HOME
DETAILS

കേരളത്തിലെ ദേശീയപാത നിർമാണത്തകരാറുകൾ: ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന് നിതിൻ ​ഗഡ്കരി

  
Web Desk
July 24 2025 | 03:07 AM

Kerala National Highway Construction Issues Nitin Gadkari Takes Strict Action Against Responsible Parties

 

ന്യൂഡൽഹി: കേരളത്തിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ൽ വിവിധയിടങ്ങളിൽ കണ്ടെത്തിയ നിർമാണ തകരാറുകൾക്ക് ഉത്തരവാദികളായ കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. രാജ്യസഭയിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നടത്തിയ പരിശോധനയിൽ, ദേശീയപാത 66-ന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകളും ഭാഗിക തകർച്ചകളും കണ്ടെത്തിയിരുന്നു. 2025 ജൂൺ 11 മുതൽ ജൂലൈ 14 വരെ നടത്തിയ സമഗ്ര പരിശോധനയിൽ ചെങ്കള-നീലീശ്വരം സെക്ഷനിൽ മണ്ണെടുപ്പ് പരാജയപ്പെടുകയും പ്രധാന കാരിയേജ് വേയിലും സർവിസ് റോഡുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു.

കർശന നടപടികളും പിഴകളും

ചെങ്കളനീലീശ്വരം സെക്ഷൻ: ഉത്തരവാദികളായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. പിഴ ഈടാക്കുകയും പുതിയ കരാറുകളിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്തുകയും ചെയ്തു. കായലുകൾ, മറ്റ് ദുർബല മേഖലകൾ എന്നിവിടങ്ങളിലെ സുരക്ഷാ നടപടികൾ വിലയിരുത്താൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

രാമനാട്ടുകര-വളാഞ്ചേരി: രണ്ടിടങ്ങളിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെ ഒരു മാസത്തേക്ക് ലേലത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. 11.8 കോടി രൂപ പിഴ ചുമത്തുകയും ഒരു വർഷത്തേക്ക് ഡീബാർ ചെയ്യാനുള്ള സാധ്യത പരിഗണിച്ച് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു.

തുറവൂർ-പറവൂർ: ഭാരത്മാല പദ്ധതിയുടെ ഭാഗമായ ആറുവരിപാതയിൽ നാല് ഗർഡറുകൾ തകർന്ന സംഭവത്തിൽ 15.4 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തരവാദികളായ കൺസൾട്ടന്റിനെയും കോൺട്രാക്ടർ പ്രതിനിധികളെയും സസ്‌പെൻഡ് ചെയ്തു.

കൊല്ലം ബൈപാസ്: കടമ്പാട്ടുകോണം പദ്ധതിയിൽ മൈനർ പാലത്തിന്റെ സ്‌കാഫോൾഡിങ് തകർന്നതിനെ തുടർന്ന് 9.55 ലക്ഷം രൂപ പിഴ ഈടാക്കി. കരാറുകാരനെയും ഉത്തരവാദിയായ എൻജിനീയറെയും പിരിച്ചുവിട്ടു.

രാജ്യവ്യാപകമായി എട്ടിടങ്ങളിൽ തകർച്ച

കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തെ ദേശീയപാത നിർമാണത്തിനിടെ എട്ടിടങ്ങളിൽ തകർച്ചകൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി നിതിൻ ഗഡ്കരി വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. 2020-21ൽ ഹരിയാനയിൽ രണ്ടിടങ്ങളിലും, 2021-22ൽ തമിഴ്‌നാട്ടിൽ രണ്ടിടങ്ങളിലും, ആന്ധ്രാപ്രദേശിൽ ഒരിടത്തും, 2023-24ൽ ഡൽഹിയിലും ആസാമിലും ഓരോ തവണയും, കേരളത്തിൽ ഒരിടത്തും പാത തകർന്നതായി മന്ത്രി അറിയിച്ചു.

 

Union Minister Nitin Gadkari has announced strict action against those responsible for issues in Kerala's national highway construction projects, addressing delays and inefficiencies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a day ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a day ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a day ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a day ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a day ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago