HOME
DETAILS

ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് തടഞ്ഞ് ഇസ്‌റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്‌നാപ്പ് ചെയ്തു  

  
Web Desk
July 27 2025 | 06:07 AM

Gaza Aid Flotilla Intercepted by Israel

ഗസ്സ: കടല്‍മാര്‍ഗ്ഗം ഗസ്സയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്നതിന് വേണ്ടി പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില്ല കോയലിഷന്‍ (എഫ്എഫ്സി) വീണ്ടും തടഞ്ഞ് ഇസ്‌റാഈല്‍. ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് ആണ് ഇസ്‌റാഈല്‍ പിടിച്ചെടുത്തത്.


അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ചാണ് ഹന്‍ദല ബോട്ട് തടഞ്ഞത്. ആയുധധാരികളായ നിരവധി സൈനികര്‍ ബോട്ടിലേക്ക് ഇരച്ചു കയറുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ബന്ദികളാക്കിയതായും എഫ്.എഫ്.സി പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഇസ്‌റാഈല്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സ തീരത്തെ സമുദ്രമേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് നാവികസേന ബോട്ട് തടഞ്ഞെന്നാണ് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണം. കപ്പല്‍ സുരക്ഷിതമായി ഇസ്‌റാഈല്‍ തീരത്തേക്ക് നീങ്ങുന്നു എന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ ബോട്ട് എവിടെയാണ് എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. 
'ഉരപരോധം ലംഘിക്കാനുള്ള അനധികൃതമായ ശ്രമങ്ങള്‍ അപകടകരവും നിലവിലെ മാനുഷിക നീക്കങ്ങളെ തകര്‍ക്കുന്നതുമാണ്' ഇസ്‌റാഈല്‍ പ്രസ്താവനയില്‍ പറയുന്നു. 

ആസ്ത്രേലിയ, ഫ്രാന്‍സ്, യു.കെ, യു.എസ് എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 19 ആക്ടിവിസ്റ്റുകളും അല്‍ ജസീറയുടെ രണ്ട് പത്രപ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് ഹന്‍ദല ബോട്ടിലുണ്ടായിരുന്നത്. ഗസ്സയിലേക്ക് ബേബി ഫോര്‍മുലയുമായി പോവുകയായിരുന്നു ബോട്ട് എന്ന് എഫ്.എഫ്.സി പ്രവര്‍ത്തകരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ പറയുന്നു.


യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് സ്വീഡിഷ് മെമ്പര്‍ എമ്മ ഫോര്‍റോ, ഫ്രഞ്ച് നാഷണല്‍ അസംബ്ലി മെമ്പര്‍ ഗബ്രിയേല കാത്തല, പലസ്തീന്‍-അമേരിക്കന്‍ മനുഷ്യാവകാശ അഭിഭാഷക ഹുവൈദ അറഫ്, ജൂത-അമേരിക്കന്‍ ആക്ടിവിസ്റ്റ് ജേക്കബ് ബെര്‍ജ്, ടുണീഷ്യന്‍ ട്രേഡ് യൂണിയനിസ്റ്റ് ഹാതിം ഔഐനി, 70 വയസ്സുള്ള നോര്‍വീജിയന്‍ ആക്ടിവിസ്റ്റ് വിഗ്ദിസ് ജോര്‍വന്ദ്, ഫ്രഞ്ച് അമേരിക്കന്‍ അഭിഭാഷകനും നടനുമായ ഫ്രാങ്ക് റൊമാനൊ, ഓസ്ട്രേലിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോബര്‍ട്ട് മാര്‍ട്ടിന്‍, ഓസ്ട്രേലിയന്‍ ജേര്‍ണലിസ്റ്റ് ടാനിയ സാഫി, യുഎസ് ലേബര്‍ ആക്ടിവിസ്റ്റ് ക്രിസ്ത്യന്‍ സ്മാള്‍സ്, ബോബ് സുബെറി, ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് അന്റോണിയോ മസിയോ, സ്പാനിഷ് ആക്ടിവിസ്റ്റുകളായ സാന്റിയാഗോ ഗോണ്‍സാലസ്, സെര്‍ജിയോ ടോറിബിയോ, ഫ്രഞ്ച് നേഴ്‌സ് ജസ്റ്റിന്‍ കെംഫ്, ഫ്രഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തക ആങ് സാഹുക്കെ, ഇറ്റാലിയന്‍ ആക്ടിവിസ്റ്റ് അന്റോണിയോ ല പിസിറെല്ല, യുഎസ് ആക്ടിവിസ്റ്റ് ബ്രെഡോണ്‍ പെല്യൂസോ, മുന്‍ യുഎന്‍ സ്റ്റാഫ് മെമ്പര്‍ ക്ലോസ് ഫിയോന, അല്‍ ജസീറയുടെ ജേര്‍ണലിസ്റ്റുകളായ മൊറോക്കോയില്‍ നിന്നുള്ള മുഹമ്മദ് എല്‍ ബക്കാലിയും ഇറാഖി-അമേരിക്കന്‍ വംശജനായ വാദ് അല്‍ മൂസ എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 12ന് ഗസ്സയിലേക്ക് സഹായവുമായി പോവുകയായിരുന്ന ഫ്രീഡം ഫ്‌ളോട്ടില്ല ബോട്ട് ഇസ്‌റാഈല്‍ തടഞ്ഞിരുന്നു. പ്രമുഖ പാരിസ്ഥിതിക പ്രവര്‍ത്തക ഗ്രെര്‌റ തുന്‍ബര്‍ഗ് ഉള്‍പെടെ 12 ആക്ടിവിസ്റ്റുകളാണ് അന്ന് ബോട്ടിലുണ്ടായിരുന്നത്.

 

Israel intercepts the 'Handala' boat of the Freedom Flotilla Coalition, attempting to deliver food aid to Gaza via sea, in international waters. Activists reportedly detained.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം

uae
  •  20 hours ago
No Image

യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി

National
  •  20 hours ago
No Image

ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്

uae
  •  21 hours ago
No Image

അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്

National
  •  21 hours ago
No Image

'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം

International
  •  a day ago
No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  a day ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  a day ago
No Image

എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Football
  •  a day ago
No Image

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

qatar
  •  a day ago
No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  a day ago