HOME
DETAILS

സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍

  
Web Desk
August 01 2025 | 03:08 AM

CPM Woman Leader Asha Raju Found Dead Near Roadside in Koothattukulam

കൂത്താട്ടുകുളം: സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍. സി.പി.എം തിരുമാറാടി ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശ രാജുവിനെ (56)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍, എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍, കര്‍ഷകസംഘം സംഘടനകളുടെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗമാണ് ആശ രാജു. 

ബുധനാഴ്ച രാത്രി 8.15ഓടെയായിരുന്നു സംഭവം. ടോര്‍ച്ചിന്റെ വെളിച്ചംകണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദ്രോഗിയായിരുന്നുവെന്നാണ് പറയുന്നത്.

പാര്‍ട്ടിയുടെ അവഗണനയില്‍ വിഷമം പ്രകടിപ്പിച്ച് ഏതാനും ദിവസം മുമ്പ് ഇവര്‍ നേതാക്കള്‍ക്കയച്ച ശബ്ദസന്ദേശം വാട്‌സ്ആപ് ഗ്രൂപ്പുകളില്‍പ്രചരിക്കുന്നുണ്ട്.  ഇത്രയധികം ചുമതലകള്‍ വഹിക്കുന്നയാളായിട്ട് കൂടി തന്റെ വീട്ടിലേക്കുള്ള വഴിക്ക് താന്‍ ജീവനോളം സ്‌നേഹിച്ച പാര്‍ട്ടിയും നേതാക്കളും തടസ്സംനിന്നെന്നാണ് സന്ദേശത്തിലുള്ളത്. ഏതാനും വര്‍ഷംമുമ്പ് തന്റെ മകന്‍ ഹൃദ്രോഗബാധിതനായി കുഴഞ്ഞുവീണപ്പോള്‍ വഴിയില്ലാത്തതിനാല്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് മരണം സംഭവിച്ചത്. തനിക്കും ഇതേ അനുഭവം ഉണ്ടായേക്കാമെന്നും സന്ദേശത്തിലുണ്ട്.

മകന്‍: പരേതനായ നിഷു. മരുമകള്‍: അഞ്ജലി (നഴ്‌സ്, സഊദി). സംസ്‌കാരം വെള്ളിയാഴ്ച നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. രാവിലെ ഒമ്പതുമുതല്‍ തിരുമാറാടി ടാഗോര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

 

CPM Thirumarady local committee member Asha Raju (56) was found dead near the roadside in Koothattukulam. She was also the Vice Chairperson of Thirumarady Panchayat Kudumbashree and an active member of multiple left-affiliated organizations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  2 days ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  2 days ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  2 days ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  2 days ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  2 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  2 days ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  2 days ago