HOME
DETAILS

വി.എസിനെ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തി ജനസാഗരം

  
സ്വന്തം ലേഖകന്‍
July 22 2025 | 03:07 AM

vs-achuthanandan-funeral news123

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ആകാംക്ഷയിലാക്കിയ വി.എസിന്റെ നിലപാടുകള്‍ക്കും നീക്കങ്ങള്‍ക്കും സാക്ഷ്യംവഹിച്ച സി.പി.എമ്മിന്റെ പഴയ ആസ്ഥാനത്ത് ഭൗതികശരീരമെത്തിച്ചപ്പോള്‍ ഒഴുകിയെത്തി ജനസാഗരം. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ ആശുപത്രിയില്‍ നിന്ന് വി.എസിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ്, സി.പി.എമ്മിന്റെ പഴയ ആസ്ഥാനമായ പാളയത്തെ എ.കെ.ജി സെന്ററിനു മുന്നില്‍ എത്തിയപ്പോള്‍ കണ്ഠമിടറിയുള്ള മുദ്രാവാക്യം വിളികളോടെയാണ് ജനക്കൂട്ടം എതിരേറ്റത്. ജനത്തിരക്കിനിടയില്‍ നിന്ന് അരമണിക്കൂറോളമെടുത്താണ് ആംബുലന്‍സില്‍ നിന്ന് ഭൗതികശരീരം പൊതുദര്‍ശന ഹാളിലേക്ക് എത്തിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി, വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുദ്രാവാക്യംവിളികളോടെ പാര്‍ട്ടി പതാക പുതപ്പിച്ചു. ആയിരക്കണക്കിനു പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒഴുകിയെത്തിയത്. പൊതുദര്‍ശനം രാത്രി വൈകിയും തുടര്‍ന്നു. പിന്നാലെ മൃതദേഹം തിരുവനന്തപുരം ലോ കോളജിന് സമീപത്തെ 'വേലിക്കകത്ത് ' വീട്ടിലേക്ക് കൊണ്ടുപോയി. 

വി.എസിന്റെ വസതിയിലേക്കും പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. വി.എസിന്റെ നില അതീവ ഗുരുതരമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേതാക്കളാണ് മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

കാലം സാക്ഷി! മെസിക്കൊപ്പം ലോക കിരീടം ഉയർത്തിയവൻ രണ്ട് ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു

Football
  •  4 hours ago
No Image

ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍

uae
  •  4 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന

Cricket
  •  4 hours ago
No Image

പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ

Kerala
  •  4 hours ago
No Image

അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന

National
  •  4 hours ago
No Image

24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

uae
  •  5 hours ago
No Image

വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍

Kerala
  •  5 hours ago
No Image

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

uae
  •  5 hours ago
No Image

രാജസ്ഥാൻ അവനെ പോലൊരു മികച്ച താരത്തെ കണ്ടെത്തിയത് അങ്ങനെയാണ്: സംഗക്കാര

Cricket
  •  5 hours ago