HOME
DETAILS

മകന്‍ ഉണരുമെന്ന് പ്രതീക്ഷിച്ച് 20 വര്‍ഷം കാത്തിരുന്ന പിതാവ്; പ്രത്യാശയുടെ പര്യായമായി മാറിയ ഖാലിദ് ബിന്‍ തലാല്‍

  
Shaheer
July 21 2025 | 15:07 PM

Prince Khalid bin Talal The Father Who Waited 20 Years for His Son to Wake Up Becomes a Symbol of Hope

റിയാദ്: ഉറങ്ങുന്ന രാജകുമാരന്റെ കഥ അദ്ദേഹത്തിന്റെ പിതാവ് ഖാലിദ് ബിന്‍ തലാലിന്റെ പ്രതീക്ഷയുടെ കൂടി കഥയാണ്. തന്റെ മകന്‍ ഒരിക്കല്‍ ഉണരുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. എല്ലാ ആഘോഷദിനങ്ങളിലും അദ്ദേഹം തന്റെ മകന്റെ അടുത്തേക്ക് ഓടിയെത്തി. പെരുന്നാള്‍ ദിനങ്ങളില്‍ രാജകുമാരന്റെ മുറി അലങ്കരിച്ചിരുന്നു. 

രണ്ട് പതിറ്റാണ്ടോളം കോമയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് (36) ശനിയാഴ്ചയാണ് അന്തരിച്ചത്. 2005-ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് കോമയിലായ രാജകുമാരൻ, റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ 20 വർഷം ചികിത്സയിലായിരുന്നു. ‘ഉറങ്ങുന്ന രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം പ്രതീക്ഷയുടെയും സഹനത്തിന്റെയും കഥയായിരുന്നു.

1990 ഏപ്രിലിൽ റിയാദിൽ ജനിച്ച അൽവലീദ്, സഊദി രാജകുടുംബാംഗവും പ്രശസ്ത വ്യവസായിയുമായ പ്രിൻസ് അൽവലീദ് ബിൻ തലാലിന്റെ സഹോദരനായ പ്രിൻസ് ഖാലിദ് ബിൻ തലാലിന്റെ മൂത്ത മകനാണ്. 15-ാം വയസ്സിൽ സൈനിക പഠനത്തിനിടെ ഉണ്ടായ വാഹനാപകടം തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി. ഇത് പിന്നീട് അദ്ദേ​ഹത്തെ കോമയിലേക്ക് തള്ളിയിടുകയായിരുന്നു.

വിദേശ വിദഗ്ധരുടെ ഇടപെടൽ ഉൾപ്പെടെയുള്ള തീവ്ര വൈദ്യശ്രമങ്ങൾ നടത്തിയെങ്കിലും അൽവലീദിന് ബോധം വീണ്ടെടുക്കാനായില്ല. വർഷങ്ങളായി, അദ്ദേഹത്തിന്റെ ശരീരത്തിലെ ചെറിയ ചലനങ്ങൾ പോലും വാർത്തകളിൽ നിറഞ്ഞുനിന്നു. മെഡിക്കൽ റിപ്പോർട്ടുകൾ പ്രതീക്ഷ നൽകുന്നതിന് വിപരീതമാണെങ്കിലും, പലരും അദ്ദേഹം അത്ഭുതകരമായി സുഖം പ്രാപിക്കുമെന്ന് പ്രത്യാശിച്ചു.

രാജകുമാരന്റെ പിതാവ് പ്രിൻസ് ഖാലിദ്, മകന്റെ സുഖപ്രാപ്തിയിൽ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. എല്ലാ അവസരങ്ങളിലും മകന്റെ കിടക്കയ്ക്കരികിൽ പ്രാർത്ഥനയോടെ ഖുർആൻ പാരായണം ചെയ്ത അദ്ദേഹം, ഒരു അത്ഭുതത്തിനായി കാത്തിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ ബാക്കിയാക്കി ഉറങ്ങുന്ന രാജകുമാരന്‍ ശനിയാഴ്ച വിടവാങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ ചില സ്‌കൂളുകള്‍, നീക്കത്തിന് പിന്നിലെ കാരണമിത്

uae
  •  an hour ago
No Image

നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്; മഴയ്ക്കും സാധ്യത | UAE Weather Updates

uae
  •  2 hours ago
No Image

തുറന്ന പുസ്തകമായിരുന്നു വിഎസ്; ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവും

Kerala
  •  2 hours ago
No Image

റെക്കോഡുകളുടെ ചരിത്രം തീർത്ത വി.എസ്

Kerala
  •  2 hours ago
No Image

'ആരും നിയമത്തിന് അതീതരല്ല' ഒബാമയെ അറസ്റ്റ് ചെയ്യുന്ന എ.ഐ വിഡിയോയുമായി ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് 

International
  •  2 hours ago
No Image

വി.എസിനെ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തി ജനസാഗരം

Kerala
  •  3 hours ago
No Image

വി.എസ് നിലപാടുകളിലും ജീവിതചിട്ടയിലും കാര്‍ക്കശ്യക്കാരന്‍

Kerala
  •  3 hours ago
No Image

വി.എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം; ഉച്ചയോടെ വിലാപയാത്ര ആരംഭിക്കും

Kerala
  •  4 hours ago
No Image

കേരളത്തിൽ വ്യാഴാഴ്ച്ച ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago