HOME
DETAILS

ധനവകുപ്പ് അലോട്ട്‌മെന്റ് നൽകുന്നില്ല; താൽക്കാലിക അധ്യാപകരുടെ വേതനം മുടങ്ങി

  
July 26 2025 | 03:07 AM

Finance department not providing allotment temporary teachers salaries have been delayed

മലപ്പുറം: ധനകാര്യ വകുപ്പ് അലോട്ട്‌മെന്റ് നൽകാത്തത് മൂലം സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപകരുടെ ശമ്പളം മുടങ്ങി. കഴിഞ്ഞ ജൂണിലാണ് താൽക്കാലിക  അധ്യാപകരെ നിയമിച്ചത്. ഇവർക്ക് വേതനം അനുവദിക്കുന്ന ധനകാര്യ വകുപ്പിന്റെ ഹെഡ് ഓഫ് അകൗണ്ടിലേക്ക് ഫണ്ട് നൽകാത്തതാണ് വേതനം മുടങ്ങാൻ കാരണം. 

അധ്യാപകർ ജോലി ചെയ്യുന്ന സ്‌കൂളുകളിൽ നിന്നും നടപടികൾ പൂർത്തിയാക്കി സ്പാർക്ക് വഴി ബിൽ പ്രൊസസ് ചെയ്‌തെങ്കിലും ട്രഷറികളിൽ നിന്ന് അധ്യാപകരുടെ അകൗണ്ടിലേക്ക് വേതനം കൈമാറാൻ സാധിക്കുന്നില്ല. മുൻ വർഷങ്ങളിൽ സ്ഥാപന മേധാവിയുടെ നിയമന ഉത്തരവ് ധനകാര്യ വകുപ്പിന് കൈമാറിയാൽ തൊട്ടടുത്ത മാസം തന്നെ താൽക്കാലിക  അധ്യാപകർക്ക് വേതനം ലഭിച്ചിരുന്നു. ട്രഷറികളിൽ സമർപ്പിക്കപ്പെടുന്ന അലവൻസ് പോലെയുള്ള ബില്ലുകൾക്കേ ഇവർക്ക് പ്രതേകമായി അലോട്ട്‌മെന്റ് ആവശ്യമായി വരുന്നുള്ളു.

വിദ്യാലയങ്ങളിലെ ഒഴിവുള്ള തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമക്കണമെന്ന് കഴിഞ്ഞ മെയ് 23നാണ് സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്. കർശന നിബന്ധനകളും നിർദേശങ്ങളും പാലിച്ചായിരുന്നു നിയമനങ്ങൾ. ഓരോ പ്രദേശത്തേയും പത്രങ്ങളിൽ ഒഴിവുകൾ പരസ്യപ്പെടുത്തി, വിദ്യാഭ്യാസ ഓഫിസുകളിൽ വിവരം അറിയിച്ച്, വിദഗ്ധരായ  ഇന്റർവ്യൂ ബോർഡ് ഓരോ ഉദ്യോഗാർഥിയെയും അഭിമുഖം നടത്തി, റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി, സംവരണ തത്വങ്ങൾ പാലിച്ചാണ് അധ്യാപകരെ നിയമിച്ചത്. മുടങ്ങിയ വേതനം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് താൽക്കാലിക അധ്യാപക കൂട്ടായ്മ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  5 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  5 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  6 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  6 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  6 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  6 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  6 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  6 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  7 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  7 hours ago