HOME
DETAILS

ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്‌റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് 

  
Web Desk
July 27 2025 | 04:07 AM

Gaza Humanitarian Crisis Air-drops Criticized Amidst Starvation

ദുഹ: വിശന്നു മരിച്ചു കൊണ്ടിരിക്കുന്ന പതിനായിരങ്ങള്‍ക്കു മേല്‍ ആകാശത്ത് നിന്ന് വീണ്ടും ഭക്ഷണം എയര്‍ഡ്രോപ് ചെയ്യാനാണ് ഇസ്‌റാഈലിന്റെ നീക്കം. ഇതിനകം നടപടി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കത്തിയാളുന്ന ആകാശത്തിന് കീഴെ എവിടെ പതിക്കുമെന്നറിയാത്ത ഭക്ഷണപ്പൊതികള്‍ കാത്ത് ഓടി അലയുന്ന ജനത. വിശന്നാളുന്ന ആ മനുഷ്യര്‍ക്ക് മുന്നില്‍ ഇത്തിരിത്തുണ്ടം കാണിച്ച അതിനായി അവര്‍ തലങ്ങും വിലങ്ങും ഓടുന്നത്...ഓട്ടത്തിനിടയില്‍ ചിലരെങ്കിലും തളര്‍ന്നു വീഴുന്നത്... ആകശത്തു നിന്ന് ഭൂമിയില്‍ പതിക്കും മുമ്പ് ചിന്നിച്ചിതറപാവുന്ന പൊതിയുടെ അവശിഷ്ടങ്ങള്‍ക്കായി കലപല കൂടുന്നത്...ഇസ്‌റാഈല്‍ ഭീകര സൈന്യത്തെ ആഹ്ലാദിപ്പിക്കുന്ന രംഗങ്ങളാവാം ഇത്. 

എയര്‍ഡ്രോപ് ചെയ്ത സാമഗ്രികള്‍ ശരീരത്തില്‍ വീണും നിരവധിയാളുകള്‍ കൊല്ലപ്പെട്ടതിന് ലോകം നേരത്തെ സാക്ഷ്യം വഹിച്ചതാണെന്നിരിക്കേയാണ് വീണ്ടും അതേ നീക്കവുമായി ഇസ്‌റാഈല്‍ രംഗത്തു വന്നിരിക്കുന്നത്. ഈ അപകട സാധ്യതകളെല്ലാം മാറ്റിവെച്ചാല്‍ തന്നെ ഒരു ട്രക്കില്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷണസാമഗ്രികള്‍ പോലും എയര്‍ഡ്രോപ് ചെയ്യുക വഴി ഗസ്സന്‍ ജനതയിലേക്ക് എത്തിക്കാനാവില്ലെന്ന് യുനര്‍വ (UNRWA) പ്രതിനിധി ചൂണ്ടിക്കാട്ടുന്നു. 


കരമാര്‍ഗം വിപുലമായ സഹായം ഗസ്സയില്‍ എത്തിക്കുകയാണ് വേണ്ടതെന്നും  യു.എന്‍ ആവശ്യപ്പെട്ടു.

'ഇസ്‌റാഈല്‍ ഉപരോധത്താല്‍ പട്ടിണി കിടക്കുന്ന ഗസ്സയിലെ മനുഷ്യര്‍ക്ക് ഒരു ട്രക്ക് ലോഡില്‍ താഴെ മാത്രം വരുന്ന ഭക്ഷസാധനങ്ങള്‍ വെറും തുള്ളി മരുന്ന് പോലെ ആകാശം വഴി വിതരണം ചെയ്യാനാണ് ഇസ്‌റാഈലിന്റെ തീരുമാനം. ഇത് അപകടകരമാണ്. അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇസ്‌റാഈലിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണ്- മനുഷ്യവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇസ്‌റാഈലിന്റെ ഈ നീക്കത്തെ യുനര്‍വ കമ്മീഷണര്‍ ലെസ്സാരിനിയും രൂക്ഷമായി വിമര്‍ശിച്ചു. ചെലവ് കൂടിയതും എന്നാല്‍ ഒട്ടും ഉപകാരമില്ലാത്തതുമായ നീക്കമാണിത്. തങ്ങളുടെ ക്രൂരതകള്‍ മൂടിവെക്കാനും ലോകശ്രദ്ധ തിരിച്ചുവിടാനായുമുള്ള ഇസ്‌റാഈലിന്റെ തന്ത്രമാണിത് - അദ്ദേഹം കുറ്റപ്പെടുത്തി. 

ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണ് ഇസ്‌റാഈലിന്റേതെന്ന് ഹമാസും കുറ്റപ്പെടുത്തി. നിരവധി ട്രക്കുകള്‍ ഭക്ഷണ സാധനവുമായി അനുമതി കാത്ത് അതിര്‍ത്തികളില്‍ കെട്ടിക്കിടക്കുമ്പോഴാണ് ഇസ്‌റാഈലിന്റെ ഈ പ്രഹസനം.  

അതിനിടെ, സഹായത്തിനായി എത്തുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കൊല്ലുന്ന നടപടിയും ഇസ്‌റാഈല്‍ തുടരുകയാണ്. 
അമേരിക്കന്‍ സഹായത്തോടെ രൂപവത്കരിച്ച ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കേന്ദ്രത്തില്‍ സഹായം തേടിയെത്തിയ 42പേരെയാണ് ഇന്നലെ ഇസ്‌റാഈല്‍ വെടിവെച്ചു കൊന്നു. ഇതുള്‍പ്പെടെ 71 പേരാണ് ഇന്നലെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 

അതിനിടെ ഇസ്‌റാഈലിനെതിരായ പ്രതിഷേധവും ശക്തമായി തുടരുകയാണ്. ഉടന്‍ വെടിനിര്‍ത്തല്‍ തേടി തെല്‍ അവീവിലും ഹൈഫയിലും ആയിരങ്ങള്‍ റാലി നടത്തി. ഗസ്സ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ്ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടു.

അതിനിടെ, ഗസ്സയിലേക്ക്  സഹായവുമായി എത്തിയ ഹന്ദല എന്ന ഫ്രീഡം ഫ്‌ളോട്ടില കപ്പല്‍ ഇന്ന് അതിരാവിലെ ഇസ്‌റാഈല്‍ നാവികസേന ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. കപ്പലില്‍ ഉണ്ടായിരുന്ന 12 സന്നദ്ധപ്രവര്‍ത്തരെ കുറിച്ച വിവരം കൈമാറാന്‍ ഇസ്‌റാഈല്‍ ഇതുവരെ തയാറായിട്ടില്ല.

 

Israel's air-dropping of food in Gaza is met with strong criticism from UNRWA and human rights groups, citing ineffectiveness, danger, and political motives amidst ongoing starvation and violence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍

uae
  •  9 days ago
No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

crime
  •  9 days ago
No Image

അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി

crime
  •  9 days ago
No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  9 days ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  10 days ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  10 days ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  10 days ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  10 days ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  10 days ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  10 days ago