
ഇസ്റാഈൽ വിരുദ്ധ നിലപാട് എടുക്കുന്നതായി ആരോപണം; യുനെസ്കോയിൽ നിന്ന് വീണ്ടും പിന്മാറാൻ ഒരുങ്ങി അമേരിക്ക

ന്യൂയോർക്ക്: യുനെസ്കോയിൽ നിന്ന് വീണ്ടും പിന്മാറുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന് കീഴിൽ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനെസ്കോയിൽ നിന്ന് അമേരിക്ക പിന്മാറുന്നത് ഇത് രണ്ടാം തവണയാണ്. 2023-ൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് യുഎസ് യുനെസ്കോയിൽ വീണ്ടും ചേർന്നിരുന്നു. അടുത്ത വർഷം അവസാനത്തോടെ പിന്മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ബ്രൂസ് അറിയിച്ചു.
"യുനെസ്കോയുടെ ആഗോളവാദ, പ്രത്യയശാസ്ത്ര അജണ്ട അമേരിക്കയുടെ വിദേശനയത്തിന് വിരുദ്ധമാണ്. യുനെസ്കോയിലെ തുടർച്ചയായ ഇടപെടൽ യുഎസിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ല," ബ്രൂസ് വ്യക്തമാക്കി.
യുനെസ്കോയുടെ ഇസ്റാഈൽ വിരുദ്ധ നയങ്ങളും ഫലസ്തീന്റെ അംഗത്വവും ട്രംപ് ഭരണകൂടം പ്രധാന വിമർശന വിഷയങ്ങളായി ചൂണ്ടിക്കാട്ടുന്നു. "ഫലസ്തീനെ അംഗരാജ്യമായി അംഗീകരിച്ച യുനെസ്കോയുടെ തീരുമാനം അമേരിക്കൻ നയത്തിന് വിരുദ്ധമാണ്. ഇത് സംഘടനയ്ക്കുള്ളിൽ ഇസ്റാഈൽ വിരുദ്ധതയ്ക്ക് കാരണമായി," ബ്രൂസ് ആരോപിച്ചു.
യുനെസ്കോയിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം പ്രകടിപ്പിച്ചു. "അമേരിക്കയിലെ ലോക പൈതൃക പട്ടികയിൽ സ്ഥാനം തേടുന്ന കമ്മ്യൂണിറ്റികൾ, ക്രിയേറ്റീവ് സിറ്റി പദവി, യൂണിവേഴ്സിറ്റി ചെയറുകൾ എന്നിവയെ ഈ തീരുമാനം ബാധിച്ചേക്കാം," യുഎൻ സാംസ്കാരിക വിഭാഗം ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു.
2023-ൽ യുനെസ്കോയ്ക്കുള്ള യുഎസ് സംഭാവന 28 മില്യൺ ഡോളറായിരുന്നു. ഇത് സംഘടനയുടെ ബജറ്റിന്റെ 22 ശതമാനമാനത്തോളം വരും. നിരവധി അംഗരാജ്യങ്ങളുടെയും സ്വകാര്യ സംഭാവകരുടെയും പിന്തുണയോടെ യുനെസ്കോ ഇന്ന് സാമ്പത്തികമായി സുസ്ഥിരമാണെന്ന് അസോലെ വ്യക്തമാക്കി. യുഎസ് സംഭാവന ഇപ്പോൾ ബജറ്റിന്റെ 8 ശതമാനമായി കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Citing continued anti-Israel bias, the United States is once again preparing to withdraw from UNESCO. The move highlights deepening divisions over international policy on Israel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ റിയാദിലെ ഏഴിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് ഡ്രൈവിങ്ങ് ടാക്സികൾ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 7 hours ago
സ്വന്തമായി എംബസി, അതും ഇല്ലാത്ത രാജ്യങ്ങളുടെ പേരിൽ; വ്യാജ എംബസി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
National
• 7 hours ago
വൻ തട്ടിപ്പിന് പിന്നിൽ സൈബർ പൊലിസ് ഉദ്യോഗസ്ഥൻ; കോടികൾ തട്ടിയ ശേഷം കാമുകിയുമായി ഒളിവിൽ പോയ ഉദ്യോഗസ്ഥൻ 4 മാസം കഴിഞ്ഞ് പിടിയിൽ
Kerala
• 7 hours ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം; ലോകം കാത്തിരിക്കുന്നു 2027 ഓഗസ്റ്റ് 2ന്; ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 7 hours ago
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala
• 8 hours ago
യാത്രക്കാർക്ക് ഇനി എപ്പോഴും ഇന്റർനെറ്റ് ആക്സസ് ചെയ്യാം; എല്ലാ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കി ദുബൈ
uae
• 8 hours ago
പഴുത്ത ചക്ക കൊടുത്ത പണി; മദ്യം കഴിക്കാതെ ബ്രെത്ത്അനലൈസറിൽ കുടുങ്ങി കെഎസ്ആർടിസി ഡ്രൈവർമാർ
Kerala
• 8 hours ago
ഇഡിയുടെ കുരുക്കിൽ മിന്ത്ര: 1,654 കോടിയുടെ നിയമലംഘന കേസ്
National
• 8 hours ago
റെസിഡൻസി, പാസ്‌പോർട്ട് സേവനങ്ങൾ; 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ജിഡിആർഫ്എ പ്രോസസ് ചെയ്തത് 52,000 ഇൻസ്റ്റന്റ് വീഡിയോ കോളുകൾ
uae
• 8 hours ago
സുഹൃത്തുകൾക്ക് സന്ദേശം അയച്ചു; പിന്നാലെ പൊലീസ് വാതിൽ പൊളിച്ച് അകത്ത് കടന്നു; യുവ ഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 8 hours ago
പ്രധാനമന്ത്രി മോദി യുകെയിലേക്കും മാലിദ്വീപിലേക്കും യാത്ര തിരിച്ചു: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും; മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഖ്യാതിഥി
National
• 9 hours ago
ഓപറേഷന് സിന്ദൂര്‍ 29ാം തീയതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും
National
• 9 hours ago
തകരാറുള്ള എയർബാഗ്: യുഎഇ ഡ്രൈവർമാർ, വാഹനങ്ങൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പ്
uae
• 9 hours ago
ജോലി നഷ്ടപ്പെട്ടതിന് ശേഷം അധികകാലം ദുബൈയിൽ തങ്ങരുത്; ജിഡിആർഎഫ്എ മേധാവി
uae
• 9 hours ago
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രിം കോടതി
National
• 11 hours ago
നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല
uae
• 12 hours ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
qatar
• 12 hours ago
സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്മക്കളും മരിച്ചു, ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍
National
• 12 hours ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; നിതീഷ് കുമാർ ഉൾപ്പെടെ സ്ഥാനാർത്ഥി പട്ടികയിൽ
National
• 10 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: ലഭിച്ചത് മറ്റാരുടേയോ മൃതദേഹം, ആരോപണവുമായി വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബം
Kerala
• 10 hours ago