HOME
DETAILS

ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ

  
Web Desk
July 20, 2025 | 11:50 AM

Alappuzha Government School Roof Collapses School Authorities Claim Building Was Unused Locals Protest

 

ആലപ്പുഴ: കാർത്തികപ്പള്ളിയിലെ സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു അപകടം. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടമാണിതെന്ന് പഞ്ചായത്ത് എഞ്ചിനിയറിങ് വിഭാഗം മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണത്. ഞായറാഴ്ചയായതിനാൽ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.

എന്നാൽ ഈ കെട്ടിടത്തിൽ ക്ലാസ് റൂമുകളും ഓഫീസും  പ്രവർത്തിച്ചിരുന്നതായും നാട്ടുകാർ ആരോപിച്ചു.  "മേൽക്കൂരയുടെ പ്രധാന ഭാഗമല്ല, വരാന്തയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് തകർന്നത് സ്കൂൾ അധികൃതർ ഇത് നിഷേധിച്ച് രംഗത്തെത്തി. ഈ കെട്ടിടത്തിൽ ക്ലാസുകളോ ഓഫീസോ പ്രവർത്തിക്കുന്നില്ല," പ്രധാന അധ്യാപകൻ വ്യക്തമാക്കി. കെട്ടിടം അപകടാവസ്ഥയിലായിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും, ഇത് പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ടെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു.

എന്നാൽ, പ്രധാന അധ്യാപകന്റെ വാദം വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞു. തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ നടന്നിരുന്നുവെന്നും, വെള്ളിയാഴ്ച വരെ ഇവിടെ പഠനം നടന്നിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

In Karunagappally, Alappuzha, the roof of an old government UP school building collapsed during heavy rain. Deemed unfit by the panchayat months ago, the incident occurred on a Sunday, averting a major tragedy. While locals claim classes and offices operated in the building, school authorities insist only a small verandah portion collapsed and the building was unused. Students contradict this, stating classes were held until Friday. Locals demand a thorough investigation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  a month ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  a month ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  a month ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  a month ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  a month ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  a month ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  a month ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  a month ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  a month ago
No Image

ദുബൈയിൽ ഷെയേർഡ് ഹൗസിം​ഗിന് പുതിയ നിയമം; നിയമലംഘകർക്ക് 10 ലക്ഷം ദിർഹം വരെ പിഴ

uae
  •  a month ago