
ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

ദോഹ: ദോഹയില്‍ ഉപേക്ഷിക്കപ്പെട്ടതും പഴയതുമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. ദോഹ മുനിസിപ്പാലിറ്റി, മെക്കാനിക്കല്‍ എക്യുപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് നജ്മാ, ന്യൂ സലാത, അല്ഘാനിം, ബിന്‍ മഹ്മൂദ് എന്നിവിടങ്ങളിലെ പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ കെട്ടിടങ്ങള്‍ ആണ് പൊളിക്കുന്നത്. ഇതുസംബന്ധിച്ച് എട്ട് ഉത്തരവുകള്‍ ആണ് പുറപ്പെടുവിച്ചത്. ഇതോടെ ഈ വര്‍ഷം തുടക്കം മുതല്‍ നടപ്പാക്കിയ മൊത്തം പൊളിക്കല്‍ ഉത്തരവുകളുടെ എണ്ണം 34 ആയി.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ദൃശ്യ മലിനീകരണം കുറയ്ക്കുന്നതിനും മികച്ച നഗര വളര്‍ച്ചയ്ക്ക് അനുസൃതമായി നഗര ഭൂപ്രകൃതിയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിനും വാസയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍ നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിതെന്ന് അധികൃതര്‍ അറിയിച്ചു.
നഗരങ്ങള്‍ വികസിപ്പിക്കുന്നതിനും ഉയര്‍ന്ന ജീവിത നിലവാരം കൈവരിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 നെ പിന്തുണയ്ക്കുന്ന, സംയോജിത നഗര അന്തരീക്ഷം കൈവരിക്കുന്നതിനും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നിര്‍മ്മാണ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനുള്ള പൂര്‍ണ്ണ പ്രതിബദ്ധത ദോഹ മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
മറ്റൊരു സംഭവത്തില്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ദോഹ മുനിസിപ്പാലിറ്റി നീക്കം ചെയ്തുതുടങ്ങി. പ്രചാരണ കാലയളവില്‍ ഉപേക്ഷിക്കപ്പെട്ട 115 വാഹനങ്ങള്‍ തിരിച്ചറിയുന്നതിനും 113 വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനും കഴിഞ്ഞു.
Doha Municipality, in co-operation with the Mechanical Equipment Department, has carried out eight demolition orders for old and abandoned buildings in the areas of Najma, New Salata, Al-Ghanim, and Bin Mahmoud.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ
uae
• 21 hours ago
പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ് ഗസ്സയിലേക്ക്
International
• 21 hours ago
കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു
Kerala
• 21 hours ago
ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• 21 hours ago
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു
uae
• a day ago
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• a day ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ
Kerala
• a day ago
ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ
Kerala
• a day ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• a day ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• a day ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• a day ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• a day ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• a day ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• a day ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago