
ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍

ദുബൈ: എമിറേറ്റിലെ കാല്‍നട യാത്രക്കാരുടെയും അപകടങ്ങളുടെയും മരണ നിരക്കില്‍ ഗണ്യമായ കുറവ്. 2007ല്‍ 100,000 പേരില്‍ 9.5 മരണങ്ങള്‍ ആയിരുന്നത് 2024ല്‍ 0.3 മരണമായി കുറഞ്ഞുവെന്നും, 97 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്നും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. കാല്‍നട യാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കുമായി പുതുതായി പാലങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ആര്‍.ടി.എ പ്രഖ്യാപിച്ചു. 2030 അവസാനത്തോടെ 23 എണ്ണം കൂടി നിര്‍മിക്കാനുള്ള പദ്ധതികളും അധികൃതര്‍ വെളിപ്പെടുത്തി. റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള ദുബൈ എമിറേറ്റിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ ശ്രമങ്ങളെന്ന് ആര്‍.ടി.എ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
ആര്‍.ടി.എയുടെ സംയോജിത അടിസ്ഥാന സൗകര്യ സംരംഭങ്ങള്‍ കാല്‍നട യാത്രകളുടെ എണ്ണം 2023ലെ 307 ദശലക്ഷത്തില്‍ നിന്ന് 2024ല്‍ 326 ദശലക്ഷമായി കൂടി. ഇത് 6 ശതമാനം വളര്‍ച്ചയാണ്. സൈക്ലിംഗ് യാത്രകള്‍ 2023ല്‍ 44 ദശലക്ഷത്തില്‍ നിന്ന് 2024ല്‍ 46.6 ദശലക്ഷമായും ഉയര്‍ന്നു. ഇത് 5 ശതമാനം വര്‍ധനയെ പ്രതിഫലിപ്പിക്കുന്നു.
പുതിയ പാലങ്ങള്‍
അല്‍ ഷിന്ദഗ കോറിഡോര്‍ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ കീഴില്‍ ശൈഖ് റാഷിദ് സ്ട്രീറ്റിലും അല്‍ മിന സ്ട്രീറ്റിലും രണ്ട് കാല്‍നട പാലങ്ങള്‍ ആര്‍.ടി.എ പൂര്‍ത്തിയാക്കി. നിലവിലുള്ള പദ്ധതിയുടെ ഭാഗമായാണീ പൂര്‍ത്തീകരണം.
രണ്ട് പാലങ്ങളിലും ലിഫ്റ്റുകള്‍, ചവിട്ടു പടികള്‍, ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റം മുറികള്‍ എന്നിവയും; ഫയര്‍ അലാറം, ഫയര്‍ ഫൈറ്റിംഗ് സംവിധാനങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. കൂടാതെ, റിമോട്ട് മോണിറ്ററിംഗ് സംവിധാനങ്ങളുമുണ്ട്.
ഇതിനു പുറമെ, ദുബൈയിലെ പ്രധാന തെരുവുകളിലായി ആറ് കാല്‍നട, സൈക്ലിസ്റ്റ് പാലങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ അഞ്ചെണ്ണം ഈ വര്‍ഷം അവസാനത്തോടെ തുറക്കും. ആറാമത്തെ സെറ്റ് 2027 ആദ്യ പാദത്തില്‍ പൂര്‍ത്തിയാകും.
ശൈഖ് സായിദ് റോഡിലെയും അല്‍ ഖൈല്‍ റോഡിലെയും കാല്‍നട, സൈക്ലിസ്റ്റ് പാലങ്ങള്‍ ദുബൈ ഇന്റര്‍നെറ്റ് സിറ്റി, അല്‍ ബര്‍ഷ ഹൈറ്റ്‌സ്, അല്‍ ബര്‍ഷ 3 എന്നിവയിലൂടെ അല്‍ സുഫൂഹിനെയും ദുബൈ ഹില്‍സിനെയും തന്ത്രപരമായി ബന്ധിപ്പിക്കുന്നതാണ്. ഓരോന്നിനും അഞ്ച് മീറ്റര്‍ വീതിയുണ്ട്. സൈക്ലിസ്റ്റുകള്‍ക്കും ഇസ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്കും മൂന്ന് മീറ്റര്‍ ട്രാക്കും കാല്‍നട യാത്രക്കാര്‍ക്ക് രണ്ട് മീറ്റര്‍ പാതയും ഉണ്ട്.
വികസനത്തിലിരിക്കുന്ന മറ്റ് പാലങ്ങളില്‍ അല്‍ ഖൂസ് ക്രിയേറ്റിവ് സോണിലെ അല്‍ മനാറ സ്ട്രീറ്റിലുള്ള ഒരെണ്ണം ഉള്‍പ്പെടുന്നു. പ്രവേശന ക്ഷമതയ്ക്കായി ഇരു വശത്തും റാംപുകളും, രണ്ട് പ്രധാന ക്രോസിംഗുകളും അടങ്ങിയിരിക്കുന്നു. ഒന്ന് ടുണീസ് സ്ട്രീറ്റുമായുള്ള കവലയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും, മറ്റൊന്ന് വാദി അല്‍ സഫ4നെ ദുബൈ സിലിക്കണ്‍ ഒയാസിസുമായി ബന്ധിപ്പിക്കുന്നു.
ദുബൈ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ അല്‍ സുകൂക്ക് സ്ട്രീറ്റിലെ ഫ്യൂച്ചര്‍ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമായ ആറാമത്തെ പാലം 2027 ആദ്യ പാദത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
2028 അവസാനത്തോടെ ഒമ്പത് കാല്‍നട പാലങ്ങളുടെ നിര്‍മാണം ആരംഭിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. ബിസിനസ് ബേയിലെ കൊക്കകോള അരീനയ്ക്ക് സമീപമുള്ള ക്രോസിംഗുകള്‍, ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ശൈഖ് സായിദ് റോഡ്, അല്‍ അസാഈല്‍ സ്ട്രീറ്റിലെ ആറ് പാലങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
Dubai has recorded a sharp decline in pedestrian fatalities and accidents, falling from 9.5 deaths per 100,000 people in 2007 to 0.3 deaths in 2024— a reduction of 97 per cent. This came as Dubai’s Roads and Transport Authority (RTA) announced the completion of new pedestrian and cyclist bridges and revealed plans to construct 23 more by the end of 2030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Kerala
• 2 hours ago
വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും
Kerala
• 2 hours ago
വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
Kerala
• 2 hours ago
മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 10 hours ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• 10 hours ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 10 hours ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• 10 hours ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 11 hours ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 11 hours ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 11 hours ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന് കുത്തിക്കൊന്നു
Kerala
• 12 hours ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്മാന് അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്
Cricket
• 12 hours ago
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്; സ്ഥിരീകരിച്ച് റഷ്യ
International
• 12 hours ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 13 hours ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 15 hours ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 15 hours ago
ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2018ല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത്
Kerala
• 16 hours ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍
Saudi-arabia
• 16 hours ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 13 hours ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 14 hours ago
അസമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• 15 hours ago