HOME
DETAILS

ചൂടിന് ശമനമായി യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ മഴ, ആലിപ്പഴ വര്‍ഷം | UAE Weather Updates

  
Web Desk
July 28 2025 | 02:07 AM

Rain hailstorms bring relief from heat in various parts of UAE

ദുബൈ: യു.എ.ഇ കാലാവസ്ഥയില്‍ ഇന്നലെ മാറ്റം അനുഭവപ്പെട്ടു. ചില ഭാഗങ്ങളില്‍ നേരിയ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. മഴയുണ്ടായ പല സ്ഥലങ്ങളിലും ആലിപ്പഴ വര്‍ഷവും കാറ്റുമുണ്ടായി. ഉയര്‍ന്ന താപനില, അഥവാ 50° സെല്‍ഷ്യസിനോടടുത്തു നില്‍ക്കുമ്പോഴാണ് മഴയെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.

റാസല്‍ഖൈമയിലെ ജൈസ് പര്‍വതത്തില്‍ ഇന്നലെ താപനില 27.2° സെല്‍ഷ്യസ് ആയി താഴ്ന്നിരുന്നു. അബൂദബി എമിറേറ്റിലുള്‍പ്പെട്ട അല്‍ മസൈറയില്‍ (അല്‍ ദഫ്ര മേഖല) ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പരമാവധി താപനില 49.6ത്ഥ സെല്‍ഷ്യസ് രേഖപ്പെടുത്തി.

ചൂടില്‍ നിന്നും ശമനം എന്നതിനാല്‍ മഴ പെയ്തത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. റാസല്‍ഖൈമയിലെ ഷൗക്കയിലും വാദി ഇസ്ഫീയിലും ഇന്നലെ മഴ പെയ്തു. ഈര്‍പ്പമുള്ള പര്‍വത നിരകള്‍ക്ക് മുകളില്‍ മൂടിക്കെട്ടിയ ആകാശം മഴ സാധ്യത കൂട്ടുന്നതാണ്. ഈ ഭാഗത്തെ ദൃശ്യങ്ങള്‍ എന്‍.സി.എം സ്റ്റോം സെന്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഈ പ്രദേശങ്ങളില്‍ എന്‍.സി.എം ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അതിനിടെ, ഇന്നും നാളെയും യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് എന്‍.സി.എം പ്രവചിച്ചു. ഇത് കാരണം, വാഹനമോടിക്കുന്നവര്‍ അപകടകരമായ സാഹചര്യങ്ങള്‍ സംബന്ധിച്ച് ജാഗരൂകരാവാനും അധികൃതര്‍ നിര്‍ദേശിച്ചു. പരിഷ്‌കരിച്ച വേഗ പരിധി പാലിക്കാനും, താഴ്‌വരകള്‍ ഒഴിവാക്കാനും, പ്രഥമ ശുശ്രൂഷ കിറ്റുകള്‍ കൊണ്ടുപോകാനും, വാഹനം തകരാറിലായാല്‍ ബദല്‍ പ്രകാശ സ്രോതസ്സുകള്‍ തയാറാക്കാനും അബൂദബി മീഡിയ ഓഫിസ് വാഹനമോടിക്കുന്നവരെ ഉപദേശിച്ചു. മഴയുള്ളപ്പോള്‍ വാഹനമോടിക്കുന്നവര്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗ പരിധികള്‍ ശ്രദ്ധിക്കണമെന്നും പൊലിസ് അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തുടരും, തീര പ്രദേശങ്ങളില്‍ താപനില 43° സെല്‍ഷ്യസ് വരെ ഉയരും. അല്‍ ഐനിന്റെ തെക്കന്‍ പ്രദേശങ്ങളിലും, അബൂദബിയുടെ ഉള്‍പ്രദേശങ്ങളിലും താപനില 49° സെല്‍ഷ്യസ് വരെ എത്തും.

തിങ്കളാഴ്ച അല്‍ ഐനില്‍ മഴ പെയ്യും. ചൊവ്വാഴ്ച കൂടുതല്‍ മേഘാവൃത അന്തരീക്ഷമാകും. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ മഴയുണ്ടാവാനിടയുണ്ട്.

2024നെ അപേക്ഷിച്ച് ഈ വര്‍ഷം വളരെ വരണ്ടതായിരുന്നു. ഏറ്റവും മഴയുള്ള വര്‍ഷമായിരുന്നു 2024. ഇതുവരെ, യു.എ.ഇയിലെ മൊത്തത്തിലുള്ള മഴ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി കുറവും ചരിത്രപരമായുള്ള ശരാശരിയേക്കാള്‍ 38 ശതമാനം കുറവുമാണ്.

Rain, hailstorms bring relief from heat in various parts of UAE

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  4 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  4 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  4 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  4 days ago