുത്തിയതെങ്കിൽ പിന്നോക്ക ഹിന്ദുക്കളിൽ 4.9 ശതമാനത്തിന്റെ കുറവുണ്ടായി. മുസ് ലിംകൾക്കിടയിലെ തൊഴിലില്ലായ്മ 2004ൽ 17 ശതമാനമായിരുന്നത് 2019ൽ 18.2 ആയി. എസ്.സി വിഭാഗത്തിൽ 29 ശതമാനവും എസ്.ടിയിൽ19.9 ശതമാനവും വർധിച്ചു. 

സർക്കാർ ജോലിയിലെ മുന്നോക്കക്കാരുടെ പ്രാതിനിധ്യം കൂടുകയാണുണ്ടായത്. പിന്നോക്ക ഹിന്ദുക്കളുടെ സർക്കാർ ജോലിയിലെ പ്രാതിനിധ്യം 30.4ൽ നിന്ന് 33.6 ആയും മുന്നോക്ക ഹിന്ദുക്കളുടേത് 13.8ൽ നിന്ന് 26.7 ആയും വർധിച്ചു. 

ഭൂവുടമസ്ഥതയിലും മുസ്‌ലിംകൾ പിന്നിലാണ്. കേരളത്തിലെ ഭൂമിയിൽ വലിയ ഭാഗം ക്രിസ്ത്യാനികളുടെയും മുന്നോക്ക ഹിന്ദുക്കളുടെയും കൈവശമാണ്. 2019ലെ ശരാശരി ഭൂവുടമസ്ഥത 50.4 സെന്റാണ്. 2004ൽ ഇത് 82.8 ആയിരുന്നു. ക്രിസ്ത്യാനികളുടെ കൈയിലെ ഭൂമി 126.4 ആയിരുന്നത് പിന്നോക്കക്കാരിൽ 15.8ഉം മുന്നോക്കക്കാരിൽ 132.5ഉം ആയി വർധിച്ചപ്പോൾ മറ്റു വിഭാഗക്കാരിൽ കുറഞ്ഞു. മുസ്‌ലിംകളുടേത് 77ൽ നിന്ന് 32.5 ആയാണ് കുറഞ്ഞത്. എസ്.ടി വിഭാഗത്തിന്റെ കൈയിൽ 2004ൽ 138.7 സെന്റ് ഉണ്ടായിരുന്നത് 42.6 ആയും എസ്.സിയുടേത് 27ൽ നിന്ന് 13.8 ആയും കുറഞ്ഞു.

പ്രതിമാസ ആളോഹരി ഉപഭോഗച്ചെലവിൽ ഏറ്റവും മുന്നിൽ കോട്ടയം ജില്ലയാണ്. 6,286 രൂപയാണ് കോട്ടയത്ത്. എറണാകുളത്ത് 5,107രൂപയും ഇടുക്കിയിൽ 4,757 രൂപയുമാണ്. ആളോഹരി ഉപഭോഗച്ചെലവ് ഏറ്റവും കുറവ് മലപ്പുറത്താണ്- 3,063 രൂപ. മുന്നോക്ക ക്രിസ്ത്യാനികൾക്കിടയിലാണ് ചെലവ് കൂടുതൽ (5,160). മുന്നോക്ക ഹിന്ദുക്കൾ 5,133 രൂപ ചെലവിടുമ്പോൾ എസ്.ടി 1,610 രൂപയും എസ്.സി 2,714 രൂപയും മുസ് ലിംകൾ 3,317 രൂപയും ചെലവിടുന്നു.

ശരാശരി വിവാഹച്ചെലവിലും മുന്നോക്ക ക്രിസ്ത്യാനികൾ മുന്നിലാണ്. 2004 മുതൽ 2019 വരെ മുന്നോക്ക ക്രിസ്ത്യാനികളുടെ വിവാഹച്ചെലവിൽ 105.6 ശതമാനത്തിന്റെ വർധനവുണ്ടായി. മുന്നോക്ക ഹിന്ദു 79.6 ശതമാനം, പിന്നോക്ക ഹിന്ദു 47.7 ശതമാനം, മുസ് ലിം 25.9 ശതമാനം എന്നിങ്ങനെ വർധനവുണ്ടായി. എസ്.ടി വിഭാഗത്തിൽ 277.4 ശതമാനത്തിന്റെ വർധനയാണ് സർവേ കാണിക്കുന്നത്. 

വിവാഹത്തിനായി സ്വർണം വാങ്ങുന്നതിലും സ്ത്രീധനം നൽകുന്നതിലും എല്ലാ വിഭാഗത്തിലും കുറവുണ്ടായി. സ്ത്രീധനം ഏറ്റവും കുറഞ്ഞത് മുസ് ലിംകൾക്കിടയിലാണ്. 2004ൽ 76 ശതമാനമുണ്ടായിരുന്നത് 21 ആയി കുറഞ്ഞതായും സ്വർണം വാങ്ങുന്നതിൽ 27 ശതമാനം കുറവുവന്നതായുമാണ് കണക്ക്. ക്രിസ്ത്യാനികൾക്കിടയിലാണ് സ്ത്രീധനം കൂടുതൽ. സ്വർണം വാങ്ങുന്നതിൽ ഏറ്റവും വലിയ കുറവ് മുന്നാക്ക ക്രിസ്ത്യാനികളിലാണ് (28 ശതമാനം). മുസ് ലിംകൾക്കിടയിൽ 27ശതമാനത്തിന്റെ കുറവുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  3 days ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  3 days ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  3 days ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  3 days ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  3 days ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  3 days ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  3 days ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  3 days ago
No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

Business
  •  4 days ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  4 days ago