
സഊദി: ഫാര്‍മസി സെക്ടറിലെ പ്രവാസികള്‍ക്ക് തിരിച്ചടി, സ്വദേശിവല്‍ക്കരണം ഇന്ന് മുതല്‍; സഊദി പൗരന്‍മാരുടെ ചുരുങ്ങിയ ശമ്പളം 1.6 ലക്ഷം രൂപ, ഡെന്റല്‍ മേഖലയിലും സ്വദേശിവല്‍ക്കരണം വരുന്നു

റിയാദ്: സൗദി അറേബ്യയിലെ ഫാര്‍മസി മേഖലകളില്‍ (Pharmacy Sector) സ്വദേശിവല്‍ക്കരണം (Saudization) ഇന്ന് മുതല്‍ (ജൂലൈ 27) നടപ്പാക്കുന്നു. കമ്മ്യൂണിറ്റി ഫാര്‍മസികളിലും മെഡിക്കല്‍ കോംപ്ലക്‌സുകളിലും 35%, ആശുപത്രികളില്‍ 65%, മറ്റ് ഫാര്‍മസി അനുബന്ധ രംഗത്ത് 55% ശതമാനവും സ്വദേശിവല്‍ക്കരണം വേണമെന്ന ചട്ടമാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.
അഞ്ചോ അതിലധികമോ ഫാര്‍മസി പ്രൊഫഷണലുകളുള്ള സ്ഥാപനങ്ങള്‍ക്കാണ് പുതിയ പരിഷ്‌കാരം ബാധകം. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ ഏറെ ജോലിചെയ്യുന്ന സൗദി അറേബ്യയിലെ ഫാര്‍മസി മേഖലകളിലെ സ്വദേശി വല്‍കരണം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം.
പുതിയ നിയമപ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികള്‍, മരുന്ന് മൊത്തവിതരണ കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ 55 ശതമാനം തൊഴിലുകള്‍ സഊദി പൗരന്മാര്‍ക്ക് നീക്കിവെക്കണം. സൗദി പൗരന്മാരായ ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം ശമ്പളം 7,000 റിയാലായി (1.60 ലക്ഷം രൂപ) നിശ്ചയിച്ചിട്ടുമുണ്ട്. അതേസമയം സഊദി ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലില്‍ ആവശ്യമായ റിക്രൂട്ട്‌മെന്റ്, പരിശീലനം എന്നിവക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ജനറല്‍ ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഫാര്‍മസിസ്റ്റ്, ഫാര്‍മസി ടെക്‌നീഷ്യന്‍ എന്നിങ്ങനെ ഫാര്‍മസി മേഖലയിലെ 22 അംഗീകൃത തൊഴിലുകള്‍ സൗദിവല്‍ക്കരണ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. മൂന്നോ അതിലധികമോ ദന്തഡോക്ടര്‍മാരുള്ള സ്ഥാപനങ്ങള്‍ക്കാകും നിയമം ബാധകമാകുക. രാജ്യത്ത് ഏകദേശം 14,000 ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് 2024ലെ കണക്ക് നല്‍കുന്ന സൂചന.
ഇതോടൊപ്പം ദന്തപരിചരണ രംഗത്തും (Dental Sector) സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ ഡെന്റല്‍ മെഖലയില്‍ 55 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കാനാണ് നീക്കം.
നേരത്തെ വിദേശികള്‍ക്ക് താല്‍ക്കാലികമായി ഫാര്‍മസികള്‍ സ്വന്തമാക്കാന്‍ അനുമതി സഊദി അറേബ്യ നല്‍കിയിരുന്നു.ഫാര്‍മസികളുടെ ഉടമസ്ഥാവകാശം സഊദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന മുന്‍ നിബന്ധന റദ്ദാക്കിയാണ് പുതിയ പരിഷ്‌കരണം. 1995ല്‍ പുറപ്പെടുവിച്ച അനുബന്ധ സംവിധാനത്തില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഉടമയ്ക്ക് സഊദി പൗരത്വം ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധമില്ലാതെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അനുവദനീയമാണെന്ന് പുതിയ തീരുമാനം വ്യവസ്ഥ ചെയ്യുന്നു.
Ministry of Human Resources and Social Development (HRSD), in partnership with the Ministry of Health, will begin enforcing the decision to raise Saudization rates for pharmacy-related professions on July 27. The decision includes 35% Saudization of community pharmacies and medical centers, 65% in hospitals, and 55% in other pharmacy-related activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 16 hours ago
ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി
auto-mobile
• 17 hours ago
സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്
latest
• 17 hours ago
ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും
National
• 17 hours ago
അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും
uae
• 17 hours ago
ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ്
Cricket
• 17 hours ago
വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ
Kerala
• 17 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
National
• 18 hours ago
മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്
Cricket
• 18 hours ago
അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ
Saudi-arabia
• 18 hours ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് പുക ഉയരുന്നത് കാണാമെന്ന് ദൃക്സാക്ഷികൾ
uae
• 18 hours ago
ഒൻപതാം വിവാഹത്തട്ടിപ്പിന് തയ്യാറെടുക്കെ ചായക്കടയിൽ നിന്ന് അധ്യാപിക പിടിയിൽ
Kerala
• 18 hours ago
ഏഷ്യ കപ്പിലേക്ക് ഐപിഎല്ലിലെ ചരിത്ര നായകനും; കാലങ്ങൾക്ക് ശേഷം ഇന്ത്യൻ ടി-20 ടീമിലേക്ക് സൂപ്പർതാരം
Cricket
• 18 hours ago
ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച് ഇന്ത്യ
Cricket
• 19 hours ago
മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Kerala
• 20 hours ago
തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍: മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 20 hours ago
കോതമംഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്
Kerala
• 20 hours ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും
National
• 20 hours ago
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയെ തകർത്ത് കുവൈത്ത്
Kuwait
• 19 hours ago
കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു.
uae
• 19 hours ago
ഇതിഹാസങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 20 hours ago