HOME
DETAILS

സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; 35 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി ഗിൽ

  
July 27 2025 | 13:07 PM

Indian captain Shubman Gill scored a century for India in the fourth Test against England in Manchester It is after a long 35 years that an Indian player has scored a century in a Test in Manchester

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യക്കായി സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. രണ്ടാം ഇന്നിങ്‌സിലാണ് ഇന്ത്യൻ നായകൻ സെഞ്ച്വറി നേടിയത്. 238 പന്തിൽ 102 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. 12 ഫോറുകളാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്.

നീണ്ട 35 വർഷങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്ററിൽ ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. ഗില്ലിന് മുമ്പ് മാഞ്ചസ്റ്ററിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നത് സച്ചിൻ ടെണ്ടുൽക്കറായിരുന്നു. 1990ൽ സച്ചിൻ പുറത്താവാതെ 119 റൺസാണ് നേടിയിരുന്നത്. കെഎൽ രാഹുൽ 90 റൺസും നേടി. എട്ട് ഫോറുകളാണ് താരം നേടിയത്. സെഞ്ച്വറിക്ക് വെറും 10 റൺസ് അകലെയാണ് രാഹുൽ മടങ്ങിയത്.

അതേസമയം ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 669 റൺസിനാണ് ഓൾ ഔട്ടായത്. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ സെഞ്ച്വറി നേടി. 248 പന്തിൽ 150 റൺസാണ് റൂട്ട് അടിച്ചെടുത്തത്. 14 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ബെൻ സ്റ്റോക്സ് 198 പന്തിൽ 141 റൺസും നേടി. 11 ഫോറുകളും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഇന്നിംഗ്സ്.  ബെൻ ഡക്കറ്റ് 94 റൺസും സാക്ക് ക്രാളി 84 റൺസും ഒല്ലി പോപ്പ് 71 റൺസും നേടി. 

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 358 റൺസാണ് നേടിയത്. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാൾ, സായ് സുദർശൻ, റിഷബ് പന്ത് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്. 151 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 61 റൺസ് ആണ് സുദർശൻ നേടിയത്. ജെയ്‌സ്വാൾ 107 പന്തിൽ 58 റൺസും നേടി. 10 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പന്ത് 75 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 54 റൺസും നേടി. കെഎൽ രാഹുൽ 46 റൺസും ഷാർദുൽ താക്കൂർ 41 റൺസും സ്വന്തമാക്കി. 

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ്‌ നടത്തിയത്. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്, ലിയാം ഡാവ്സൻ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ, സായ് സുദർശൻ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.

Indian captain Shubman Gill scored a century for India in the fourth Test against England in Manchester It is after a long 35 years that an Indian player has scored a century in a Test in Manchester



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎഫ് നൂറ് തികച്ചാല്‍ ഞാന്‍ രാജിവെക്കും, തികച്ചില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകുമോ?: വെള്ളാപ്പള്ളി നടേശന്‍

Kerala
  •  6 hours ago
No Image

'ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഇരട്ട എഞ്ചിനില്‍ ഒന്ന് അഴിമതിയും, മറ്റൊന്ന് കുറ്റകൃത്യങ്ങളും'; രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ്

National
  •  6 hours ago
No Image

ശസ്ത്രക്രിയക്കിടെ ചികിത്സാപ്പിഴവ്; രോഗിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  7 hours ago
No Image

സെഞ്ച്വറി പോയാലെന്താ, തകർത്തത് 47 വർഷത്തെ ചരിത്രം; രാഹുലിന്റെ സ്ഥാനം ഇനി വിരാടിനൊപ്പം

Cricket
  •  7 hours ago
No Image

ആര്‍എസ്എസ് ജ്ഞാനസഭ; കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തു

Kerala
  •  7 hours ago
No Image

മതപരിവർത്തനം നടത്താതെയുള്ള മിശ്ര വിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി

National
  •  7 hours ago
No Image

അടിച്ചുകൂട്ടിയത് റെക്കോർഡ് സെഞ്ച്വറി; ബ്രാഡ്മാൻ തുടങ്ങിവെച്ച ചരിത്രം ഇനി ഗില്ലിനും 

Cricket
  •  8 hours ago
No Image

'ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു'; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ പ്രതികരണം; പിന്നാലെ സസ്‌പെന്‍ഷന്‍

Kerala
  •  8 hours ago
No Image

കൊല്ലം എരൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം

Kerala
  •  8 hours ago
No Image

ഇൻസ്റ്റഗ്രാമിലൂടെ സൗഹ‍ൃദം, ബന്ധം സ്കൂൾ അധികൃതർ വീട്ടിലറിയിച്ചു; ഹൈദരാബാദ് സ്കൂളിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ; പ്രിൻസിപ്പലിനും രക്ഷിതാക്കൾക്കുമെതിരെ വിമർശനം

National
  •  8 hours ago