HOME
DETAILS

വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും 

  
സുധീർ കെ. ചന്ദനത്തോപ്പ്
July 22 2025 | 05:07 AM

VS Achuthanandans parliamentary history

സുധീർ കെ. ചന്ദനത്തോപ്പ്

തിരുവനന്തപുരം:  പണ്ടൊരു പ്രയോഗമുണ്ടായിരുന്നു, വി.എസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും പാർട്ടി ജയിക്കുമ്പോൾ വി.എസ് തോൽക്കും. അതു ശരിവയ്ക്കുന്നതായിരുന്ന വി.എസിന്റെ പാർലമെന്ററി ചരിത്രം. 1965 മുതൽ പാർലമെന്ററി രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന് മന്ത്രിസഭയിലെത്താൻ 2006 വരെ കാത്തിരിക്കേണ്ടി വന്നു. അതും മന്ത്രിയാവാതെ മുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മൂന്നുതവണ പരാജയത്തിന്റെ കൈയ്പുനീര് കുടിക്കേണ്ടിവന്നപ്പോൾ ഏഴുവട്ടം വിജയക്കൊടി പാറിക്കാൻ വി.എസിന് കഴിഞ്ഞു. 1965ലാണ് വി.എസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സ്വന്തം നാടായ അമ്പലപ്പുഴയായിരുന്നു മണ്ഡലം. പക്ഷേ, വീട് നിൽക്കുന്ന മണ്ഡലമായിട്ടും കന്നിയങ്കത്തിൽ തോറ്റു. 2,327 വോട്ടിന് കോൺഗ്രസിലെ കെ.എസ് കൃഷ്ണക്കുറുപ്പിനോടാണ് തോറ്റത്. അന്ന് പാർട്ടി അധികാരത്തിലില്ല. എന്നാൽ, 1967ൽ രണ്ടാം അങ്കത്തിനിറങ്ങിയപ്പോൾ അമ്പലപ്പുഴ മണ്ഡലം വി.എസിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി എ. അച്യുതനെ 9,195 വോട്ടുകൾക്ക് തോൽപ്പിച്ച് 44ാമത്തെ വയസിൽ വി.എസ് ആദ്യമായി നിയമസഭയിലെത്തി. പക്ഷേ, ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഇ.എം.എസ് മുഖ്യമന്ത്രിയായ സപ്തകക്ഷി മുന്നണിക്കായിരുന്നു അധികാരം. 14 അംഗ മന്ത്രിസഭയിൽ സി.പി.എമ്മിൽനിന്ന് നാലുപേർ ഇടംപിടിച്ചെങ്കിലും വി.എസിന് അവസരം ലഭിച്ചില്ല.

1970ൽ അമ്പലപ്പുഴയിൽനിന്ന് തന്നെ വി.എസ് രണ്ടാം വിജയം നേടിയെങ്കിലും ആ മന്ത്രിസഭയിലും വി.എസ് ഉണ്ടായിരുന്നില്ല. പിന്നീട് 1977ൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരപിള്ളയോട് 5,585 വോട്ടുകൾക്ക് വി.എസ് തോറ്റു. സി.പി.എമ്മിനും തോൽവിയായിരുന്നു ഫലം. മൂന്നു വർഷത്തിനു ശേഷം 1980ൽ പാർട്ടി അധികാരത്തിൽ വന്നെങ്കിലും ആ തെരഞ്ഞെടുപ്പിൽ വി.എസ് മത്സരിച്ചിരുന്നില്ല. 1967നു ശേഷം 1980ലാണ് സി.പി.എം നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വരുന്നത്. ഇ.കെ നായനാർ മുഖ്യമന്ത്രിയായി. വി.എസ് അച്യുതാനന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറിയത്. 93 സീറ്റ് നേടിയാണ് ഇടതുപക്ഷ മുന്നണി അധികാരത്തിലേറിയത്. 11 മാസക്കാലമായിരുന്നു ഈ സർക്കാരിന്റെ ആയുസ്. പിന്നീട് കോൺഗ്രസിന്റെ കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1982ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി അധികാരത്തിലേറി. നീണ്ട മൂന്ന് ടേമാണ് വി.എസ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചത്. 1987ലെ തെരഞ്ഞെടുപ്പിലും വി.എസ് മത്സരിച്ചില്ല. പക്ഷേ, പാർട്ടി അധികാരത്തിലേറി. ഇ.കെ നായനാർ വീണ്ടും മുഖ്യമന്ത്രിയായി.

1989ൽ പാർലമെന്ററി രംഗത്തുള്ളവർ സംഘടന രംഗത്തേക്കും സംഘടനാ രംഗത്തുള്ളവർ പാർലമെന്ററി രംഗത്തേക്കും മടങ്ങുക എന്ന പ്രമേയം സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് പാസാക്കുന്നതിൽ വി.എസ് വിജയിച്ചു. നായനാർ പാർട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയും ആവുക എന്നതായിരുന്നു ഉദ്ദേശ്യം. അങ്ങനെ 11 വർഷത്തെ ഇടവേളയ്ക്കു ശേഷം 1991ൽ പാർട്ടി കോട്ടയായ മാരാരിക്കുളത്തുനിന്ന് മത്സരിച്ച വി.എസ് 9980 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസിലെ സി.പി സുഗതനെ തോൽപ്പിച്ച് വി.എസ് നിയമസഭയിലെത്തിയപ്പോൾ പക്ഷേ പാർട്ടി തോറ്റു. രാജീവ്ഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപതരംഗത്തിൽ കോൺഗ്രസിനു ഭൂരിപക്ഷം കിട്ടി കോൺഗ്രസിന്റെ കെ. കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായതോടെ വി.എസിന്റെ മുഖ്യമന്ത്രി സ്വപ്‌നം പൂവണിയാതെ പോയി.

1996ൽ ഇടതുപക്ഷം അധികാരത്തിലേറാൻ എല്ലാം സാധ്യതയും നിലനിന്ന തെരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നതോടെ പാർട്ടി വിജയിച്ചാൽ വി.എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, തന്റെ സുരക്ഷിത മണ്ഡലമെന്ന് വി.എസും പാർട്ടിയും വിശ്വസിച്ചിരുന്ന മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് ഫലം ആരെയും ഞെട്ടിക്കുന്നതായിരുന്നു. നാലുതവണ തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസിന്റെ ടി.ജെ ഫ്രാൻസിസ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ വി.എസ് അച്യുതാനന്ദനെ 1,965 വോട്ടിന് തോൽപ്പിച്ചു. എന്നാൽ 80 സീറ്റുകൾ നേടിയ ഇടതുപക്ഷം അധികാരത്തിലെത്തി മുഖ്യമന്ത്രിയായി വീണ്ടും നായനാരെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ നായനാർ തലശേരിയിൽനിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു. മാരാരിക്കുളത്തെ തോൽവിക്ക് ശേഷമാണ് 'വി.എസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും പാർട്ടി തോൽക്കുമ്പോൾ വി.എസ് ജയിക്കും' എന്ന പ്രയോഗമുണ്ടാകുന്നത്. എന്നാൽ, തന്റെ തോൽവിക്ക് പിന്നിൽ വിഭാഗീയതയാണെന്ന് വി.എസ് ഉറച്ച് വിശ്വസിച്ചിരുന്നു. അന്വേഷണത്തിനായി പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു.

പരാജയ കാരണം വിഭാഗീയതയാണെന്ന് പാർട്ടി കമ്മിഷൻ കണ്ടെത്തി. കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മുൻ എം.പി ടി.ജെ ആഞ്ചലോസ്, ജില്ലാ കമ്മിറ്റിയംഗം ടി.കെ പളനി, സി.കെ ഭാസ്‌കരൻ എന്നീ നേതാക്കൾ നടപടികൾക്ക് വിധേയരായി. അങ്ങനെ വി.എസിന്റെ മുഖ്യമന്ത്രി മോഹം വീണ്ടും മരീചികയായി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയോടെ വി.എസ് പാർട്ടിയിൽ ശക്തനായി. പിന്നീട് 2001ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയോട് അവസാന റൗണ്ടിൽ മലമ്പുഴയിൽനിന്ന് ജയിച്ചുകയറിപ്പോൾ പക്ഷേ, മുന്നണി തോറ്റു. ആന്റണിയുടെ നേതൃത്വത്തിൽ 100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലേറിയതോടെ വി.എസിന് പ്രതിപക്ഷ നേതാവിന്റെ കസേര കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

2006ൽ നടന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വി.എസിന്റെ സ്ഥാനാർഥിത്വം വലിയ ചർച്ചയായി. വി.എസിന് സീറ്റ് നൽകേണ്ടെന്നാണ് പാർട്ടിയിലെ ഔദ്യോഗിക വിഭാഗം തീരുമാനിച്ചത്. പ്രായാധിക്യവും വിഭാഗീയ പ്രവർത്തനങ്ങളുമാണ് ഔദ്യോഗിക വിഭാഗം കണ്ടെത്തിയ കാരണങ്ങൾ. എന്നാൽ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം സംഘടനകളിലെ ഒരുവിഭാഗം വി.എസിനായി തെരുവിലിറങ്ങി. സമ്മർദത്തെ അതിജീവിക്കാൻ പാർട്ടിക്കായില്ല. ഒടുവിൽ പാലക്കാട് മലമ്പുഴയിൽ വി.എസിന് സീറ്റ് നൽകി. 20,017 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മലമ്പുഴ കടന്ന വി.എസിന്റെ പതിറ്റാണ്ടുനീണ്ട സ്വപ്‌നം പൂവണിഞ്ഞു. 99 സീറ്റ് ഇടതുമുന്നണി നേടിയതോടെ വി.എസ് മുഖ്യമന്ത്രിയായി. അതുവരെ ഒരു തവണ പോലും മന്ത്രിസഭയിലെത്താതെയാണ് വി.എസ് മുഖ്യമന്ത്രിക്കസേരയിലെത്തിയത്.2011ൽ മലമ്പുഴയിൽനിന്ന് വിജയം ആവർത്തിച്ചെങ്കിലും പാർട്ടി തോറ്റതോടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വീണ്ടുമെത്തി.

2016ൽ ഏറെ സമ്മർദത്തിനൊടുവിൽ വി.എസിന് മലമ്പുഴ മണ്ഡലം നൽകിയപ്പോൾ തന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 27,142 വോട്ടിന് തുടർച്ചയായി നാലാം തവണയും വിജയിച്ചെങ്കിലും മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലേറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്.

"Whenever V.S. wins, the party loses, and whenever the party wins, V.S. loses." This was reflected in V.S. Achuthanandan's parliamentary history.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  2 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  2 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  2 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  2 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  2 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  2 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  2 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  2 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  2 days ago