
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം
.jpeg?w=200&q=75)
കോഴിക്കോട്: കുറ്റിക്കാട്ടൂർ മാമ്പുഴയിൽ നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങി 20 കാരന് ദാരുണാന്ത്യം. കുറ്റിക്കാട്ടൂർ പേര്യ പണ്ടാരപ്പറമ്പ് സ്വദേശി മുഹമ്മദ് നാസിൽ (20) ആണ് മരിച്ചത്. കോഴിക്കോട് ജിഡിടി വിദ്യാലയത്തിൽ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയായിരുന്നു നാസിൽ.
കുടുംബാംഗങ്ങൾക്കൊപ്പം മാമ്പുഴയിലെ കീഴ്‌മാട് കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 2:30 ഓടെയായിരുന്നു സംഭവം. സ്ഥിരമായി കുളിക്കുന്ന കടവിൽ, ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു നാസിൽ.
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിപ്പോയ നാസിലിനായി കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയായ ഒരാൾ പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്തി, നാസിലിനെ കണ്ടെത്തി കരയ്‌ക്കെത്തിച്ചു. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ നാസിലിന്റെ മൃതദേഹം പൊലിസ് ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറും. നീന്തലിൽ നന്നായി അറിയുന്ന നാസിൽ, സ്ഥിരം കുളിക്കുന്ന കടവിൽ മുങ്ങിപ്പോയതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
A 20-year-old student, Muhammad Nasil, from Kuttikattoor Peerya Pandaraparamba, drowned in the Mampuzha River in Kozhikode. The incident occurred while swimming, reportedly due to physical exhaustion. Nasil, a third-year IT student at JDT Vidyalaya in Kozhikode, passed away tragically.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
bahrain
• 5 hours ago
വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ
Kerala
• 6 hours ago
പാൽചുരത്തിൽ മണ്ണിടിച്ചിൽ; കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു
Kerala
• 6 hours ago
പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം
Kerala
• 6 hours ago
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി
National
• 7 hours ago
കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍
Kerala
• 7 hours ago
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Kerala
• 8 hours ago
എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്
uae
• 8 hours ago
ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ
auto-mobile
• 8 hours ago
വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ
latest
• 9 hours ago
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ
Kerala
• 9 hours ago
ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ
oman
• 9 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ
Kerala
• 9 hours ago
ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 10 hours ago.png?w=200&q=75)
വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 11 hours ago
റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്
Saudi-arabia
• 11 hours ago
ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്
International
• 12 hours ago
സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates
Saudi-arabia
• 12 hours ago
മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര് അറസ്റ്റില്‍
oman
• 10 hours ago
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 10 hours ago
ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഥവാ ജനങ്ങളുടെ നേതാവ്
uae
• 10 hours ago