HOME
DETAILS

യുഎഇ 2025–2026 അക്കാദമിക് കലണ്ടർ: വിദ്യാർത്ഥികളും, രക്ഷിതാക്കളും അറിയേണ്ട പ്രധാന കാര്യങ്ങൾ

  
July 25 2025 | 05:07 AM

UAE Announces Academic Calendar for 2025-2026

2025-2026 അധ്യയന വർഷത്തേക്കുള്ള ഔദ്യോഗിക അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും ഈ കലണ്ടർ ബാധകമാണ്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന, ഏകീകൃതവും നല്ല രീതിയിൽ ക്രമീകരിച്ചതുമായ ഒരു അധ്യയന വർഷം ഉറപ്പാക്കുകയാണ് ഈ കലണ്ടറിന്റെ ലക്ഷ്യം. യുഎഇയിലെ സ്കൂളുകൾ ഓരോ അധ്യയന വർഷവും കുറഞ്ഞത് 182 പ്രവൃത്തിദിവസങ്ങൾ പൂർത്തിയാക്കണമെന്ന് നിർബന്ധമാണ്.

അതേസമയം, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം (MoHESR) 2025-2026 അധ്യയന വർഷം മുതൽ, എല്ലാ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി (HEIs) പുതിയ അക്കാദമിക് കലണ്ടർ അവതരിപ്പിച്ചിട്ടുണ്ട്. സ്കൂളുകളെയും യൂണിവേഴ്സിറ്റികളെയും ബാധിക്കുന്ന പ്രധാന തീയതികളും മാറ്റങ്ങളുമാണ് ഇവിടെ കൊടുക്കുന്നത്.

സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ

പ്രധാന തീയതികൾ:

അധ്യയന വർഷം ആരംഭം: 2025 ഓഗസ്റ്റ് 25
അധ്യയന വർഷം അവസാനം: 2026 ജൂലൈ 3 (ഷാർജയിൽ ജൂലൈ 2)

വിദ്യാർത്ഥികൾക്കുള്ള അവധി ദിനങ്ങൾ:

ശൈത്യകാല അവധി: 2025 ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെ
വസന്തകാല അവധി: 2026 മാർച്ച് 16 മുതൽ മാർച്ച് 29 വരെ (ഷാർജയിലെ സ്വകാര്യ സ്കൂളുകൾ മാർച്ച് 23-ന് പുനരാരംഭിക്കും)

ഗവൺമെന്റ് കരിക്കുലം സ്കൂളുകൾക്കുള്ള മിഡ്-ടേം അവധികൾ:

ടേം 1: 2025 ഒക്ടോബർ 13-19, സ്കൂളുകൾ 2025 ഒക്ടോബർ 20-ന് പുനരാരംഭിക്കും
ടേം 2: 2026 ഫെബ്രുവരി 11-15, സ്കൂളുകൾ 2026 ഫെബ്രുവരി 16-ന് പുനരാരംഭിക്കും
ടേം 3: 2026 മേയ് 25-31, സ്കൂളുകൾ 2026 ജൂൺ 1-ന് പുനരാരംഭിക്കും 

അന്താരാഷ്ട്ര കരിക്കുലം സ്കൂളുകൾക്കുള്ള ടേം ആരംഭ തീയതികൾ:

ആദ്യ ടേം 2025 ഡിസംബർ 5-ന് അവസാനിക്കും, 2026 ജനുവരി 5-ന് രണ്ടാം ടേം ആരംഭിക്കും.
രണ്ടാം ടേം 2026 ജനുവരി 5 മുതൽ മാർച്ച് 15 വരെ, തുടർന്ന് വസന്തകാല അവധി.
മൂന്നാം ടേം 2026 മാർച്ച് 30-ന് ആരംഭിച്ച് 2026 ജൂലൈ 3-ന് അവസാനിക്കും (ഷാർജയിൽ ജൂലൈ 2-ന്).

ഇന്ത്യൻ കരിക്കുലം സ്കൂളുകൾ

ഇന്ത്യൻ കരിക്കുലം സ്കൂളുകൾ സാധാരണയായി അധ്യയന വർഷം ഏപ്രിലിൽ ആരംഭിച്ച് മാർച്ചിൽ അവസാനിപ്പിക്കുന്നു. നിർദിഷ്ട സെമസ്റ്റർ ടൈംലൈനിനുള്ളിൽ നിന്നുകൊണ്ട് അവധി ദിനങ്ങൾ ക്രമീകരിക്കാനും ഈ സ്കൂളുകൾക്ക് അനുമതിയുണ്ട്.

The UAE Ministry of Education has announced the official academic calendar for the 2025-2026 school year, applicable to all public and private schools. The calendar aims to provide a unified and well-organized academic year, benefiting students, parents, and teachers equally.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  24 minutes ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  43 minutes ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  an hour ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  2 hours ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 hours ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  3 hours ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  9 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  10 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  10 hours ago