കഴിഞ്ഞ ദിവസം ബിഹാറിലെ ബോധ്ഗയ ജില്ലയില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടക്കുന്നതിനിടെ ബോധരഹിതയായ യുവതിയെ ആംബുലന്‍സില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് 26കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. ജൂലൈ 24നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആംബുലന്‍സിലുള്ള ആളുകളാണ് തന്നെ ഉപദ്രവിച്ചതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.
പിന്നാലെ എന്‍ഡിഎ ഘടകക്ഷിയായ ലോക്ജന്‍ ശക്തി പാര്‍ട്ടി എംപി ചിരാഗ് പസ്വാന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്നും, കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്ന ഒരു സര്‍ക്കാരിനെ പിന്തുണക്കുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്നും പസ്വാന്‍ പറഞ്ഞിരുന്നു. ബിഹാറിലെ ജനങ്ങളുടെ ജീവിതം വെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും പസ്വാന്‍ വിമര്‍ശിച്ചിരുന്നു.
Opposition leader Tejashwi Yadav accused the NDA government in Bihar of being deeply involved in corruption and criminal activities. He alleged that criminals are running the government and said one engine of the NDA’s “double engine” government is soaked in corruption, while the other is steeped in crime.