
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സര ഓട്ടവും മൂലമുണ്ടാകുന്ന അപകടങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് റൂറൽ എസ്‌പിക്കും ആർടിഒക്കും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് നിർദേശിച്ചു.
പേരാമ്പ്രയിൽ ശനിയാഴ്ച വൈകിട്ട് 3:45-നുണ്ടായ അപകടത്തിൽ മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പിൽ അബ്ദുൾ ജലീലിന്റെ മകൻ അബ്ദുൾ ജവാദ് (19) മരിച്ചിരുന്നു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ജവാദ് സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണു. തുടർന്ന് ബസിന്റെ ടയർ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ബസിന്റെ അമിതവേഗതയും മത്സര ഓട്ടവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കണ്ണൂരിലും ദുരന്തം
അതേസമയം, കണ്ണൂർ താണയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ മറ്റൊരു വിദ്യാർഥി കൂടി ജീവൻ നഷ്ടപ്പെട്ടു. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19) ആണ് കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ ഓടിയ അശ്വതി ബസിന്റെ ഇടിയേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ ബസ് ദേവനന്ദിന്റെ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. യുവാവിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. മൃതദേഹം എകെജി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലിസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കേസെടുക്കും.
യാത്രക്കാരുടെ ആശങ്ക
സ്വകാര്യ ബസുകളുടെ അശ്രദ്ധമായ ഓട്ടം യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ആശങ്കയുണ്ടാക്കുന്നു. കാലഹരണപ്പെട്ട ഷെഡ്യൂളുകൾ, മത്സര ഓട്ടം, അമിത തിരക്ക്, അപകടകരമായ ഓവർടേക്കിംഗ്, പെട്ടെന്നുള്ള ബ്രേക്കിംഗ് തുടക്കെ നിരവധി പ്രശ്നങ്ങൾ യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. “ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് സുരക്ഷിതമായി കയറാൻ പോലും ഡ്രൈവർമാർ സമയം നൽകുന്നില്ല. ഫുട്‌ബോർഡിൽ എത്തുമ്പോഴേക്കും ബസ് നീങ്ങാൻ തുടങ്ങുമെന്നും പരാതികളുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടങ്ങൾ തടയാൻ ആർടിഒ പതിവ് പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും, ഫലപ്രദമല്ലെന്നാണ് ആക്ഷേപം. “കാലഹരണപ്പെട്ട സമയക്രമവും റോഡുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങൾക്ക് കാരണമാകുന്നു. ഡ്രൈവർമാർക്കിടയിൽ ലഹരിവസ്തു ഉപയോഗവും വർധിച്ചിട്ടുണ്ട്. തുറന്ന വാതിലുകളോടെയുള്ള ഡ്രൈവിംഗ്, നിയമവിരുദ്ധ ഓവർടേക്കിംഗ്, അമിതവേഗത എന്നിവയ്ക്ക് 16-17 പെറ്റി കേസുകൾ ദിനംപ്രതി രജിസ്റ്റർ ചെയ്യുന്നുണ്ട്.
ബസ് ഷെഡ്യൂളുകളിൽ മാറ്റം വരുത്തണമെന്ന് ആർടിഒയ്ക്ക് അയച്ച കത്തിൽ പൊലിസ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ, സ്വകാര്യ ബസ് ജീവനക്കാർക്കായി പതിവ് പരിശീലനവും ബോധവൽക്കരണ പരിപാടികളും ആർടിഒ സംജനിപ്പിക്കുന്നുണ്ട്. എന്നിട്ടും, സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നത് തുടരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.
In response to a fatal accident in Perambra, where a student was killed by a speeding private bus, the Human Rights Commission has intervened, demanding a report from Kozhikode Rural SP and RTO within 15 days to address the reckless driving and safety violations by private buses
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം
National
• a day ago
പത്തനംതിട്ടയില്‍ അമ്മയും, അച്ഛനും, മകനും ആത്മഹത്യക്ക് ശ്രമിച്ചു; അമ്മ മരിച്ചു; മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍
Kerala
• a day ago
മുംബൈ ട്രെയിൻ സ്ഫോടന പരമ്പര: 12 പ്രതികളെയും വെറുതെ വിട്ടു, വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി
National
• a day ago
അതുല്യയുടെ ദുരൂഹ മരണം: സതീഷിനെ ഷാർജയിലെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• a day ago
ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: അക്കാദമിക് സിറ്റിയിൽ ഗതാഗതം വഴിതിരിച്ചുവിടും
uae
• a day ago
സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ ബോധ്യപ്പെടുത്തും
Kerala
• a day ago
കാർത്തികപ്പള്ളി സ്‌കൂളിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം
Kerala
• a day ago
ഗസ്സയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ മാനുഷിക സഹായം; ഖലീഫ ഹ്യുമാനിറ്റേറിയൻ എയർ ഷിപ്പ് യാത്ര തുടങ്ങി
uae
• a day ago
'നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചപ്പോൾ അയാൾ അഭിനന്ദിച്ചു, ഞങ്ങളുടെ രക്തത്തിന്റെ പേരിൽ പണം പിരിക്കുന്നു, ഒരു ഇടപെടലും നടത്തിയിട്ടില്ല' - സാമുവൽ ജെറോമിനെ തള്ളി തലാലിന്റെ സഹോദരൻ
Kerala
• a day ago
ദുബൈ മെട്രോ സ്റ്റേഷൻ നിർമ്മാണ പുരോഗതി വിലയിരുത്താൻ നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദ്
uae
• a day ago
യുഎഇയിൽ ജോലി നഷ്ടപ്പെട്ടോ? ILOE തൊഴിലില്ലായ്മ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം എന്ന് അറിയാം?
uae
• a day ago
പൊലിസിലെ ഇരട്ട സഹോദരന്മാരായ എസ്.ഐമാർ തമ്മിൽ കൂട്ടയടി; രണ്ടുപേരെയും സസ്പെൻഡ് ചെയ്തു, കേസെടുക്കും
Kerala
• a day ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Kerala
• a day ago
പ്രിയ കൂട്ടുകാരന് ഇനിയില്ല; മിഥുന്റെ സ്കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കും
Kerala
• a day ago
ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്
Kerala
• a day ago
ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ
Kerala
• a day ago
ദീര്‍ഘകാലത്തെ പരിചയം; ഒടുവില്‍ വിവാഹത്തെ ചൊല്ലി തര്‍ക്കം; ആലുവ ലോഡ്ജില്‍ യുവാവ് യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി
Kerala
• a day ago
ഇന്ന് ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്
Kerala
• a day ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 2 days ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 2 days ago
അമ്പലപ്പുഴ ക്ഷേത്രത്തിന് പണം അനുവദിച്ച നടപടി; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് ജി സുധാകരന്
Kerala
• a day ago
ഇതുവരെ ലോക്സഭയിലെത്തിയത് 18 മുസ്ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി
National
• a day ago
തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല
Kerala
• a day ago