HOME
DETAILS

ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: മധ്യ ഗസ്സയിലെ കുടിവെള്ള കിണറുകള്‍ യു.എ.ഇ പുനരുജ്ജീവിപ്പിക്കുന്നു | UAE With Gaza

  
July 27 2025 | 03:07 AM

Operation Chivalrous Night 3 UAE revives drinking wells in central Gaza

അബൂദബി: യു.എ.ഇയുടെ മാനുഷിക ദൗത്യമായ ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3 ഭാഗമായി മധ്യ ഗസ്സയിലെ കുടിവെള്ള കിണറുകള്‍ പുനരുജ്ജീവിപ്പിക്കുന്നു. ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍, സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചാരിറ്റി, ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, ദാര്‍ അല്‍ ബിര്‍ സൊസൈറ്റി, ഗസ്സയിലെ കോസ്റ്റല്‍ മുനിസിപ്പാലിറ്റീസ് വാട്ടര്‍ യൂട്ടിലിറ്റി എന്നിവയുടെ പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി, മധ്യ ഗസ്സയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ശുദ്ധജല വിതരണം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കിണറുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുള്ള പുനരുദ്ധാരണം, പമ്പുകളുടെയും ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണികള്‍, ഉപയോഗശൂന്യമായ കിണറുകളുടെ വീണ്ടെടുക്കല്‍ എന്നിവ ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു.

ദീര്‍ഘകാല മാനുഷിക വെല്ലുവിളികളും വ്യാപക അടിസ്ഥാന സൗകര്യ നാശവും കാരണം ഗസ്സ നിവാസികള്‍ കടുത്ത ജല പ്രതിസന്ധി നേരിടുന്ന നിര്‍ണായക സമയത്താണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ടില്‍ പറഞ്ഞു.

യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഗസ്സയിലെ ലക്ഷങ്ങള്‍ കടുത്ത ചൂട് കാലാവസ്ഥ കൂടിയായതോടെ വിവരണാതീതമായ ദുരിതം പേരുകയാണ്. ഭക്ഷണത്തിനു പുറമെ കുടിവെള്ളത്തിനായും ജനങ്ങള്‍ അങ്ങേയറ്റത്തെ ബുദ്ധിമുട്ടനുഭവിക്കുന്നു. പ്രത്യേകിച്ചും, ശുദ്ധ ജല പ്ലാന്റുകള്‍ പ്രവര്‍ത്തന രഹിതമാകുകയും, അവയുടെ പ്രവര്‍ത്തനത്തിന് പരിമിതമായ ഇന്ധനവും കാരണം സുരക്ഷിതമായ കുടിവെള്ളം അവിടെ സ്വപ്‌നമായി അവശേഷിക്കുന്ന അത്യന്തം ദുര്‍ഘടമായ സന്ധിയാണുള്ളത്.

ഇതിനും പുറമെയാണ് ജനങ്ങള്‍ക്കിടയില്‍ പടരുന്ന രോഗങ്ങള്‍, പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ. ഈ പശ്ചാത്തലത്തിലാണ് യു.എ.ഇ നിരന്തരം തുടര്‍ന്ന് വരുന്ന കാരുണ്യ നീക്കങ്ങള്‍ക്കൊപ്പമുള്ള ഈ സംരംഭവുമെന്നത് എടുത്തു പറയേണ്ടതാണ്.

യുദ്ധം ആരംഭിച്ച കാലയളവില്‍ തുടക്കം കുറിച്ച ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3 പ്രകാരം യു.എ.ഇയുടെ ജലസുരക്ഷ സുപ്രധാന മുന്‍ഗണനയായി തുടരുന്നു. മധ്യ ഗസ്സയിലെ കുടിവെള്ള കിണറുകള്‍ പുനരുജ്ജീവിപ്പിച്ചത് വഴി ഈ വിഷയത്തെ യു.എ.ഇ ക്രിയാത്മകമായും മനുഷ്യത്വപരമായും കൈകാര്യം ചെയ്തിരിക്കുകയാണ്. തെക്കന്‍ ഗസ്സയിലെ ഏകദേശം 600,000 നിവാസികള്‍ക്ക് പ്രയോജനം ചെയ്യുന്ന മറ്റൊരു ജലവിതരണ പദ്ധതിയും നടന്നു വരുന്നുണ്ട്. റഫയിലെയും ഖാന്‍ യൂനിസിലെയും അല്‍ മവാസിയിലെയും ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഈജിപ്തില്‍ നിന്നും ഉപ്പുവെള്ളം പൈപ്പിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന സംരംഭമാണത്.

The United Arab Emirates is continuing maintenance work on drinking water wells in central Gaza as part of its ongoing humanitarian initiative, "Operation Chivalrous Knight 3.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്‌റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് 

International
  •  10 hours ago
No Image

തദ്ദേശ കരട് വോട്ടർപട്ടിക: വ്യാപക പരാതിയിൽ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്

Kerala
  •  10 hours ago
No Image

'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല' എന്ന ബോര്‍ഡ് വയ്ക്കാന്‍ കടകള്‍ക്ക് അധികാരമുണ്ടോ? നിയമം അറിഞ്ഞിരിക്കാം

Kerala
  •  10 hours ago
No Image

തോരാമഴയില്‍ മുങ്ങി കേരളം; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Weather
  •  11 hours ago
No Image

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിത്തം; യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  11 hours ago
No Image

കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച: ലഹരിവസ്തുക്കളും മൊബൈൽ ഫോണും സുലഭം

Kerala
  •  11 hours ago
No Image

ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഇനിയും വൈകും

Kerala
  •  12 hours ago
No Image

യുവതലമുറയെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിച്ച, ഇന്ത്യയുടെ 'മിസൈൽ മാൻ' ഡോ. എ.പി.ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

National
  •  12 hours ago
No Image

അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം | UAE Weather

uae
  •  12 hours ago
No Image

ഓഗസ്റ്റ് 15-ന് ജയിൽചാടാൻ പദ്ധതിയിട്ടു: തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടാൽ പിടികൂടാനാകില്ലെന്നും ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ

Kerala
  •  12 hours ago