HOME
DETAILS

വി.എസ്. അച്യുതാനന്ദന്റെ വിയോ​ഗം: നാളെ സംസ്ഥാനത്ത് പൊതുഅവധി

  
Web Desk
July 21 2025 | 12:07 PM

VS Achuthanandans Demise Public Holiday in Kerala Tomorrow

 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദൻ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഉച്ച കഴിഞ്ഞ് 3.20-നാണ് അന്തരിച്ചത്. വിഎസിന്റെ വിയോ​ഗത്തെ തുടർന്ന് സംസ്ഥാനത്ത് സർക്കാർ നാളെ (ജൂലൈ 22) പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. വിഎസിന്റെ മൃതദേഹം ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ (ജൂലൈ 23) ആലപ്പുഴയിൽ കൊണ്ടുപോയി സംസ്കാരം നടത്തും.

ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരനും അക്കമ്മക്കും 1923 ഒക്ടോബര്‍ 20 നാണ് അച്ചുതാനന്ദന്‍ എന്ന പുത്രന്‍ പിറന്നത്. നാലാം വയസില്‍ അമ്മ വസൂരി വന്ന് മരിച്ചു. 11 വയസായപ്പോള്‍ അഛനും. പിന്നീട് സഹോദരിയുടെ തണലിലായിരുന്നു. അനാഥത്വത്തിന്റെ കൈയ്പ് നീര്‍ അനുഭവപ്പെട്ടെങ്കിലും പഠിക്കണമെന്ന മോഹം പുന്നപ്ര സ്‌കൂളുകളിലെത്തിച്ചു. എന്നാല്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചു. അവര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ബല്‍റ്റൂരിയടിച്ചോടിച്ചായിരുന്ന വി.എസിന്റെ ആദ്യ പോരാട്ടം തുടങ്ങിയത്.  ജാതി വ്യവസ്ഥതയോട് പോരാടുനുറച്ച വി.എസിന് പക്ഷേ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു. പിന്നീട് ചേട്ടന്റെ തയ്യല്‍ക്കടയിലേക്ക്. അഅവിടത്തെ ജോലി കൊണ്ടും വിശപ്പടക്കാന്‍ കഴിയാതെ ആയതോടെ സായിപ്പിന്റെ കയര്‍ ഫാക്ടറിയിലെത്തിച്ചു. പക്ഷേ അവിടെയും പോരാട്ട വീര്യം ഉള്ളിലുള്ള വി.എസ് അവിടെയും കലഹിച്ചു. കുറഞ്ഞ കൂലിയും നടുവൊടിക്കുന്ന ജോലിയും മോശമായ തൊഴില്‍ സാഹചര്യങ്ങള്‍. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാന്‍ അവന്‍ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. നെഞ്ചു നിവര്‍ത്തി തലയുയര്‍ത്തി അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ അവരെ പ്രേരിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. അവിടെ നിന്നു തുടങ്ങി വി.എസിന്റെ കനല്‍വഴികളിലൂടെയുള്ള യാത്ര. 

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളി വര്‍ഗത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി വേലിക്കകത്ത് ശങ്കരന്‍ അച്ചുതാന്ദന്‍ വളര്‍ന്നു. പിന്നീട് കുട്ടനാട്ടിലെ ചേറില്‍ പണിയെടുക്കുന്നവരിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികള്‍ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം കുട്ടനാടിന്റെ വയലേലകളില്‍ കൊടുങ്കാറ്റായി. അച്ചുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാന്‍ ജന്മിമാര്‍ ഉത്തരവിട്ടു. കൊടിയ മര്‍ദ്ദനങ്ങള്‍, ചെറുത്ത് നില്‍പുകള്‍ പ്രതിഷേധങ്ങള്‍ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദീവസങ്ങള്‍ നീണ്ട പൊലിസ് മര്‍ദ്ദനം. അങ്ങനെ വി.എസ് കനലായും കരുത്തായും മാറി. 

പുന്നപ്ര വയലാര്‍ സമര കാലത്ത് പൊലിസ മര്‍ദിച്ചവശനാക്കിയപ്പോള്‍ മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്ന് വി.എസ് എന്ന ചെറുപ്പക്കാരന്‍ തിരിച്ച് വന്നു. അവിടെ നിന്ന് തുടങ്ങി അഴിമതിക്കും കൈയേറ്റത്തിനും തൊഴിലാളി ദ്രോഹത്തിനുമെതിരേ ശബ്ദവുമായി. വേലിക്കകത്ത് ശങ്കരന്‍ അച്ചുതാന്ദന്‍ വി.എസ് എന്ന രണ്ടക്ഷരത്തില്‍ ചുരുക്കിയ ഒരു നൂറ്റാണ്ട് സമര പോരാട്ടത്തിന്റെ കാലം കൂടിയായി. നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം,വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം വി.എസ് തനിക്കൊപ്പമാക്കി. പിന്നീട് കണ്ടത് വി.എസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമാകുന്നതായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിന്റെയും വാരിക്കുന്തത്തിന്റെയും രക്തമിറ്റുന്ന കഥകള്‍ പറഞ്ഞു മൂലക്കിരുത്തി. പാര്‍ട്ടിയില്‍ വിഭാഗിയത കൊടി കുത്തി വാഴുമ്പോഴും പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടും ഒഴിവാക്കാന്‍ വയ്യാത്ത ശക്തിയായി വി.എസ് മാറി. വി.എസിനെ ഒഴിവാക്കിയുള്ള പാര്‍ട്ടി എന്ന മോഹം നടക്കാതെ പോയത് വി.എസിന്റെ ജനകീയതയാണ്. വിശ്രമ ജീവിതത്തിലായിട്ടും സി.പി.എം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കി വച്ചതും ആ ജനകീയതയാണ്.

രാഷ്ട്രീയ ജീവിതം: ഒരു അവലോകനം

1964-ൽ സിപിഐ-യിൽ നിന്ന് വേറിട്ട് സിപിഐ(എം) രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നു വി.എസ്. 1980 മുതൽ 1992 വരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായും 1985-ൽ പൊളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. 1967-ൽ അമ്പലപ്പുഴയിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1970-ലും വിജയിച്ചെങ്കിലും 1977-ൽ പരാജയപ്പെട്ടു. 1991-ൽ മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്ക് തിരിച്ചെത്തി. 2001 മുതൽ മലമ്പുഴയിൽ നിന്ന് തുടർച്ചയായി വിജയിച്ചു. 2001-2006, 2011-2016 കാലയളവുകളിൽ പ്രതിപക്ഷ നേതാവായും 2016-ൽ കേരളത്തിന്റെ 20-ാമത് മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. 2016-2021 കാലയളവിൽ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.

ജനകീയ നേതാവിന്റെ പൈതൃകം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവൃത്തിയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രിയായും ഭരണകൂടത്തെ വിറപ്പിച്ച പ്രതിപക്ഷ നേതാവായും വി.എസ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അവിസ്മരണീയമായ ചലനങ്ങൾ സൃഷ്ടിച്ചു. പാർട്ടിക്കുള്ളിൽ വലതുപക്ഷ വ്യതിയാനത്തിനെതിരെ ശക്തമായി പോരാടി. പലപ്പോഴും പാർട്ടി സീറ്റ് നിഷേധിച്ചപ്പോഴും ജനകീയ പിന്തുണയുടെ ബലത്തിൽ തിരിച്ചുവന്നു. അവസാന ശ്വാസം വരെ തികഞ്ഞ കമ്യൂണിസ്റ്റായി ജീവിച്ച വി.എസിന്റെ വിയോഗത്തോടെ കേരളം ഒരു ജനനായകനെ നഷ്ടപ്പെട്ടിരിക്കുകയാണ്.

അനുശോചനമറിയിച്ച് രാഷ്ട്രീയ ലോകം 

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രീയ ലോകം അനുശോചനം രേഖപ്പെടുത്തി. സുരേഷ് ഗോപി, വി.ടി. ബൽറാം, മഞ്ഞളാംകുഴി അലി, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.

വി.ടി. ബൽറാം: "ഒരു കാലഘട്ടത്തിന്റെ മനസ്സാക്ഷി"

"വി.എസ്. അച്യുതാനന്ദന്റെ നീണ്ട പൊതുജീവിതം അപൂർവമാണ്. കേരളത്തിന്റെ വികാരവും മനസ്സാക്ഷിയുമായിരുന്നു അദ്ദേഹം. 'വീര സഖാവേ' എന്ന് അണികൾ ആവേശത്തോടെ വിളിച്ചപ്പോൾ, രാഷ്ട്രീയ എതിരാളിയാണെങ്കിലും ആ നേതാവിനോട് ആകർഷണം തോന്നിയിട്ടുണ്ട്," വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പത്ത് വർഷം വി.എസിനോടൊപ്പം നിയമസഭാംഗമായിരുന്നത് സ്മരണീയമാണെന്നും, കാർക്കശ്യക്കാരനാണെങ്കിലും സ്നേഹഭാവത്തോടെയുള്ള ഇടപെടലുകളാണ് ഓർമയിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്റെ ചില നിലപാടുകളോടും പ്രവർത്തനശൈലിയോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും, പൊതുസമൂഹത്തെ തന്റെ കൂടെ നിർത്താൻ അദ്ദേഹം വിജയിച്ചുവെന്ന് ബൽറാം അനുസ്മരിച്ചു. "ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണ്. ആദരണീയനായ വി.എസിന് വിട," അദ്ദേഹം കുറിച്ചു.

മഞ്ഞളാംകുഴി അലി: "നിലപാടുകളുടെ ഉറച്ച ശബ്ദം"

"വി.എസിന്റെ സത്യസന്ധതയും നിലപാടുകളിലെ ഉറപ്പും മനസ്സിലാക്കിയപ്പോഴാണ് അദ്ദേഹവുമായി അടുപ്പമുണ്ടായത്," മഞ്ഞളാംകുഴി അലി ഫേസ്ബുക്കിൽ കുറിച്ചു. 2001-ൽ മങ്കടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ്. എത്തിയതും പിന്നീട് എ.കെ.ജി. സെന്ററിൽ നടന്ന യോഗത്തിൽ ആദ്യമായി കണ്ടതും അലി ഓർത്തെടുത്തു. "വിഎസിനെ ആവശ്യമുണ്ടെങ്കിൽ അലിയോട് പറഞ്ഞാൽ മതി," എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞതും, മലപ്പുറത്തെ പരിപാടികൾക്ക് വി.എസ്. വീട്ടിൽ വന്ന് താമസിച്ചതും അദ്ദേഹം അനുസ്മരിച്ചു. പാർട്ടി വിഭാഗീയതയിൽ തന്റെ പേര് വലിച്ചിഴക്കപ്പെട്ടെങ്കിലും, വി.എസുമായുള്ള വ്യക്തിബന്ധം തുടർന്നുവെന്നും, അദ്ദേഹത്തിന്റെ കരുത്തുറ്റ നിലപാടുകളും സ്നേഹവും മറക്കാനാവില്ലെന്നും അലി കുറിച്ചു. "നിലപാടുകളുടെ ഉറച്ച ശബ്ദം നിലയ്ക്കുകയില്ല, ഓർമകൾ മരിക്കുകയുമില്ല," അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തല: "കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന ആദർശവാന്"

"കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാന ആദർശവാനും വിട പറഞ്ഞു. വി.എസ്. അച്യുതാനന്ദൻ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളിൽ അവസാനത്തെയാള്. പ്രിയ വി.എസിന് വിട," രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

മലയാളികളുടെ സ്വന്തം സമരനായകൻ, സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ," എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

 

Following the demise of former Kerala Chief Minister and veteran Communist leader V.S. Achuthanandan (102) on July 21, 2025, the state government declared a public holiday on July 22. A three-day official mourning period was also announced. His body will be kept for public viewing in Thiruvananthapuram tonight and taken to Alappuzha for cremation on July 23. Political leaders, including Suresh Gopi, V.T. Balram, Manjalamkuzhi Ali, and Ramesh Chennithala, expressed their condolences via social media, hailing his legacy as a towering figure in Kerala's political history

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  2 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  2 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  2 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  2 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  2 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  2 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  2 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  2 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  2 days ago