HOME
DETAILS

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

  
July 25 2025 | 17:07 PM

joe root is the first player to score 1000 test runs in Manchester old trafod ground

മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടി ഇംഗ്ലീഷ് താരം ജോ റൂട്ട്. മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സിലാണ് റൂട്ട് സെഞ്ച്വറി നേടിയത്. 248 പന്തിൽ 150 റൺസാണ് റൂട്ട് അടിച്ചെടുത്തത്. 14 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. നാലാം ടെസ്റ്റ് നടക്കുന്ന മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ഒരു പുതിയ ചരിത്രവും റൂട്ട് സൃഷ്ടിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിൽ ടെസ്റ്റിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായാണ് റൂട്ട് മാറിയിരിക്കുന്നത്. 

ഈ തകർപ്പൻ പ്രകടനകളോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാമനാവാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ട് രണ്ടാം സ്ഥാനത്തെത്തിയത്. 13378 റൺസാണ് റിക്കി പോണ്ടിങ് ടെസ്റ്റിൽ നേടിയത്.ഇനി റൂട്ടിന്റെ മുന്നിലുള്ളത് സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. 15921 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. 

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 358 റൺസാണ് നേടിയത്. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാൾ, സായ് സുദർശൻ, റിഷബ് പന്ത് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്. 151 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 61 റൺസ് ആണ് സുദർശൻ നേടിയത്. ജെയ്‌സ്വാൾ 107 പന്തിൽ 58 റൺസും നേടി. 10 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പന്ത് 75 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 54 റൺസും നേടി. കെഎൽ രാഹുൽ 46 റൺസും ഷാർദുൽ താക്കൂർ 41 റൺസും സ്വന്തമാക്കി. 

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ്‌ നടത്തിയത്. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്, ലിയാം ഡാവ്സൻ ഓരോ വിക്കറ്റും സ്വന്തമാക്കി.

അതേസമയം മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ ഒരു മാറ്റമാണ് വരുത്തിയത്. പരുക്കേറ്റ ഷോയിബ് ബഷീറിന് പകരം ലിയാം ഡോസൺ ടീമിൽ എത്തി. ഇന്ത്യ മൂന്ന് മാറ്റങ്ങളാടെയാണ് കളത്തിൽ ഇറങ്ങിയത്. കരുൺ നായരിന് പകരം സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ഷാർദ്ദുൽ താക്കൂർ, ആകാശ് ദീപിന് പകരം അൻഷുൽ കാംബോജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്.

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ, സായ് സുദർശൻ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്

Kerala
  •  2 days ago
No Image

ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kerala
  •  2 days ago
No Image

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി

oman
  •  2 days ago
No Image

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി;  എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala
  •  2 days ago
No Image

സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം

Kerala
  •  2 days ago
No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

Kerala
  •  2 days ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  2 days ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  2 days ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  2 days ago