HOME
DETAILS

മൺമറഞ്ഞു ആ 32 പേരും...

  
July 22 2025 | 04:07 AM

The 32 who left the Communist Party of India in 1964 and led the formation of the CPM have all passed away

തിരുവനന്തപുരം: 1964ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങിവന്ന് സി.പി.എമ്മിന് രൂപം കൊടുക്കുന്നതിന് നേതൃത്വം വഹിച്ച ആ 32 പേരും മൺമറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ചവരിൽ കേരളത്തിൽ നിന്നുള്ള ഏഴ് നേതാക്കൾ ഉണ്ടായിരുന്നു. അവരിൽ ജീവിച്ചിരുന്ന അവസാന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഇന്നലെ വിടവാങ്ങിയ വി.എസ്. 1964ലെ ദേശീയ കൗൺസിലിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുണ്ടായത്. 

1947 ൽ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പ്രബലമായ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഹകരിക്കാൻ ശ്രമിക്കുന്ന ഒരുവിഭാഗം സി.പി.ഐയിൽ ഉയർന്ന് വന്നിരുന്നു. ഈ പ്രവണതയ്ക്ക് നേതൃത്വം നൽകിയത് എസ്.എ ഡാങ്കെയാണ്. 
പാർട്ടിക്കുള്ളിൽ ഡാങ്കെക്കെതിരേ മുറവിളികൾ നടക്കുന്നതിനിടെയാണ് ഏപ്രിൽ 11 ന് ദേശീയ കൗൺസിൽ യോഗം ചേർന്നത്. യോഗത്തിൽ ഡാങ്കെയുടെ രാജി എന്ന ആവശ്യം ഉയർന്നു. എന്നാൽ രാജിവയ്ക്കാൻ ഡാങ്കെ തയ്യാറായില്ല. ഇതോടെ ദേശീയ കൗൺസിലിലെ 65 അംഗങ്ങളിൽ 32 പേരും പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നു.

ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ, എ.വി. കുഞ്ഞമ്പു, സി.എച്ച് കണാരൻ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, ഇ.കെ ഇമ്പിച്ചിബാവ എന്നിങ്ങനെ കേരളത്തിൽ നിന്നുള്ള ഏഴ് നേതാക്കളും പി സുന്ദരയ്യയും ജോതി ബസുവും എൻ.ശങ്കരയ്യയുമടക്കം 32 പേരാണ് ഡാങ്കെക്കെതിരേ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നത്. പിന്നാലെ ഇവർ എ.കെ.ജിയുടെ വിൻഡേസ് പ്ലേസിലെ വസതിയിൽ യോഗം ചേർന്നു. ഏപ്രിൽ 15ന് പുതിയ പാർട്ടിയുടെ കരട് പുറത്തിറക്കി. ഇ.എം.എസ് സ്വന്തമായൊരു കരടും പുറത്തിറക്കി. പിന്നാലെ ഇ.എം.എസ്സും ജോതിബസുവുമടക്കമുള്ള 32 പേരെ സി.പി.ഐ സസ്‌പെൻഡ് ചെയ്തു.

സസ്‌പെൻഷൻ പിൻവലിക്കാൻ തയ്യാറായെങ്കിലും ഇടതുവിഭാഗം മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സി.പി.ഐ വലതുപക്ഷം അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെ പാർട്ടിയുടെ പിളർപ്പ് പൂർണമായി. 
പാർട്ടിയുടെ ലോക്‌സഭാ നേതാവുകൂടിയായ എ.കെ. ഗോപാലൻ ഇടതുപക്ഷമായ 32 പേർക്കൊപ്പം നിന്നു. എം.എൻ ഗോവിന്ദനും കെ.ദാമോദരനുമടക്കമുള്ളവർ സി.പി.ഐ വലതുപക്ഷത്തിനൊപ്പവും തുടർന്നു. ജൂലൈയിൽ നടന്ന തെനാലി കൺവെൻഷനിൽ പുതിയ പാർട്ടി എന്ന നിലയിൽ സി.പി.ഐ ഇടത് വിഭാഗത്തിന്റെ ഭരണഘടന ഔപചാരികമായി പുറത്തിറക്കി. 

കൊൽക്കത്തയിലെ പാർട്ടി കോൺഗ്രസിൽ പി. സുന്ദരയ്യയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പി.സുന്ദരയ്യ, ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.രാമമൂർത്തി, പ്രമോദ് ദാസ് ഗുപ്ത, എം.ബസവപുണ്ണയ്യ, എ.കെ. ഗോപാലൻ, സുർജീത്, ബസു, രണദിവെ എന്നിവരടങ്ങുന്ന ഒമ്പതംഗ പൊളിറ്റ്ബ്യൂറോയും രൂപീകരിച്ചു. 1964 ഏപ്രിൽ 11ന് പിളർപ്പിന് കാരണമായ ഇറങ്ങിപ്പോക്ക് നടന്നെങ്കിലും ഒക്ടോബർ 31 മുതൽ നവംബർ ഏഴുവരെ കൊൽക്കത്തയിൽ നടന്ന ഈ പാർട്ടി കോൺഗ്രസിലാണ് സി.പി.എം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിനെ അപമാനിച്ച് ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ മകന്‍; പരാതി നല്‍കി ഡിവൈഎഫ്‌ഐ

Kerala
  •  8 hours ago
No Image

'ഉപ്പത്തണലില്ലാതെ അവള്‍ വളര്‍ന്ന 19 വര്‍ഷങ്ങള്‍...'മുംബൈ സ്‌ഫോടനക്കേസില്‍ 2006ല്‍ തടവിലാക്കപ്പെട്ട് ഇപ്പോള്‍ കുറ്റ വിമുക്തനാക്കിയ അന്‍സാരിയുടെ കുടുംബം പറയുന്നു

National
  •  8 hours ago
No Image

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ 40കാരന് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചു; വിഎസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്

Kerala
  •  8 hours ago
No Image

അതുല്യ ആത്മഹത്യ ചെയ്യില്ല, കൊലപാതകമെന്ന് യുവതിയുടെ കുടുംബം; ഷാര്‍ജ പൊലിസില്‍ പരാതി നല്‍കി അതുല്യയുടെ കുടുംബം

uae
  •  9 hours ago
No Image

വിഎസിന്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  10 hours ago
No Image

കാലം സാക്ഷി! മെസിക്കൊപ്പം ലോക കിരീടം ഉയർത്തിയവൻ രണ്ട് ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു

Football
  •  11 hours ago
No Image

ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍

uae
  •  11 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന

Cricket
  •  11 hours ago
No Image

പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ

Kerala
  •  11 hours ago