HOME
DETAILS

മുണ്ടക്കെെ പുനരധിവാസം; മാനദണ്ഡങ്ങൾ ഇരുമ്പുലക്കയാണ് സാർ...ദേവയാനിയോടും മകളോടും ദയയില്ലാതെ സർക്കാർ

  
July 28 2025 | 01:07 AM

Mundakkai Rehabilitation Government shows no mercy

കൽപ്പറ്റ: ഉരുളൊഴുകിയ വഴികളിൽ വിദഗ്ധസമിതി നാട്ടിയ കല്ലുകളാൽ 'സുരക്ഷിത'രായവരുടെ ആധിക്ക് ഒരാണ്ടു പിന്നിടുമ്പോഴും അറുതിയില്ല. സർക്കാർ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ പട്ടികകളിലൊന്നും ഇടമില്ലാതായ അട്ടമല സ്വദേശിനി 73കാരിയായ ദേവയാനിയും ഭിന്നശേഷിക്കാരിയായ മകൾ രജനിയും (40) ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്. പലതവണ ജില്ലാ കലക്ടർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. 

ദുരന്തത്തിനുശേഷം അട്ടമലയിലും ജനവാസമില്ലാത്ത സ്ഥിതിയാണ്. ജന്മനാ ഭിന്നശേഷിക്കാരിയായ മകളെയും കൊണ്ട് ഇനി ദുരന്തമേഖലയിലേക്ക് പോകാനാകില്ലെന്ന് ദേവയാനി പറയുന്നു. അട്ടമലയിൽ പുഴയോരത്താണ് ഇവരുടെ വീടുള്ളത്. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗധസമിതി ദുരന്തസാധ്യതാ മേഖലകൾ അടയാളപ്പെടുത്തി കല്ലിട്ടപ്പോൾ ഇവരുടെ വീട് 'സുരക്ഷിത' മേഖലയിലായി. ഇതോടെ നിലവിലെ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പരിഗണിക്കാനാകില്ലെന്നാണ് അധികൃതർ പറയുന്നത്.  

'മകളുടെ കൺമുന്നിൽ തന്നെ എപ്പോഴും വേണം. ജോലിക്ക് പോലും പോകാൻ കഴിയില്ല. സർക്കാർ നൽകുന്ന ഉപജീവന സഹായവും മകളുടെ പെൻഷനുമാണ് ആശ്രയം. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. താനും മകളും മാത്രമാണുള്ളത്. കണ്ണടയ്ക്കും വരെ മകളെ നോക്കണം. അതുകഴിഞ്ഞാൽ എന്താകും സ്ഥിതിയെന്ന് അറിയില്ല. ടൗൺഷിപ്പിലാകുമ്പോൾ അയൽക്കാരൊക്കെ ഉണ്ടാകുമല്ലോ. പദ്ധതിയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്താൻ ദയ കാണിക്കണം'- ദേവയാനി വിങ്ങലോടെ പറഞ്ഞുനിർത്തി. 

താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി കൽപ്പറ്റ നഗരസഭയുടെ മുണ്ടേരിയിലെ ഷെൽട്ടർ ഹോമിലാണ് ഈ അമ്മയും മകളും കഴിയുന്നത്. മാനദണ്ഡങ്ങൾ ഇരുമ്പുലക്കയല്ലെന്നായിരുന്നു റവന്യു മന്ത്രി കെ. രാജന്റെ വാക്കുകൾ. എന്നാൽ, അതിനേക്കാൾ കരുത്തുറ്റതാണെന്ന് തെളിയിക്കുന്നതാണ് ദുരന്തബാധിതരായ ഇവരടക്കമുള്ള പല കുടുംബങ്ങളുടെയും ജീവിതം.

"Mundakkai Rehabilitation: Government shows no mercy towards Devayani and her daughter."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം

auto-mobile
  •  a day ago
No Image

കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു

National
  •  a day ago
No Image

ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാ​ഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂ​ഹത 

National
  •  a day ago
No Image

40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്

National
  •  a day ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ

Kerala
  •  a day ago
No Image

രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം

National
  •  a day ago
No Image

യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും

uae
  •  a day ago
No Image

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  a day ago
No Image

വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

Kerala
  •  a day ago
No Image

ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?

uae
  •  a day ago