HOME
DETAILS

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ

  
Web Desk
July 26 2025 | 06:07 AM

thamarassery churam jumped shafeek found

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിന്നും പൊലിസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവിനെ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീഖിനെയാണ് കണ്ടെത്തിയത്. വൈത്തിരിക്കടുത്തുള്ള ഓറിയൻറൽ കോളജിന് പുറകുവശത്ത് ഒളിച്ചിരിക്കുകയായിരുന്നു യുവാവ്. ചുരത്തിൽ നിന്ന് ചാടിയ ഇയാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെയാണ് ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും കൊക്കയിലേക്ക് ചാടിയത്.

പ്രദേശവാസികളാണ് ഷഫീഖിനെ ആദ്യം കണ്ടത്. രാവിലെ കോളജിന് പിറകിൽ നിന്ന് യുവാവ് ഇറങ്ങി വരുന്നത് കണ്ട ഇവർ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പൊലിസ് എത്തി ഷഫീഖിനെ അറസ്റ്റ് ചെയ്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. 

ഇന്നലെയാണ് വയനാട് ചുരത്തിലെ വ്യൂ പോയിന്റിന് സമീപത്ത് നിന്നും യുവാവ് താഴേക്ക് ചാടിയത്. ഒൻപതാം വളവിന് മുകളിൽ പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു പൊലിസ് സംഘം. ഇതുകണ്ട യുവാവ് തന്റെ കാറുപേക്ഷിച്ച് താഴേക്ക് എടുത്ത് ചാടിയെന്നാണ് റിപ്പോർട്ട്. ഇയാളുടെ കാറിൽ നിന്ന് പിന്നീട് പൊലിസ് ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു. മൂന്ന് പാക്കറ്റ് എംഡിഎംഎയാണ് കണ്ടെത്തിയത്. കാറിനകത്ത് കൂടുതൽ മയക്കുമരുന്ന് ഉണ്ടോ എന്ന സംശയം പൊലിസിന് ഉണ്ട്. രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ സൂക്ഷിക്കാൻ സാധ്യതയുള്ളതിനാൽ കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് പൊലിസിന്റെ തീരുമാനം.

അതേസമയം, ഷഫീക്ക് ഉപയോഗിച്ചിരുന്നത് ഇയാളുടെ കാർ അല്ലെന്ന് പൊലിസ് അറിയിച്ചു. ഇയാളുടെ ബന്ധുവിന്റെ കാറാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടത്തിയത്. വാഹനത്തിന്റെ ഉടമയെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

 

Shafeeq, a native of Nannambra, Malappuram, who had jumped into a gorge from the 9th bend of the Tamarrassery Churam to evade police, has been found. He was hiding behind the Oriental College near Vythiri. The youth sustained injuries during the fall. The incident occurred yesterday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  5 hours ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  5 hours ago
No Image

ഫോണ്‍ കോള്‍ വിവാദം; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Kerala
  •  6 hours ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്രം രചിച്ച് എംഎസ്എഫ്; ഭരണം നിലനിർത്തി യുഡിഎസ്എഫ്

Kerala
  •  6 hours ago
No Image

ധർമസ്ഥല കൂട്ടശവസംസ്കാര കേസ്: അഞ്ച് മണിക്കൂറും കഴിഞ്ഞ് മുൻ ശുചീകരണ തൊഴിലാളിയുടെ ​മൊഴിയെടുപ്പ് 

National
  •  6 hours ago
No Image

സഊദി അറേബ്യയിൽ ചുവന്ന് തുടുത്ത് തണ്ണിമത്തൻ വിളവെടുപ്പ്; 6.1 ലക്ഷം ടൺ കടന്നു

Saudi-arabia
  •  7 hours ago
No Image

സുരക്ഷ കൂട്ടി; ഇനി കവചിത ലൈനുകള്‍ മാത്രം; അപകടങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയര്‍; മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

Kerala
  •  7 hours ago
No Image

കടൽ കടന്ന് ആവേശം: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ

uae
  •  7 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം

Kerala
  •  8 hours ago
No Image

ഷാർജയിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സൗജന്യ വാഹന പരിശോധന: സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലിസ്

uae
  •  8 hours ago