HOME
DETAILS

കുവൈത്തില്‍ അംഗീകാരമില്ലാത്ത ബാച്ചിലേഴ്‌സ് ഹോസ്റ്റലുകളെ ലക്ഷ്യംവച്ച് റെയ്ഡ്; 11 ഇടങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചു

  
July 25 2025 | 04:07 AM

Kuwait cuts power to 11 areas to prevent illegal bachelor housing

കുവൈത്ത് സിറ്റി: അംഗീകാരമില്ലാത്തതും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതുമായ ബാച്ചിലേഴ്‌സ് ഹോസ്റ്റലുകളെ ലക്ഷ്യംവച്ച് കുവൈത്തില്‍ വ്യാപക റെയ്ഡ്. അനധികൃത ബാച്ചിലര്‍ ഹൗസിംഗുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ക്ടെത്തിയതിനെത്തുടര്‍ന്ന് ഫര്‍വാനിയ ഗവര്‍ണറേറ്റിലെ 11 പ്രോപ്പര്‍ട്ടികളില്‍ നിന്ന് വൈദ്യുതി വിച്ഛേദിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

ഖൈതാന്‍, ആന്‍ഡലസ്, ഒമാരിയ, ഫിര്‍ദൗസ് എന്നിവിടങ്ങളില്‍ എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്‍ഡ് ഫോളോഅപ്പ് വകുപ്പ് ഫീല്‍ഡ് പരിശോധനകള്‍ നടത്തുകയും ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തതായും ഇതുപ്രകാരം 13 മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കിയ ശേഷം, വൈദ്യുതി വിച്ഛേദിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

ഭവന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനുമായി പരിശോധനാ കാമ്പെയ്‌നുകള്‍ തുടരുമെന്നും മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ ലംഘനങ്ങള്‍ മുനിസിപ്പാലിറ്റി നിരീക്ഷിക്കുന്നത് തുടരുകയും അവ പരിഹരിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.

ഭവന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും പാര്‍പ്പിട പ്രദേശങ്ങളില്‍ തിരക്ക് തടയുന്നതിനും പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ റെയ്ഡുകളെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു. 

The Kuwait Municipality announced that electricity has been disconnected from 11 properties in the Farwaniya Governorate due to violations related to unapproved bachelor accommodations. The Engineering Audit and Follow-up Department conducted thorough field inspections across the areas of Khaitan, Andalus, Omariya, and Firdaus, where multiple infractions were recorded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  17 minutes ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  36 minutes ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  an hour ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  2 hours ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 hours ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  3 hours ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  9 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  10 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  10 hours ago