HOME
DETAILS

വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

  
September 15 2025 | 07:09 AM

sayyid muhammed jifri muthukkoya thangal response on waqf law stay

കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയിൽ പ്രതികരണവുമായി കേസിലെ പ്രധാന ഹരജിക്കാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. വിധി ആശ്വാസകരമെന്ന് പ്രതികരിച്ച ജിഫ്‌രി തങ്ങൾ സ്വാഗതാർഹമാണെന്നും പറഞ്ഞു. വിധി ജുഡീഷ്യറിയിൽ ഉള്ള വിശ്വാസം വർധിപ്പിക്കുന്നു. വിധിപ്പകർപ്പ് ലഭിച്ചതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സുപ്രഭാതത്തോട് അറിയിച്ചു

വഖ്ഫ് സ്വത്തുക്കളിൽ സർക്കാരുകൾക്ക് ഇടപെടാൻ അവസരം നൽകുന്ന വിധത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതിയിലെ വിവാദ വകുപ്പുകൾ ആണ് സുപ്രിംകോടതി സ്‌റ്റേചെയ്തത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേത് ഉൾപ്പെടെയുള്ള ഒരുകൂട്ടം ഹരജികളിൽ വാദം കേട്ടശേഷം ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ആണ് വിധി പറഞ്ഞത്. പൂർണമായും സ്റ്റേ ചെയ്യാതിരുന്ന കോടതി, അപൂർവ സമയങ്ങളിൽ മാത്രമെ സമ്പൂർണമായി സ്റ്റേ ഉണ്ടാകൂവെന്ന് പറഞ്ഞു.

നിയമ ഭേദഗതിയിൽ ഏറ്റവുമധികം വിവാദമായിരുന്ന ജില്ലാ കലക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അന്തിമ ഉത്തരവ് വരുന്ന വരെ വഖ്ഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും അത് തൽസ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. വഖ്ഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവിൽ കഴിവതും മുസ്‌ലിം ആയിരിക്കണമെന്ന് പറഞ്ഞ കോടതി, എന്നാൽ അമുസ്ലിംകളെ സിഇഒ ആക്കരുതെന്ന ആവശ്യം അംഗീകരിച്ചില്ല. നിയമത്തിലെ ചട്ടങ്ങൾ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കി. കേന്ദ്ര വഖ്ഫ് കൗൺസിലിൽ നാലിൽ കൂടുതൽ അമുസ്ലിം അംഗങ്ങൾ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോർഡിൽ മൂന്നിൽ കൂടുതൽ അമുസ്ലിം അംഗങ്ങൾ ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. അഞ്ചുവർഷം വിശ്വാസിയായിരിക്കണം എന്ന വിവാദ വകുപ്പും കോടതി സ്റ്റേ ചെയ്തു. അഞ്ചു വർഷത്തോളം ഇസ്‌ലാം മതവിശ്വാസം പിന്തുടരുന്നവർക്കു മാത്രമേ വഖ്ഫ് നൽകാൻ കഴിയൂ എന്നതായിരുന്നു കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകളിലൊന്ന്.

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നു വ്യക്തമാക്കിയ കോടതി, 1995ലെയും 2013ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും പറഞ്ഞ് ഈ വ്യവസ്ഥയിൽ ഇടപെട്ടില്ല. എന്നാൽ രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി നൽകുന്നതായി കോടതി ഉത്തരവിൽ ഉൾപ്പെടുത്തി.

നിയമ ഭേദഗതിയുടെ സെക്ഷൻ 3സി പ്രകാരമുള്ള കലക്ടറുടെ അധികാരം സ്‌റ്റേ ചെയ്തതോടെ, തർക്ക പ്രദേശങ്ങളിൽ കലക്ടർ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാൽ അത് ഉടൻ വഖ്ഫ് ഭൂമി അല്ലാതാവും എന്ന വ്യവസ്ഥയും എടുത്തു കളഞ്ഞത് ഹരജിക്കാർക്ക് ആശ്വാസമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  2 hours ago
No Image

ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ

Cricket
  •  2 hours ago
No Image

15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ

National
  •  2 hours ago
No Image

കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി

Kerala
  •  2 hours ago
No Image

ഒരു സ്‌പോൺസറുടെയും ആവശ്യമില്ലാതെ യുഎഇയിൽ 120 ദിവസം താമസിച്ച് തൊഴിൽ അന്വേഷിക്കാം! എങ്ങനെയെന്നല്ലേ? ഉടൻ തന്നെ ജോബ് സീക്കർ വിസക്ക് അപേക്ഷിക്കു

uae
  •  2 hours ago
No Image

ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി

Cricket
  •  3 hours ago
No Image

സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം

Business
  •  3 hours ago
No Image

അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്

Cricket
  •  3 hours ago
No Image

കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

Kuwait
  •  3 hours ago
No Image

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ  

National
  •  3 hours ago