
കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് ഒരുപിടി യുവനിര; കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കളറാകും

തിരുവനന്തപുരം: ഒട്ടേറെ കൗമാര താരങ്ങളാണ് ഇത്തവണ കെ.സി.എൽ ടീമുകളിൽ ഇടം പിടിച്ചത്. അഹ്മദ് ഇമ്രാൻ, ആദിത്യ ബൈജു, ഏദൻ ആപ്പിൾ ടോം, ജോബിൻ ജോബി, വിഷ്ണു മേനോൻ രഞ്ജിത്, രോഹിത് .കെ.ആർ എന്നിവർ ചെറുപ്രായത്തിൽ തന്നെ ലീഗിന്റെ ഭാഗമായി. രണ്ടാം സീസണിന്റെ താരങ്ങളാകാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
ഈ സീസണിൽ കെ.സി.എൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തൃപ്പൂണിത്തുറ സ്വദേശി കെ.ആർ രോഹിത് ആണ്. 16ാം വയസ്സിൽ കേരളത്തിനായി അണ്ടർ 19 കളിച്ചു. എൻ.എസ്.കെ ട്രോഫിയിൽ ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആണ്. രോഹിത് 75,000 രൂപയ്ക്കാണ് തൃശൂർ ടീമിലെത്തിയത്.
കഴിഞ്ഞ സീസണിൽ കേരളത്തിന്റെ അണ്ടർ 19 ക്യാപ്റ്റനായിരുന്ന അഹ്മദ് ഇമ്രാനാണ് മറ്റൊരു യുവതാരം. രഞ്ജി സെമിയിലൂടെ കേരള സീനിയർ ടീമിനായും അരങ്ങേറ്റം കുറിച്ചു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അഹ്മദ് കേരളത്തിനായി അണ്ടർ 14, 16, 19, 23 വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. ബാറ്റിങ്ങിനൊപ്പം ഓഫ് സ്പിന്നറെന്ന നിലയിലും അഹ്മദ് മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തൃശൂർ ടൈറ്റൻസിനായി മികച്ച പ്രകടനം കാഴ്ച വച്ച അഹ്മദ് ഇമ്രാൻ 229 റൺസും അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്കാണ് അഹ്മദിനെ തൃശൂർ തിരികെപ്പിടിച്ചത്.
കേരളത്തിന്റെ ഭാവി ഫാസ്റ്റ് ബൗളിങ് പ്രതീക്ഷകളാണ് ഏദൻ ആപ്പിൾ ടോമും ആദിത്യ ബൈജുവും. പതിനാറാം വയസ്സിൽ കേരളത്തിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഏദൻ ആപ്പിൾ ടോം. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. രഞ്ജിയിൽ വിദർഭയ്‌ക്കെതിരായ രഞ്ജി ഫൈനലിലടക്കം കേരളത്തിനുവേണ്ടി കളിച്ചിരുന്നു. ഒന്നര ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ ഏദനെ കൊല്ലം ഇത്തവണ ടീമിലെത്തിച്ചത്. മറുവശത്ത് എം.ആർ.എഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനം നേടിയ താരമാണ് ആദിത്യ ബൈജു. കഴിഞ്ഞ സീസണിൽ കുച്ച് ബിഹാർ ട്രോഫി, വിനു മങ്കാദ് ട്രോഫി ജൂനിയർ ടൂർണ്ണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വച്ചു. ആദിത്യയെ ഒന്നര ലക്ഷത്തിനാണ് ആലപ്പി റിപ്പിൾ സ്വന്തമാക്കിയത്.
നിലവിൽ കേരളത്തിന്റെ അണ്ടർ 19 ടീമംഗമായ ജോബിൻ ജോബി കഴിഞ്ഞ കെ.സി.എൽ സീസണിൽ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ്. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിൻ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ കൂടിയാണ്. കെ.സി.എ പ്രസിഡൻസ് കപ്പിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ജോബിനായിരുന്നു പരമ്പരയുടെ താരമായും ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്റാറായും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണിൽ 252 റൺസുമായി മികച്ച പ്രകടനം കാഴ്ച വച്ച ജോബിനെ 85,000 രൂപയ്ക്ക് കൊച്ചി ലേലത്തിലൂടെ നിലനിർത്തി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ് ജോബിൻ. തൃശൂർ ടൈറ്റൻസിന്റെ വിഷ്ണു മേനോനും വെടിക്കെട്ട് ബാറ്ററെന്ന നിലയിൽ ശ്രദ്ധേയനാണ്. ഇരുപതുകാരനായ വിഷ്ണുവിനെ 1.40 ലക്ഷത്തിനാണ് തൃശൂർ ലേലത്തിൽ സ്വന്തമാക്കിയത്.
Many teenage players made it to the KCL teams this time Ahmed Imran Aditya Baiju Eden Apple Tom Jobin Joby Vishnu Menon Ranjith and Rohit KR became part of the league at a young age
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയി; യാത്ര കനത്ത സുരക്ഷയിൽ
Kerala
• 17 hours ago
'കടൽ മിഴി' സർഗയാത്ര പ്രതിഫലം വൈകുന്നു; തീരദേശത്തെ കലാകാരന്മാർ പ്രതിസന്ധിയിൽ
Kerala
• 17 hours ago
യൂനിയൻ ബാങ്ക് മിനിമം ബാലൻസ് ചാർജുകൾ ഒഴിവാക്കുന്നു
Kerala
• 18 hours ago
ധനവകുപ്പ് അലോട്ട്‌മെന്റ് നൽകുന്നില്ല; താൽക്കാലിക അധ്യാപകരുടെ വേതനം മുടങ്ങി
Kerala
• 18 hours ago
റെയിൽവേ ട്രാക്കിലും സ്റ്റേഷനുകളിലും റീൽസെടുത്താൽ ഇനി പണികിട്ടും
Kerala
• 18 hours ago
ജനപ്രിയ ദുബൈ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ സാല്‍മോണെല്ല മലിനീകരണത്തില്‍ നിന്ന് മുക്തം: കാലാവസ്ഥാ മന്ത്രാലയം
uae
• 18 hours ago
മയക്കുമരുന്ന് കടത്തില്‍ ഇന്റര്‍പോള്‍ തിരയുന്ന രണ്ടു പ്രതികളെ ദുബൈ പൊലിസ് ഫ്രാന്‍സിന് കൈമാറി
uae
• 19 hours ago
കേരളത്തിൽ ഇന്ന് പരക്കെ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
Kerala
• 19 hours ago
ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും; അന്തിമ തീരുമാനം ഇന്ന്
Kerala
• 19 hours ago
മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• a day ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• a day ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• a day ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• a day ago
കണ്ണൂർ ജയിൽ ചാടിയ ഗോവിന്ദച്ചാമി 14 ദിവസത്തെ റിമാൻഡിൽ
Kerala
• a day ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• a day ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• a day ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• a day ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• a day ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• a day ago