HOME
DETAILS

ജയിൽ അധികൃതരുടെ മൂക്കിൻ തുമ്പത്തുകൂടെ ഗോവിന്ദച്ചാമി നടന്നുപോകുന്നു; ജയിലിന് മുന്നിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

  
Web Desk
July 28 2025 | 06:07 AM

new visuals out of govindachamy escaped from jail

കണ്ണൂർ: സൗമ്യ കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിന് ശേഷം ജയിലിന് മുന്നിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. രണ്ട് തവണയാണ് കൊടുംകുറ്റവാളി ജയിൽ ചാടിയതിന് ശേഷം പൊലിസിന്റെ മൂക്കിന് തുമ്പത്ത് കൂടെ നടന്നുപോയത്.  ദിശ തെറ്റി ആദ്യം തളിപ്പറമ്പ് ഭാഗത്തേക്കാണ് ഇയാൾ ആദ്യം സഞ്ചരിച്ചത്. പിന്നീട് വീണ്ടും ജയിലിന് മുന്നിലൂടെ ഇയാൾ നടന്നു പോകുന്ന ദൃശ്യങ്ങൾ കാണാം. നേരം പുലർന്നു തുടങ്ങിയ ആറ് മണിയോടെയാണ് ഇയാൾ നടന്നുപോകുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലിന്റെ സമീപത്തുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പൊലിസിന്റെ കനത്ത അനാസ്ഥ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുലർച്ചെ 1.15 നാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്തേക്ക് ചാടുന്നത്. രണ്ടു കമ്പികൾ ദിവസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ അറുത്തുമാറ്റിയാണ് പുറത്തേക്ക് കടക്കുന്നത്. സെല്ലിന്റെ ഏറ്റവും താഴെ ഭാഗത്ത് നിന്ന് ഇഴഞ്ഞ് നീങ്ങി പുറത്തെത്തുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. സെല്ലിനുള്ളിൽ മൂന്ന് തവണ തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 

1.20 കഴിയുന്നതോടെയാണ് ഇയാൾ സെല്ലിന്റെ ഭാഗത്ത് നിന്ന് പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിൻറെ മതിൽ ചാടിക്കടന്നു. ശേഷം വലിയ മതിലായ പുറം മതിൽ ചാടിക്കടന്നു. ജയിലിന്റെ പ്രധാന മതിൽ ചാടിക്കടക്കുമ്പോഴേക്കും സമയം നാല് മണി ആയിരുന്നു. 

സെല്ലിന് പുറത്തേക്ക് ഇറങ്ങി രണ്ടുമണിക്കൂറോളം ജയിലിനുള്ളിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തിയിട്ടും പൊലിസുകാർ മാത്രം ഒന്നും അറിഞ്ഞില്ല. സിസിടിവി ഉണ്ടായിട്ടും അത് മോണിറ്റർ ചെയ്യാൻ ആരും ഉണ്ടായില്ല. ജയിൽ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും തുറന്നുകാട്ടുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago
No Image

വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര

Cricket
  •  2 days ago