HOME
DETAILS

അയർലൻഡിൽ ഇന്ത്യൻ പൗരന് നേരെ ക്രൂര ആക്രമം; വിവസ്ത്രനാക്കി, വലിച്ചിഴച്ചു, അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

  
Web Desk
July 22 2025 | 15:07 PM

india citizen attacked in ireland racism

ന്യൂഡൽഹി: അയർലൻഡിലെ ഡബ്ലിനിലെ ടാലയിൽ ഇന്ത്യൻ പൗരന് ഒരു കൂട്ടം അക്രമികൾ ക്രൂരമായി ആക്രമിക്കുകയും ഭാഗികമായി വിവസ്ത്രനാക്കുകയും ചെയ്തു. മൂന്നാഴ്ച മുമ്പ് അയർലൻഡിൽ എത്തിയ 40 വയസ്സ് പ്രായമുള്ള വ്യക്തിക്കാണ് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. മുഖത്തും കൈകളിലും കാലുകളിലും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര അപലപിച്ചു.

നടന്നത് വംശീയ ആക്രമണമാണെന്നാണ് വിവരം. പാർക്ക്ഹിൽ റോഡിൽ വൈകുന്നേരം 6 മണിയോടെയാണ് സംഭാവന നടന്നത്. ആക്രമണത്തെക്കുറിച്ച് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ഐറിഷ് നാഷണൽ പൊലിസ് സ്ഥിരീകരിച്ചു. എന്നാൽ  ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ഐറിഷ് ടൈംസ് സംഭവത്തിന് പിന്നിലെ കാരണമായി പറയുന്നത്, ഇന്ത്യൻ വംശജൻ കുട്ടികളോട്  അനുചിതമായി പെരുമാറി എന്ന് വ്യാജ കിംവദന്തികൾ ഓൺലൈനിൽ പ്രചരിച്ചു എന്നതാണ്. അറിയപ്പെടുന്ന തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ അക്കൗണ്ടുകൾ ഉൾപ്പെടെയാണ് ഈ വ്യാജ വാർത്ത പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ആരോപണത്തിന്റെ പേരിലായാലും പോലും എങ്ങിനെയാണ് ഇത്രയും ക്രൂരമായ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര ചോദിച്ചു. സംഭവത്തിൽ അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടു. പിന്തുണയ്ക്ക് ഐറിഷ് പൊതുജനങ്ങൾക്കും ഗാർഡയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം ഇരയ്ക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.

അതേസമയം, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കുനരെ അയർലൻഡിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ അക്രമ സംഭവങ്ങൾ തുടർകഥയാണ്. വംശീയ അതിക്രമം നടത്തുന്ന സംഘങ്ങളും കുടിയേറ്റ വിരുദ്ധ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് വിവരം.അയർലൻഡിൽ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. 

 

In a shocking incident in Tallaght, Dublin, a 40-year-old Indian national was brutally assaulted and partially stripped by a group of attackers. The victim, who had arrived in Ireland just three weeks ago, sustained injuries to his face, arms, and legs during the violent attack, which occurred on Saturday evening.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ എഎസ്ഐയെ ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി; കീഴടങ്ങിയത് കാമുകിയുടെ പൊലീസ് സ്റ്റേഷനിൽ

National
  •  10 hours ago
No Image

ഒഡീഷയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രക്ഷപ്പെട്ടെത്തിയപ്പോൾ വീണ്ടും പീഡനശ്രമം, 4 പേർ പിടിയിൽ

National
  •  10 hours ago
No Image

350 തസ്തികകളിലായി 17,300 നിയമനം; വമ്പൻ റിക്രൂട്ട്മെന്റ് ആരംഭിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്

uae
  •  11 hours ago
No Image

വയനാട് ജില്ലയിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി; കുറുവ ദ്വീപ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ നിരോധനം തുടരും

Kerala
  •  11 hours ago
No Image

'നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ജീവൻ മതി': ഭാര്യയെ കാമുകനൊപ്പം വിട്ട് ഭർത്താവിന്റെ എഴുത്ത്

National
  •  11 hours ago
No Image

കാത്ത് കാത്തിരുന്ന് അമേരിക്കയിൽ നിന്ന് 'പറക്കും ടാങ്കുകൾ' എത്തി; പാക് അതിർത്തി കാക്കാൻ ഇനി ഡബിൾ പവർ

National
  •  11 hours ago
No Image

ധർമസ്ഥല കേസ്; മലയാളത്തിലേത് ഉൾപ്പെടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്

National
  •  11 hours ago
No Image

ഖത്തറിലെത്തുമോ ഒളിംപിക് രാവുകൾ? ചർച്ചകളിലെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി

qatar
  •  11 hours ago
No Image

അതിശക്ത മഴ വീണ്ടും കേരളത്തിലേക്ക്; ജൂലൈ 24ന് ന്യൂനമർദ്ദം രൂപപ്പെടും, 2 ദിവസം ഓറഞ്ച് അലർട്ട്

Kerala
  •  12 hours ago
No Image

ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളി; ധാരണാപത്രമൊപ്പിട്ടു

uae
  •  12 hours ago