
ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; വിശ്വാസ്യത കൂട്ടാൻ പത്രസമ്മേളനവും പരാതിയും, ഒടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭാര്യ കുടുങ്ങിയതിങ്ങനെ

ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി, ആത്മഹത്യയെന്ന് വരുത്താൻ നാടകീയ നീക്കങ്ങളുമായി മുന്നോട്ടുപോയ ഭാര്യയെ പൊലീസ് കുരുക്കി. ചന്നപട്ടണയിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ചന്ദ്രകല ഉൾപ്പെടെ ആറ് പേരാണ് പൊലീസിന്റെ പിടിയിലായത്. നിരവധി നാടകീയ സംഭവങ്ങൾക്കൊടുവിൽ പൊലീസ് യഥാർഥ പ്രതികളിലേക്ക് എത്തുകയായിരുന്നു.
ജൂൺ 24-ന് ചന്നപട്ടണ മകാലി സ്വദേശി ലോകേഷ് (45) കൃഷ്ണപൂർ ഗ്രാമത്തിൽ കാറിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. തന്റെ ഭർത്താവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ചന്ദ്രകല തന്നെ രംഗത്തെത്തി. പത്രസമ്മേളനം നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, ഈ നാടകീയ നീക്കങ്ങൾ പൊലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തിൽ കുരുക്കായി മാറി.
ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസ്, ചന്ദ്രകലയുടെ പരാതിയെ തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം, എഫ്എസ്എൽ റിപ്പോർട്ടുകൾ പ്രകാരം വിഷം കഴിക്കലാണ് മരണകാരണം. എന്നാൽ, ചന്ദ്രകലയുടെ മൊബൈൽ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ സംശയാസ്പദമായ വിവരങ്ങൾ ലഭിച്ചു. കോൾ ലിസ്റ്റിൽ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരുടെ നമ്പറുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചന്ദ്രകല 3.5 ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് നൽകിയതായി വെളിപ്പെട്ടു.
പൊലീസ് ചന്ദ്രകല, യോഗേഷ് എൻപി, ശാന്തരാജു എൻഎസ് (സന്തോഷ്), സാര്യ എന്ന സാര്യ കുമാർ, ശിവലിംഗ എന്ന ശിവ, ചന്ദൻ കുമാർ എന്നിവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവിൽ ചന്ദ്രകല കുറ്റം സമ്മതിച്ചു. ഭർത്താവ് തന്നെ സ്ഥിരമായി മർദ്ദിച്ചിരുന്നതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അവർ മൊഴി നൽകി.
ചന്ദ്രകല ക്വട്ടേഷൻ സംഘത്തെ സമീപിച്ച് ലോകേഷിനെ വകവരുത്താൻ ആവശ്യപ്പെട്ടു. ഗുണ്ടാതലവൻ യോഗേഷും കൂട്ടാളികളും ലോകേഷിനെ പിന്തുടർന്ന് ചന്നപട്ടണ-രാമനഗര അതിർത്തിയിലെ കൃഷ്ണപുര ഗ്രാമത്തിന് സമീപം തടഞ്ഞു. അവിടെ വച്ച് ലോകേഷിനെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
കൊലപാതകത്തിന് മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
In Bengaluru’s Channapatna, a gram panchayat member, Chandrakala, and five others were arrested for orchestrating the murder of her husband, Lokesh (45), found dead in a car on June 24. Initially deemed a suicide by poisoning, Chandrakala’s press conference and complaint raised suspicions. Police investigation revealed she paid ₹3.5 lakh to a quotation gang to kill Lokesh, who was forced to consume poison near Krishnaapura village. Chandrakala confessed, citing frequent abuse by Lokesh. One suspect remains at large as police continue the probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി
International
• 2 days ago
ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം
National
• 2 days ago
ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
International
• 2 days ago
ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍
National
• 3 days ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• 3 days ago
അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
National
• 3 days ago
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• 3 days ago
ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• 3 days ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• 3 days ago
ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്ഗൽ
qatar
• 3 days ago
ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
uae
• 3 days ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 3 days ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
National
• 3 days ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 3 days ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 3 days ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 3 days ago
ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു
Kuwait
• 3 days ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
National
• 3 days ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 3 days ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 3 days ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 3 days ago