HOME
DETAILS

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

  
August 01 2025 | 08:08 AM

Madinah accredited as WHO healthy city for second time

യുനൈറ്റഡ് നാഷന്‍സ്: യു.എന്നിന് കീഴിലുള്ള ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒയുടെ ഹെല്‍ത്തിസിറ്റിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട് പുണ്യനഗരിയായ മദീന. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ വലിയ ഹെല്‍ത്തി സിറ്റിയായാണ് ഡബ്ല്യുഎച്ച്ഒ മദീനയെ വീണ്ടും അംഗീകരിച്ചത്. ഇന്നലെ (ജൂലൈ 31) നടന്ന ഔദ്യോഗിക ചടങ്ങില്‍ ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലജെല്‍ മദീന മേഖലയിലെ ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

സഊദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നഗരപ്രദേശങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സഊദി നേതൃത്വത്തിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നുവെന്ന് സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുസ്ഥിര വികസനത്തിനുള്ള ഒരു മുന്‍നിര മാതൃകയായി മദീന പരിണമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുജനപങ്കാളിത്തം, പ്രാദേശിക വികസനം, അന്തര്‍ മേഖലാ സഹകരണം, കമ്മ്യൂണിറ്റി വിവരങ്ങളിലേക്കുള്ള പ്രവേശനം, ജലവും ശുചിത്വവും, ഭക്ഷ്യസുരക്ഷ, ആരോഗ്യ പരിരക്ഷാ പ്രോത്സാഹനം, അടിയന്തിര സന്നദ്ധത, വിദ്യാഭ്യാസം എന്നിങ്ങനെ ഒമ്പത് പ്രധാന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 80 ആരോഗ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചാണ് മദീന ലോകാരോഗ്യ സംഘടനയുടെ പദവിക്ക് യോഗ്യത നേടിയത്.

ആരോഗ്യകരമായ ജീവിതശൈലിയും ദീര്‍ഘകാല സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട വായ്പകളെയും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയെയും പിന്തുണയ്ക്കുന്ന സംരംഭങ്ങളും മൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുന്നു.

2019 ല്‍ ആദ്യമായി അംഗീകാരം ലഭിച്ച മദീനയ്ക്ക് ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തി സിറ്റി അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. ലോകാരോഗ്യ സംഘടന സഊദിയിലെ മറ്റ് 14 ചെറിയ നഗരങ്ങളെക്കൂടി ഹെല്‍ത്തി സിറ്റിയായി പരിഗണിച്ചിട്ടുണ്ട്.

താഇഫ്, തബൂക്ക്, അല്‍ ദിരിയ, ഉനൈസ, ജലാജില്‍, അല്‍മന്ദാഖ്, അല്‍ജുമും, റിയാദ് അല്‍ഖുബ്ര, ഷാരൂറ എന്നിവയാണവ.

Madinah has once again been accredited as a Healthy City by the World Health Organization (WHO), becoming the second-largest city in the Middle East with a population of over one million to receive this distinction.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  9 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  10 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  10 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  10 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  10 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  10 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  10 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  10 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  11 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  11 hours ago