
അടിച്ചുകൂട്ടിയത് റെക്കോർഡ് സെഞ്ച്വറി; ബ്രാഡ്മാൻ തുടങ്ങിവെച്ച ചരിത്രം ഇനി ഗില്ലിനും

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. രണ്ടാം ഇന്നിങ്‌സിലാണ് ഇന്ത്യൻ നായകൻ സെഞ്ച്വറി നേടിയത്. 238 പന്തിൽ 102 റൺസാണ് ഗിൽ നേടിയത്. 12 ഫോറുകൾ അടങ്ങുന്നതാണ് ഗില്ലിന്റെ പ്രകടനം. ഈ പരമ്പരയിലെ ഗില്ലിന്റെ നാലാം സെഞ്ച്വറി ആയിരുന്നു ഇത്.
ഇതോടെ ഒരു ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനായി മാറാനും ഗില്ലിനു സാധിച്ചു. ഡോൺ ബ്രാഡ്മാൻ, സുനിൽ ഗവാസ്‌കർ എന്നിവർക്ക് ശേഷമാണ് ഗിൽ ഈ റെക്കോർഡ് കൈവരിക്കുന്നത്. 1947ൽ ഇന്ത്യക്കെതിരായ പരമ്പരയിലാണ് ബ്രാഡ്മാൻ നാല് സെഞ്ച്വറികൾ സ്വന്തമാക്കിയത്. ഗവാസ്‌കർ 1978ൽ വെസ്റ്റ് ഇൻഡീസിനെതിരെയുമാണ് നാല് സെഞ്ച്വറികൾ നേടിയത്.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 669 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ സെഞ്ച്വറി നേടി. 248 പന്തിൽ 150 റൺസാണ് റൂട്ട് അടിച്ചെടുത്തത്. 14 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ബെൻ സ്റ്റോക്സ് 198 പന്തിൽ 11 ഫോറുകളും മൂന്ന് സിക്‌സും അടക്കം 141 റൺസും നേടി.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 358 റൺസാണ് നേടിയത്. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാൾ, സായ് സുദർശൻ, റിഷബ് പന്ത് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 151 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 61 റൺസ് ആണ് സുദർശൻ നേടിയത്. ജെയ്‌സ്വാൾ 107 പന്തിൽ 58 റൺസും നേടി. 10 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പന്ത് 75 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 54 റൺസും നേടി. കെഎൽ രാഹുൽ 46 റൺസും ഷാർദുൽ താക്കൂർ 41 റൺസും സ്വന്തമാക്കി.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്, ലിയാം ഡാവ്സൻ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ, സായ് സുദർശൻ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.
Indian captain Shubman Gill scored a century in the fourth Test against England. The Indian captain scored a century in the second innings. Gill scored 102 runs in 238 balls. Gill's performance included 12 fours. This was Gill's fourth century in this series.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago
ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂഹത
National
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?
uae
• 2 days ago
ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
Kerala
• 2 days ago.png?w=200&q=75)
ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്
Kerala
• 2 days ago
ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 2 days ago