HOME
DETAILS

ഗോവിന്ദ ചാമിയുടെ ജയില്‍ചാട്ടം; വകുപ്പ് തല അന്വഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും 

  
July 28 2025 | 01:07 AM

nvestigation team is likely to submit its report today on Govindachamys prison escape

കണ്ണൂര്‍: ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തില്‍ അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ജയില്‍ വകുപ്പ് നോര്‍ത്ത് സോണ്‍ ഡിഐജി വി ജയകുമാറിനാണ് അന്വേഷണ ചുമതല. തിങ്കളാഴ്ച്ച ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. 

ഗോവിന്ദചാമി ജയില്‍ ചാടിയ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജയിലിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

കേരളത്തിലെ ജയിലുകളിലെ ശോചനീയാവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. കണ്ണൂര്‍ ജയിലിലെ തടവുകാരുടെ എണ്ണത്തിലെ വര്‍ധനയും, ആനുപാതികമായി ജീവനക്കാരില്ലാത്തതും ജയില്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. സുരക്ഷ മതിലിന് മുകളില്‍ സ്ഥാപിച്ച ഫെന്‍സിങ് ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 

The investigation team is likely to submit its report today on Govindachamy's prison escape. The inquiry is led by V. Jayakumar, DIG of the Jail Department, North Zone. The final report will be submitted to the head of the prison department, Balram Kumar Upadhyay, on Monday. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി

National
  •  3 hours ago
No Image

മഞ്ചേരിയിൽ ഡ്രൈവറിന്റെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി

Kerala
  •  3 hours ago
No Image

ഗസ്സ: പ്രശ്‌നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza

uae
  •  3 hours ago
No Image

ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്  

Cricket
  •  4 hours ago
No Image

ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്‌റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ 

International
  •  4 hours ago
No Image

കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍

Kerala
  •  4 hours ago
No Image

ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്

National
  •  4 hours ago
No Image

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു

Kerala
  •  5 hours ago
No Image

അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു

Kerala
  •  5 hours ago