HOME
DETAILS

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

  
Web Desk
September 14 2025 | 17:09 PM

not in qatar mossad opposed netanyahus decision to strike doha

ദോഹ: ഖത്തറിലെ ഹമാസ് നേതാക്കളെ വധിക്കാൻ ഗ്രൗണ്ട് ഏജന്റുമാരെ ഉപയോഗിക്കാനുള്ള ഇസ്റാഈൽ പദ്ധതി മൊസാദ് നിരസിച്ചതായി  ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ ചൊവ്വാഴ്ച ഇസ്റാഈൽ ഖത്തറിൽ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ചാരസംഘടനയായ മൊസാദിന്റെ താൽപ്പര്യം മറികടന്നാണ് ഇസ്റാഈൽ ഈ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൊസാദ് മേധാവി ഡേവിഡ് ബാർണിയ ഈ നീക്കത്തെ എതിർത്തിരുന്നതായാണ് വിവരം.

"അത്തരമൊരു നടപടി അയളും അയാളുടെ ഏജൻസിയും ഖത്തറുമായി വളർത്തിയെടുത്ത ബന്ധം ഇല്ലാതാക്കിയേക്കാം എന്ന് ഭയന്നാണ് ബർണിയ ഈ ആക്രമണത്തെ എതിർത്തത്," വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഖത്തർ ഹമാസിന് ആതിഥേയത്വം വഹിക്കുകയും വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്തതായി വൃത്തങ്ങൾ വ്യക്താമക്കുന്നു.

വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഇസ്റാഈലിന് കഴിഞ്ഞിരുന്നില്ല.  എന്നാൽ അദ്ദേഹത്തിന്റെ മകനും സഹായികളും ഒരു ഖത്തരി ഉദ്യോഗസ്ഥനും ആക്രമണത്തിൽ പറഞ്ഞു. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വെടിനിർത്തൽ ചർച്ചകളിൽ ക്ഷമ നഷ്ടപ്പെട്ടിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഇസ്റാഈൽ പ്രതിരോധ സേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീറും ആക്രമണത്തെ എതിർത്തതായാണ് വിവരം. അതേസമയം പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്‌സും നെതന്യാഹുവിനെ പിന്തുണച്ചിരുന്നു. ബന്ദിമോചന ചർച്ചകളുടെ ചുമതലയുള്ള മുതിർന്ന ഐഡിഎഫ് ഉദ്യോഗസ്ഥനായ നിറ്റ്‌സാൻ അലോണിനെ ആക്രമണത്തെ സംബന്ധിച്ച ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഒന്നോ രണ്ടോ അല്ലെങ്കിൽ നാല് വർഷത്തിനുള്ളിൽ നമുക്ക് ഹമാസ് നേതാക്കളെ കിട്ടുമെന്നും അത് എങ്ങനെ ചെയ്യണമെന്ന് തങ്ങൾക്ക് അറിയാമെന്നും മൊസാദ് വ്യക്തമാക്കിയിരുന്നതായാണ് വിവരം. എന്നാൽ ഇത് മറികടന്ന് ഇസ്റാഈൽ ദോഹയിൽ ആക്രമണം നടത്തുകയായിരുന്നു.

സെപ്റ്റംബർ 9-നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 15 ഇസ്റാഈൽ യുദ്ധവിമാനങ്ങൾ 10-ലധികം പ്രിസിഷൻ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്റാഈൽ ആക്രമണം അറബ് രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍ 

uae
  •  an hour ago
No Image

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  an hour ago
No Image

വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

Kerala
  •  an hour ago
No Image

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Kerala
  •  2 hours ago
No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  10 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago