HOME
DETAILS

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

  
Shaheer
July 20 2025 | 10:07 AM

Sanju Samson Celebrates 10 Years in International Cricket  A Decade of Passion and Perseverance

കൊച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന്റെ പത്താം വാര്‍ഷികത്തില്‍ കുറിപ്പുമായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. 2015 ജൂലൈയില്‍ സിംബാബ് വെക്കതിരെയായിരുന്നു സൂപ്പര്‍ താരത്തിന്റെ അന്താരാഷട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 

'അന്താരാഷ്ട്ര ക്രിക്കറ്റില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ കണക്കുകള്‍ മുഴുവന്‍ കഥയും പറയുന്നില്ലായിരിക്കാം. ഈ യാത്രയിലെ എല്ലാ കാര്യങ്ങളും ഞാന്‍ ഇഷ്ടപ്പെടുന്നു, നന്ദി,' താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരത്തിന്റെ രണ്ടാം ടി20 മത്സരം 2020ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു. ടി20യില്‍ ഇതുവരെ 42 മത്സരങ്ങള്‍ കളിച്ച സഞ്ജു 3 സെഞ്ചുറികള്‍ ഉള്‍പ്പെടെ 681 റണ്‍സ് നേടിയിട്ടുണ്ട്. ടി20യില്‍ അരങ്ങേറി പിന്നെയും 6 വര്‍ഷം കഴിഞ്ഞാണ് താരം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2021 ജൂലൈ 23നാണ് താരം ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. ഏകദിനത്തില്‍ 16 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയടക്കം 510 റണ്‍സും താരത്തിന്റെ പേരിലുണ്ട്.

അതേസമയം രാജസ്ഥാന്‍ ക്യാപ്റ്റനായ സഞ്ജു ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള താരകൈമാറ്റ വിപണിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ട്. ചെന്നൈ ടീം മാനേജ്മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ ഓപ്പണറെ ടീമില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരലേലം ഡിസംബറിലാണ് നടക്കുന്നത്. ലേലത്തിന് ഒരു മാസം മുമ്പ് താരകൈമാറ്റ വിപണി തുറക്കും. ഈ 30 ദിവസത്തിനുള്ളില്‍ ടീമുകള്‍ക്ക് കളിക്കാരെ പരസ്പരം കൈമാറാനും വാങ്ങാനും സാധിക്കും. മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ ഇതേ രീതിയില്‍ സ്വന്തമാക്കിയിരുന്നു.

ചെന്നൈ മാത്രമല്ല, മറ്റു ടീമുകളും മലയാളി താരമായ സഞ്ജുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു, ടീമിന് വിലക്ക് ലഭിച്ച രണ്ട് സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ചിരുന്നു. 2018ല്‍ രാജസ്ഥാനിലേക്ക് തിരിച്ചെത്തിയ സഞ്ജു 2021 മുതല്‍ ടീമിന്റെ ക്യാപ്റ്റനാണ്.

Indian cricketer Sanju Samson marks 10 years since his debut in international cricket. The Kerala-born star shared a heartfelt note reflecting on his journey, struggles, and achievements over the past decade. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ വിയോഗം; പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം 

Kerala
  •  6 hours ago
No Image

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?

National
  •  13 hours ago
No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  14 hours ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  14 hours ago
No Image

ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ

National
  •  14 hours ago
No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  14 hours ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  14 hours ago
No Image

വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി

uae
  •  15 hours ago
No Image

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്

National
  •  15 hours ago
No Image

അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  15 hours ago