HOME
DETAILS

പത്ത് വര്‍ഷത്തിന് ശേഷം പ്രതികാരം ! അമ്മയെ അടിച്ചയാളെ കാത്തിരുന്ന് കൊലപ്പെടുത്തി മകന്‍

  
July 22 2025 | 06:07 AM

son waited for ten years and avenge his mother in up

ലക്‌നൗ: അമ്മയെ തല്ലിയ ആളെ പത്ത് വര്‍ഷത്തിന് ശേഷം കാത്തിരുന്ന് കൊലപ്പെടുത്തി മകന്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. സോനു കശ്യപ് എന്ന യുവാവാണ് തന്റെ അമ്മയെ മര്‍ദ്ദിച്ച മനോജെന്ന ആളെ സുഹൃത്തുക്കളുടെ സഹായത്തോടെ അടിച്ച് കൊലപ്പെടുത്തിയത്. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോജ് സോനുവിന്റെ അമ്മയെ അടിക്കുകയും, പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇയാള്‍ താമസിച്ചിരുന്ന പ്രദേശം വിട്ട് മറ്റൊരിടത്തേക്ക് താമസം മാറി. കാലം കഴിയുന്തോറും സോനുവിന്റെ ഉള്ളില്‍ മനോജിനോടുള്ള പകയും വളര്‍ന്നു. എങ്ങനെയെങ്കിലും മനോജിനെ കണ്ടെത്താനായി പിന്നീട് ശ്രമം. ഒടുവില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മുന്‍ഷി പുലിയ ഏരിയയില്‍ സോനു തന്റെ ശത്രുവിനെ കണ്ടെത്തി. 

ഇളനീര്‍ കട നടത്തുകയായിരുന്നു മനോജ്. മൂന്ന് മാസം മനോജിനെ നിരീക്ഷിച്ച സോനു ഇയാളുടെ ദിനചര്യയും മറ്റ് കാര്യങ്ങളും മനസിലാക്കി. മനോജിനെ ആക്രമിക്കുന്നതിന് സഹായിച്ചാല്‍ പാര്‍ട്ടി നല്‍കാമെന്ന് പറഞ്ഞാണ് സോനു സുഹൃത്തുക്കളെ ഒപ്പം കൂട്ടുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മേയ് 22ന് മനോജ് കടയടച്ച് ഇറങ്ങിയ സമയം നോക്കി സോനുവും സുഹൃത്തുക്കളും ആക്രമണം നടത്തി. ഇരുമ്പ് വടികൊണ്ടാണ് ആക്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതികള്‍ മുങ്ങി. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസിന് ആദ്യ ഘട്ടത്തില്‍ തെളിവൊന്നും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. കൊലപാതകത്തിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക് മദ്യപാര്‍ട്ടി നടത്തി സോനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ പരിശോധിച്ചാണ് പൊലിസ് പ്രതികളിലേക്കെത്തിയത്.

In a tragic event in Lucknow, Uttar Pradesh, Sonu Kashyap waited for ten years before avenging his mother. He killed Manoj, the man who had previously beaten his mother, with the help of his friends. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a day ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a day ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a day ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a day ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a day ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago