HOME
DETAILS

പഴവും തേങ്ങയും കഴിക്കല്ലേ...? വൃക്ക രോഗികള്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍

  
July 26 2025 | 07:07 AM

 Dietary Warning for Kidney Patients Avoid Banana and Coconut Due to High Potassium

 

വൃക്കരോഗികളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ഭക്ഷണക്രമം. സുരക്ഷിതവും ആരോഗ്യകരവുമെന്നും തോന്നുന്ന പല ഭക്ഷണങ്ങളും ഇവര്‍ക്ക് ഒഴിവാക്കേണ്ടതായി വരും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തേങ്ങയും വാഴപ്പഴവും. ഇവ ഒറ്റയ്ക്ക് കഴിക്കുന്നതും ചേര്‍ത്തു കഴിക്കുന്നതും അപകടമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ശരീരത്തിലെ ഹൃദയമിടിപ്പ് ക്രമമാക്കാനും നാഡീ പ്രവര്‍ത്തനത്തിനും പേശി പ്രവര്‍ത്തനത്തിനുമൊക്കെ ആവശ്യമായ അവശ്യ ധാതുവാണ് പൊട്ടാസ്യം. ശരീരത്തിന് ആവശ്യമായ ഈ പൊട്ടാസ്യം ആഗിരണം ചെയ്ത ശേഷം അധികം വരുന്നത് വൃക്കകള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാല്‍ വൃക്കരോഗികളില്‍ ഈ പ്രക്രിയ മന്ദഗതിയിലായിരിക്കുകയും ചെയ്യും. ഇത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടാനും കാരണമാകും.

 

babn22.jpg


വാഴപ്പഴത്തില്‍ ധാരാളമായി പൊട്ടാസ്യമുണ്ട്. പൊട്ടാസ്യം ധാരാളമടങ്ങിയ വാഴപ്പഴവും തേങ്ങയും ഇത്തരത്തില്‍ വളരെ ചെറിയ അളവില്‍ വൃക്ക രോഗി കഴിക്കുന്നത് പോലും അവരുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂട്ടാനും ഹൃദയാഘാതം ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ സങ്കീര്‍ണതകളിലേക്കു നയിക്കുമെന്നുമാണ് പറയപ്പെടുന്നത്.

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂടിയാലുണ്ടാകുന്ന ലക്ഷണങ്ങളാണ് പേശി ബലഹീനത അല്ലെങ്കില്‍ മലബന്ധം എന്നിവ. ക്ഷീണവും ഛര്‍ദ്ദിയും ക്രമരഹിതമായ ഹൃദയമിടിപ്പും ഹൃദയാഘാതം പോലുള്ള ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങളും ഹൃദയസ്തംഭനവുമൊക്കെ ഇവയുടെ ലക്ഷണങ്ങളാവാം. 

 

dver.jpg

കഠിനമായ വൃക്കരോഗമുള്ളവര്‍ ഒഴിവാക്കേണ്ട പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

വാഴപ്പഴവും അവോക്കാഡോയും തേങ്ങയും കരിക്കിന്‍ വെള്ളവും ഓറഞ്ചും തക്കാളിയും ഉരുളക്കിഴങ്ങും ചീരയും ഇവര്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. 


സുരക്ഷിതമായി ഇവര്‍ക്ക് കഴിക്കാവുന്നത് 

ആപ്പിള്‍, ബെറിപ്പഴങ്ങള്‍,പൈനാപ്പിള്‍, മുന്തിരി എന്നിവ വൃക്കരോഗികള്‍ക്ക് കഴിക്കാവുന്നവയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

National
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a day ago
No Image

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

Saudi-arabia
  •  a day ago
No Image

യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ‌; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്

uae
  •  a day ago
No Image

കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

Kerala
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്

National
  •  a day ago
No Image

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി

National
  •  a day ago
No Image

ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍

National
  •  a day ago
No Image

മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

National
  •  a day ago