HOME
DETAILS

കംബോഡിയൻ സൈനിക കേന്ദ്രം ആക്രമിച്ച് തായ്‌ലാൻഡ്; സംഘർഷത്തിൽ 12 മരണം

  
Web Desk
July 24 2025 | 11:07 AM

Cambodian military base attacked by Thai troops 12 killed in clashes

ബാങ്കോക്ക്: അതിർത്തി തർക്കത്തെ തുടർന്ന് കമ്പോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സംഘർഷം  ശക്തമാകുന്നു.  ആക്രമണങ്ങളിൽ ഒരു കുട്ടിയും, സൈനികരും ഉൾപ്പെടെ 12 പേർ മരിച്ചു എന്നാണ് റിപ്പോർട്ട്. കമ്പോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ 9 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും 14 പേർക്ക് പരുക്ക് പറ്റിയെന്നും തായ്‌ലാൻഡ് സൈന്യം അറിയിച്ചു.

സംഘർഷങ്ങളെ തുടർന്ന് കംമ്പോഡിയയുമായുള്ള അതിർത്തി തായ്‌ലാൻഡ് അടച്ചിട്ടുണ്ട്. സൂരിൻ പ്രവിശ്യയിലെ താ മുൻ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്.  കംമ്പോഡിയ റോക്കറ്റ്, പീരങ്കി തുടങ്ങിയ ആക്രമണങ്ങൾ നടത്തുകയായിരുന്നു.  തുടർന്ന് കംമ്പോഡിയൻ സൈനിക കേന്ദ്രങ്ങളിൽ അടക്കം തായ്‌ലാൻഡ് സൈന്യം വ്യമാക്രമണം നടത്തി.  എഫ് 16 ജെറ്റുകളും തായ്ലാൻഡ് സൈന്യം പ്രത്യാക്രമണത്തിനായി പ്രയോഗിച്ചു.

തായ്‌ലാൻഡും  കംബോഡിയയും തമ്മിൽ ദീർഘകാലമായി തുടരുന്ന അതിർത്തി തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം കുഴി ബോംബ് സ്ഫോടനത്തിൽ രണ്ട് തായ്‌ലാൻഡ് സൈനികർക്ക് പരുക്ക് പറ്റിയിരുന്നു. കംമ്പോഡിയയുടെ സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് പോകാൻ കാരണമായതെന്നാണ് കംമ്പോഡിയൻ സൈന്യം ഉന്നയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിന് പിന്നാലെ പരസ്പര നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. 

ഇരു രാജ്യങ്ങളുടെയും ലാവോസിന്റെയും അതിർത്തികൾ കൂടിച്ചേരുന്നതും നിരവധി പുരാതനക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതുമായ എമറാൾഡ് ട്രയാങ്കിൾ എന്നറിയപ്പെടുന്ന സ്ഥലത്തെ പറ്റി കടുത്ത തർകക്കം നിലനിന്നിരുന്നു.  പതിറ്റാണ്ടുകളായി ഈ തർക്കം തുടർന്ന് പോരുകയാണ്. 
15 വർഷം മുമ്പ് ഈ വിഷയത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികമായി ഏറ്റുമുട്ടിയിരുന്നു. മെയ് മാസത്തിൽ ഒരു കംബോഡിയൻ സൈനികൻ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു.

Cambodian military base attacked by Thai troops 12 killed in clashes



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

National
  •  14 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

Kerala
  •  14 hours ago
No Image

രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്

National
  •  14 hours ago
No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  15 hours ago
No Image

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

Kerala
  •  15 hours ago
No Image

കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ

Kerala
  •  15 hours ago
No Image

എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

uae
  •  15 hours ago
No Image

കോടികളുടെ ഇന്‍ഷുറന്‍സ് കൈക്കലാക്കണം; സ്വന്തം കാലുകള്‍ മുറിച്ച് ഡോക്ടര്‍; ഒടുവില്‍ പിടിയില്‍

International
  •  15 hours ago
No Image

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി

National
  •  16 hours ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം

Kerala
  •  16 hours ago